You are here

ആ​രാ​ധ​ക​ർ പി​ന്തു​ണ​ച്ചു; ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ അ​ട​ക്കു​ന്ന​ത്​ ഒ​രാ​ഴ്​​ച നീ​ട്ടി

11:33 AM
14/03/2019
ദു​ൈ​ബ: ആ​ഘോ​ഷ​ത്തി​െ​ൻ​റ ആ​ഗോ​ള ഗ്രാ​മം അ​ട​ക്ക​രു​തെ​ന്ന്​ ആ​രാ​ധ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ അ​ട​ക്കു​ന്ന​ത്​ ഒ​രാ​ഴ്​​ച നീ​ട്ടി. നാ​ൽ​പ്പ​ത്തെ​ട്ട്​ മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​ന്ന​ര​ല​ക്ഷം പേ​രാ​ണ്​ ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഗ്ലോ​ബ​ൽ വി​ല്ലേ​ജ് കാ​ലാ​വ​ധി നീ​ട്ടേ​ണ്ട​തു​ണ്ടോ എ​ന്ന് അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രാ​ഞ്ഞി​രു​ന്നു. 
ഇ​തി​നാ​ണ്​ ഒ​ന്ന​ര​ല​ക്ഷം ​പ്ര​തി​ക​ര​ണം ഉ​ണ്ടാ​യ​ത്. വ​ൻ പി​ന്തു​ണ​യാ​ണ്​ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ന്​ ല​ഭി​ച്ച​ത്. ഏ​പ്രി​ൽ 13 ആ​ണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ് സീ​സ​ൺ 23 അ​വ​സാ​നി​ക്കു​ക. സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ലാ​ണ് ഏ​ഴു ദി​വ​സ​ത്തേ​യ്ക്ക് നീ​ട്ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 
ശ​നി​യാ​ഴ്​​ച മു​ത​ൽ ബു​ധ​നാ​ഴ്​​ച വ​രെ വൈ​കി​ട്ട് നാ​ലു മു​ത​ൽ രാ​ത്രി 12 വ​രെ​യും വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും പൊ​തു അ​വ​ധി ദി​ന​ങ്ങ​ളി​ലും വൈ​കി​ട്ട് നാ​ലു മു​ത​ൽ പു​ല​ർ​ച്ചെ ഒ​ന്നു​വ​രെ​യു​മാ​ണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​ക​ൾ വ​നി​ത​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും മാ​ത്ര​മാ​ണ്. ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ആ​കെ 160 ഔ​ട്‌​ല​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​ന്ത്യ​യു​ടേ​ത​ട​ക്കം ആ​കെ 27 പ​വ​ലി​യ​നു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന കൂ​ടാ​തെ, 78 വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ര​മ്പാ​ര​ഗ​ത ഭ​ക്ഷ​ണ​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. 
ഇ​വ​ക്ക്​ പു​റ​മെ 60 റൈ​ഡു​ക​ളും സ്​​കി​ൽ ഗെ​യി​മു​ക​ളും സ​ർ​ക്ക​സും ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലു​ണ്ട്. ഇൗ ​മാ​സം 20ന് ​രാ​ജ്യാ​ന്ത​ര സ​ന്തോ​ഷ​ദി​നം, 21ന് ​മാ​തൃ​ദി​നം, 22ന് ​വ​ർ​ണ​ങ്ങ​ളു​ടെ ദി​നം എ​ന്നി​വ​യാ​ണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ അ​ടു​ത്ത ആ​ഘോ​ഷ പ​രി​പാ​ടി​ക​ളെ​ന്ന് സി.​ഇ.​ഒ. ബ​ദ​ർ അ​ൻ​വാ​ഹി പ​റ​ഞ്ഞു. 
അ​തി​ഥി സ​ന്തോ​ഷ സൂ​ചി​ക​യി​ൽ പ​ത്തി​ൽ ഒ​മ്പ​ത്​ മാ​ർ​ക്കും നേ​ടി​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​െ​ൻ​റ ഇീ ​സീ​സ​ൺ വ​ൻ വി​ജ​യ​മാ​യി​രി​ക്കു​ക​യാ​ണ്.
Loading...
COMMENTS