You are here

തൊ​ഴി​ലു​ക​ൾ​ക്ക്​ പു​തി​യ വ​ർ​ഗീ​ക​ര​ണ​വു​മാ​യി  മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം

10:00 AM
29/12/2018

അ​ബൂ​ദ​ബി: രാ​ജ്യ​ത്ത്​ നി​ല​വി​ലു​ള്ള ജോ​ലി​ക​ൾ​ക്ക്​ പു​തി​യ വ​ർ​ഗീ​ക​ര​ണ പ​ദ്ധ​തി​യു​മാ​യി മാ​ന​വ വി​ഭ​വ​ശേ​ഷി സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ മ​ന്ത്രാ​ല​യം. ഇ​ത​നു​സ​രി​ച്ച്​ ​വി​വി​ധ ജോ​ലി​ക​ളു​ടെ നി​ർ​വ​ച​ന​ത്തി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. വി​ദേ​ശി​ക​ളെ ജോ​ലി​ക്ക്​ നി​യ​മി​ക്കു​േ​മ്പാ​ൾ ഇൗ ​പ​ട്ടി​ക അ​നു​സ​രി​ച്ച്​ വേ​ണം നി​യ​മ​നം ന​ൽ​കാ​ൻ. ഒ​മ്പ​ത്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 726 ഉ​ദ്യോ​ഗ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ട്ടി​ക​യാ​ണ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​നേ​ജ്​​മെ​ൻ​റ്​ പ​ദ​വി​ക​ൾ​ക്ക്​ പു​റ​മെ സ്​​പെ​ഷ്യ​ലി​സ്​​റ്റ്, ക്ല​റി​ക്ക​ൽ ത​സ്​​തി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​രം അ​നു​സ​രി​ച്ചു​ള്ള വ​ർ​ഗീ​ക​ര​ണ​മാ​ണ്​ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒാ​രോ പ​ദ​വി​ക്കും ഒ​പ്പം പ്ര​ത്യേ​ക കോ​ഡും ല​ഘു​വി​വ​ര​ണ​വും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദേ​ശി​ക​ൾ​ക്ക്​ ഇൗ ​പ​ട്ടി​ക​യി​ൽ ഉ​ൾ​െ​പ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളി​ലേ​ക്ക്​ മാ​ത്ര​മെ ഇ​നി അ​പേ​ക്ഷി​ക്കാ​ൻ പ​റ്റൂ. എ​ന്നാ​ൽ നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്​ തൊ​ഴി​ൽ ക​രാ​ർ പു​തു​ക്കാ​ൻ ഇ​ത്​ ത​ട​സ​മ​ല്ല. 
നേ​ര​ത്തെ 3000 പ​ദ​വി​ക​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്ന പ​ട്ടി​ക​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ്​ ഇ​പ്പോ​ൾ ചു​രു​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ പ​ട്ടി​ക​യി​ലെ മി​ക്ക​വാ​റും ജോ​ലി​ക​ൾ​ക്കും ബി​രു​ദ​മാ​ണ്​ കു​റ​ഞ്ഞ യോ​ഗ്യ​ത എ​ന്ന​താ​ണ്​ പ്ര​ത്യേ​ക​ത.

Loading...
COMMENTS