You are here
ജുബൈല്‍ പൊതുമാര്‍ക്കറ്റില്‍ 10 ശതമാനം വിലകുറവ്
ഷാര്‍ജ: ഷാര്‍ജയിലെ ജുബൈല്‍ പൊതുമാര്‍ക്കറ്റ് മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിെൻറ ഭാഗമായി എല്ലായിനം മീനുകള്‍ക്കും പത്തു ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചു. ജനുവരി ആറുവരെ ഈ ആനുകൂല്യം ലഭ്യമാകുമെന്ന് ഡയറക്ടര്‍ ഹാമിദ് ആല് സറൂനി പറഞ്ഞു.
പിടക്കുന്ന മീനുമായി ബോട്ടുകള്‍ മാര്‍ക്കറ്റിനടുത്തേക്ക് വരുന്നതും നടുത്തളത്തിലെ മത്സ്യ ലേലവും കാണാനായി വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നു. പ്രതിവര്‍ഷം 60 ലക്ഷം പേര് മാര്ക്കറ്റിലത്തെുന്നുണ്ടെന്നാണ് കണക്ക്. വിശാലമായ പാര്ക്കിങുമുണ്ട്. നാലുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മാര്‍ക്കറ്റില്‍ ഇറച്ചി, മത്സ്യം, പഴം, പച്ചക്കറി എന്നിവ ലഭിക്കുന്നു. ശീതികരിച്ച മാര്‍ക്കറ്റില്‍ ഇടക്കിടക്ക് കലാപരിപാടികളും അരങ്ങേറാറുണ്ട്.