You are here

കെ.​എം.​സി.​സി – ഇ​ൻ​കാ​സ് സം​യു​ക്ത ക​ൺ​വെ​ൻ​ഷ​ൻ

08:37 AM
09/01/2019
അ​ബൂ​ദ​ബി: എ.​ഐ.​സി.​സി. പ്ര​സി​ഡ​ണ്ട് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ യു.​എ.​ഇ. സ​ന്ദ​ർ​ശ​നം ച​രി​ത്ര സം​ഭ​വ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ൽ ​കെ.​എം.​സി.​സി​യു​ടെ​യും - ഇ​ൻ​കാ​സി​െ​ൻ​റ​യും സം​യു​ക്ത ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. 
സ്വീ​ക​ര​ണ പ​രി​പാ​ടി ച​രി​ത്ര സം​ഭ​വ​മാ​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ​ക്ക് ക​ൺ​വെ​ൻ​ഷ​ൻ രൂ​പം ന​ൽ​കി. ഇ​ൻ​കാ​സ് പ്ര​സി​ഡ​ണ്ട് യേ​ശു​ശീ​ല​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യു.​എ.​ഇ. ​കെ.​എം.​സി.​സി. ട്ര​ഷ​റ​ർ യു.​അ​ബ്​​ദു​ല്ല ഫാ​റൂ​ഖി  ഉ​ദ്​​ഘാ​ട​നം ചെ​യ്‌​തു. 
അ​ബൂ​ദ​ബി സം​സ്ഥാ​ന ​കെ.​എം.​സി.​സി. പ്ര​സി​ഡ​ണ്ട് ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, ട്ര​ഷ​റ​ർ പി.​കെ. അ​ഹ​മ്മ​ദ്, ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി പ്ര​സി​ഡ​ണ്ട് ടി.​എ. നാ​സ​ർ, ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി കെ.​എ​ച്ച്. താ​ഹി​ർ, ട്ര​ഷ​റ​ർ നി​ബു സാം ​ഫി​ലി​പ്പ്, ഇ​ൻ​കാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ണ്ട് അ​നൂ​പ്, പ​ള്ളി​ക്ക​ൽ ഷു​ജാ​യി, ന​ളി​നാ​ക്ഷ​ൻ, അ​മ​ർ​സിം​ഗ് വ​ല്ല​പാ​ട്, അ​സീ​സ് ക​ള​യാ​ടാ​ൻ, എ​ഞ്ചി​നീ​യ​ർ സി. ​സ​മീ​ർ, അ​ഷ്‌​റ​ഫ് പൊ​ന്നാ​നി, മു​ഹ​മ്മ​ദ് ആ​ലം, മ​ജീ​ദ് അ​ണ്ണ​ൻ​തൊ​ടി, റ​ഷീ​ദ് മ​മ്പാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 
അ​ബൂ​ദ​ബി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മു​സ​ഫ്ഫ​യി​ൽ നി​ന്നും ജ​ന​ങ്ങ​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​ൻ 200 ല​ധി​കം ബ​സ്സു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ​കെ.​എം.​സി.​സി.​യു​ടെ​യും ഇ​ൻ​കാ​സി​െ​ൻ​റ​യും പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച 1.30 ന് ​അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ല്‍ നി​ന്നും, അ​ബൂ​ദ​ബി ജെം​സ്​ സ്ക്കൂ​ളി​െ​ൻ​റ പ​രി​സ​ര​ത്തു​നി​ന്നും ബ​സു​ക​ൾ പു​റ​പ്പെ​ടും. 
കെ.​എം.​സി.​സി. ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ബ​സ്സു​ക​ള്‍ വെ​ള്ളി​യാ​ഴ്ച 1.30 ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക്‌ സെ​ൻ​റ​റി​ല്‍  നി​ന്നും, മ​ദീ​ന സാ​യി​ദി​െ​ൻ​റ പ​രി​സ​ര​ത്തു​നി​ന്നും പു​റ​പ്പെ​ടും. ഇ​ത്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക്​  052 3839276, 0507502034 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. 
സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കെ.​പി.​സി.​സിയു​ടെ വ​ര്‍ക്കിം​ഗ് പ്ര​സി​ഡ​ൻ​റ്​ കെ. സു​ധാ​ക​ര​ന്‍, പ​ത്ത​നം​തി​ട്ട എം.​പി. ആ​ന്‍റോ ആ​ന്‍റ​ണി, കെ.​പി.​സി.​സി. സെ​ക്ര​ട്ട​റി അ​ജ​യ​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ള​മ്പ​ര യോ​ഗം ബു​ധ​നാ​ഴ്ച എ​ട്ടി​ന്​ അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ല്‍ ചേ​രും.
Loading...
COMMENTS