Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightചുറ്റുമുള്ളവർ...

ചുറ്റുമുള്ളവർ 'ടോക്സിക്' ആണോ? എങ്കിൽ നിങ്ങൾക്ക് വേഗത്തിൽ പ്രായമാകും!

text_fields
bookmark_border
Toxic Friends
cancel

മാനസിക സമ്മർദം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കറിയാം. എന്നാൽ കൂടെയുള്ളവരുടെ സ്വഭാവം നിങ്ങളെ അകാല വാർദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതെ എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിരന്തരം തർക്കങ്ങളിൽ ഏർപ്പെടുന്നവരും വിമർശിക്കുന്നവരുമായ ‘ടോക്സിക്’ സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങളുടെ ശരീരത്തിന്റെ ജൈവഘടികാരത്തെ വേഗത്തിലാക്കുമെന്ന് പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ് (PNAS) പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇത്തരത്തിൽ നിരന്തരം മാനസിക സമ്മർദം നൽകുന്ന വ്യക്തികളെ "ഹാസ്‌ലേഴ്‌സ്" എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്.

18 മുതൽ 104 വയസ്സ് വരെയുള്ള ഏകദേശം 2,300ഓളം മുതിർന്ന വ്യക്തികളിലാണ് പഠനം നടത്തിയത്. ഇവരുടെ സാമൂഹിക ബന്ധങ്ങളും സ്രവ സാമ്പിളുകളും പരിശോധിച്ചാണ് ഗവേഷകർ നിഗമനത്തിലെത്തിയത്. ഡി.എൻ.എ മെഥിലേഷൻ (DNA methylation) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കോശങ്ങളുടെ പ്രായം അളക്കുന്ന 'എപിജെനറ്റിക് ക്ലോക്കുകൾ' വഴിയാണ് ഇത്തരക്കാരിലെ വാർദ്ധക്യത്തിന്റെ വേഗത കണ്ടെത്തിയത്.

നിങ്ങളുടെ സാമൂഹിക വലയത്തിൽ ഓരോ ‘ടോക്സിക്’ വ്യക്തി കൂടുമ്പോഴും ശാരീരികമായ വാർദ്ധക്യത്തിന്റെ വേഗത 1.5 ശതമാനം വർധിക്കുമെന്നാണ് പഠനത്തിലൂടെ മനസ്സിലാക്കുന്നത്. ഇത്തരം മോശം ബന്ധങ്ങൾ ഉള്ളവർക്ക് സമാന പ്രായത്തിലുള്ള മറ്റുള്ളവരേക്കാൾ ഏകദേശം ഒമ്പത് മാസം അധിക ശാരീരിക പ്രായം ഉള്ളതായി കണ്ടെത്തി. പങ്കാളികളേക്കാൾ സുഹൃത്തുക്കളും അകന്ന ബന്ധുക്കളുമാണ് വാർദ്ധക്യം വേഗത്തിലാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.

സമ്മർദം എങ്ങനെ പ്രായം കൂട്ടുന്നു?

വിട്ടുമാറാത്ത മാനസിക സമ്മർദം ശരീരത്തിൽ കോർട്ടിസോൾ പോലുള്ള ഹോർമോണുകളുടെ അളവ് വർധിപ്പിക്കും. ഇത് കോശങ്ങളിൽ വീക്കം, ഡി.എൻ.എ നാശം, പ്രതിരോധശേഷി കുറയൽ എന്നിവക്ക് കാരണമാകുന്നു. കോശങ്ങളുടെ അറ്റത്തുള്ള 'ടെലോമിയറുകൾ' ചുരുങ്ങുന്നതിനും ഇത് വഴിവെക്കുന്നു. ചുരുക്കത്തിൽ, മോശം ബന്ധങ്ങൾ നിങ്ങളുടെ കോശങ്ങളെ അകമേ നശിപ്പിക്കുകയും പ്രായം തോന്നിക്കുകയും ചെയ്യുന്നു.

ചങ്ങാതി നന്നായാൽ ചുറുചുറുക്കോടെ ഇരിക്കാം

നല്ല ബന്ധങ്ങൾ ദീർഘായുസ്സിനും മാനസിക സന്തോഷത്തിനും കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്നേഹത്തിന് പകരം വിമർശനവും നെഗറ്റീവ് ഊർജ്ജവും നൽകുന്ന ബന്ധങ്ങൾ ശരീരത്തിന് വിഷത്തിന് തുല്യമാണെന്നാണ് പുതിയ പഠനം നൽകുന്ന മുന്നറിയിപ്പ്. നിങ്ങളുടെ സന്തോഷം മാത്രമല്ല, നിങ്ങളുടെ ശാരീരിക ആരോഗ്യവും ആയുസ്സും കൂടെയുള്ളവരുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mental HealthHealth issuesfriendshipToxic Relationship
News Summary - Toxic friendship makes you older; new study reveals
Next Story