Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ബാറ്റുകൾ മോഷണം പോയി, മോദിജിയോടാണോ യോഗിജിയോടാണോ പരാതിപ്പെടേണ്ടത്?'; വൈറലായി ദീപക് ചാഹറിന്റെ വീഡിയോ

text_fields
bookmark_border
ബാറ്റുകൾ മോഷണം പോയി, മോദിജിയോടാണോ യോഗിജിയോടാണോ പരാതിപ്പെടേണ്ടത്?; വൈറലായി ദീപക് ചാഹറിന്റെ വീഡിയോ
cancel

ആഗ്ര: പരിശീലനത്തിനിടെ ഒന്നരലക്ഷം രൂപ വിലവരുന്ന തന്റെ ക്രിക്കറ്റ് ബാറ്റുകൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ രസകരമായ പ്രതികരണവുമായി ഇന്ത്യൻ പേസ് ബൗളർ ദീപക് ചാഹർ. ആഗ്രയിലെ പരിശീലന ഗ്രൗണ്ടിൽ നിന്ന് മൂന്ന് പ്ലെയർ എഡിഷൻ ബാറ്റുകൾ നഷ്ടപ്പെട്ടെന്നും, സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണോ അതോ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണോ പരാതിപ്പെടേണ്ടതെന്നും താരം ചോദിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ചാഹർ ആരാധകരോട് ഇക്കാര്യം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഗ്രൗണ്ടിൽ വെച്ച് വിലപിടിപ്പുള്ള ബാറ്റുകൾ മോഷണം പോയത്. എന്നാൽ, ബാറ്റുകൾ അപഹരിച്ച വ്യക്തിക്ക് അതിന്റെ യഥാർഥ മൂല്യം അറിയാൻ വഴിയില്ലെന്ന് ദീപക് പറയുന്നു. "മൂന്ന് ബാറ്റുകൾക്ക് ഒന്നരലക്ഷം രൂപയാണ് വില. ഇത് മോഷ്ടിച്ചയാൾ ഒന്നുകിൽ അത് കുറഞ്ഞ വിലയ്ക്ക് വിൽക്കും, അല്ലെങ്കിൽ അതുവെച്ച് ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കും. അയാൾക്ക് പണമായിരുന്നു ആവശ്യമെങ്കിൽ എന്നോട് ചോദിക്കാമായിരുന്നു, ഞാൻ നൽകുമായിരുന്നു" -ചാഹർ വീഡിയോയിൽ വ്യക്തമാക്കി.

ബാറ്റുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ തനിക്ക് മുന്നിലുള്ള വഴികളെക്കുറിച്ചും താരം നർമ്മരൂപേണ വിവരിക്കുന്നുണ്ട്. "എനിക്കിപ്പോൾ ചില ഓപ്ഷനുകളുണ്ട്. പൊലീസിൽ പരാതിപ്പെടാം, അല്ലെങ്കിൽ യോഗിജിയെയോ മോദിജിയെയോ സമീപിക്കാം. അതുമല്ലെങ്കിൽ എന്റെ ബാറ്റുകൾക്കായി നേരിട്ട് ദൈവത്തോട് പ്രാർഥിക്കാം. ഇനി എന്റെ ബാറ്റുകൾ തിരികെ തരികയാണെങ്കിൽ മോഷ്ടാവിന് പകരം ഞാൻ പണം നൽകാം. അതുമല്ലെങ്കിൽ പുതിയ രണ്ടുമൂന്ന് ബാറ്റുകൾ കൂടി നൽകാൻ ബ്രാൻഡിനോട് ആവശ്യപ്പെടാം. ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്?" -ചിരിച്ചുകൊണ്ട് ചാഹർ ആരാധകരോട് ചോദിക്കുന്നു.

ഇന്ത്യക്കായി 13 ഏകദിനങ്ങളിലും 25 ട്വന്റി-20 മത്സരങ്ങളിലും ജഴ്സിയണിഞ്ഞിട്ടുള്ള താരമാണ് മുപ്പത്തിരണ്ടുകാരനായ ദീപക് ചാഹർ. ഏകദിനത്തിൽ 16 വിക്കറ്റുകളും ട്വന്റി-20യിൽ 31 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Deepak Chahar's Bats Stolen, Asks Whether to Complain to PM Modi or CM Yogi
Next Story