വിജയത്തിളക്കത്തിൽ മോഡേൺ സ്കൂൾ; അവാർഡ് നൈറ്റ് സംഘടിപ്പിച്ചു
text_fieldsറിയാദ്: സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും പാഠ്യ-പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും ആദരിക്കുന്നതിനായി റിയാദ് മോഡേൺ ഇൻറർനാഷനൽ സ്കൂളിൽ അവാർഡ് നൈറ്റ് സംഘടിപ്പിച്ചു.
സ്കൂൾ ബോയ്സ് സെക്ഷനിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ മത്സരങ്ങളിലും പരിപാടികളിലും മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് അവാർഡുകൾ വിതരണം ചെയ്തു. ദമ്മാം അൽമുന സ്കൂൾ ജനറൽ മാനേജർ എം. അബ്ദുൽ ഖാദർ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. വാൽപ്പാറ അപകടത്തിൽ മരിച്ചവർക്ക് വേണ്ടിയുള്ള മൗന പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുഅവ്വദ് പ്രാർഥന നിർവഹിച്ചു. ഐക്കൺ ഇൻറർനാഷനൽ ഒളിമ്പ്യാഡ്, ക്ലാസ്ടോപ്പർ, സ്റ്റാർടോപ്പർ തുടങ്ങി വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 10-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരങ്ങൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസ് നൽകി. അഡ്മിൻ മാനേജർ അബ്ദുൽ അസീസ്, മുഹമ്മദ് തങ്ങൾ, സി.ഒ.ഇ ടി.എച്ച്. നൗഫൽ എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ അബ്ദുൽ സലീം സ്വാഗതവും ഹെഡ്മിസ്ട്രസ് സെമീന റഈസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

