Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേ​ഖ​ല ത​ല​ത്തി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ശ​ക്ത​മാ​ക്കാ​ൻ ച​ർ​ച്ച​ക​ൾ തു​ട​രാ​ൻ ഇ​റാ​നും ‘മ​ക്ക ക​രാ​ർ’ രാ​ജ്യ​ങ്ങ​ളും ധാ​ര​ണ

text_fields
bookmark_border
മേ​ഖ​ല​യി​ലെ പി​രി​മു​റു​ക്കം കു​റ​ക്കു​ന്ന​തി​നും ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് നീ​ക്കം
മേ​ഖ​ല ത​ല​ത്തി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ശ​ക്ത​മാ​ക്കാ​ൻ ച​ർ​ച്ച​ക​ൾ തു​ട​രാ​ൻ ഇ​റാ​നും ‘മ​ക്ക ക​രാ​ർ’ രാ​ജ്യ​ങ്ങ​ളും ധാ​ര​ണ
cancel
camera_alt

‘മ​ക്ക ക​രാ​ർ’ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളും ഇ​റാ​നും ത​മ്മി​ൽ ന​ട​ന്ന തെഹ്റാ​നി​ൽ കൂ​ടി​ക്കാ​ഴ്ച

റി​യാ​ദ്: ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ തെഹ്റാ​നി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന നാ​ലു രാ​ജ്യ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ ‘മ​ക്ക ക​രാ​ർ’ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളും ഇ​റാ​നും മേ​ഖ​ല​യി​ൽ സം​യു​ക്ത സ​ഹ​ക​ര​ണം പ്ര​ത്യേ​കി​ച്ച് സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രാ​ൻ ധാ​ര​ണ​യി​ലെ​ത്തി. യോ​ഗ​ത്തി​ന് ശേ​ഷ​മു​ള്ള നാ​ലു രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​നും ന​യ​ത​ന്ത്ര മാ​ർ​ഗ്ഗ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നീ​ക്കം.

മേ​ഖ​ല വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളും ആ​ലോ​ച​ന​ക​ളും തു​ട​രാ​ൻ നാ​ല് ക​ക്ഷി​ക​ളും ധാ​ര​ണ​യി​ലെ​ത്തി. പ്രാ​ദേ​ശി​ക സ്ഥി​ര​ത​യെ പി​ന്തു​ണ​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​നും സൈ​നി​ക നീ​ക്ക​ങ്ങ​ളു​ടെ തീ​വ്ര​ത​യും അ​പ​ക​ട​സാ​ധ്യ​ത​ക​ളും കു​റ​ക്കു​ന്ന​തി​നും ഇ​ത് വ​ഴി​തു​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സു​ര​ക്ഷ, സ്ഥി​ര​ത, മേ​ഖ​ല​യി​ലെ ഇ​സ്രാ​യേ​ലി​ന്റെ ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ​യ്ക്ക് പു​റ​മേ ഫ​ല​സ്തീ​നി​ലെ​യും ല​ബ​നാ​നി​ലെ​യും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച​ക​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര മാ​ർ​ഗ്ഗ​ങ്ങ​ളി​ലൂ​ടെ​യും പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു.

സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ , പാ​കി​സ്താ​ൻ സൈ​നി​ക മേ​ധാ​വി ഫീ​ൽ​ഡ് മാ​ർ​ഷ​ൽ ആ​സിം മു​നീ​ർ, തു​ർ​ക്കി​യ ഇ​ന്റ​ലി​ജ​ൻ​സ് മേ​ധാ​വി ഇ​ബ്രാ​ഹിം കാ​ലി​ൻ എ​ന്നി​വ​രാ​ണ് ‘മ​ക്ക സം​ഖ്യം’ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഈ ​മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ൾ ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ, വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി, നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ​സ​ൻ റെ​സാ​യി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മേ​ഖ​ലാ ത​ല​ത്തി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും ച​ർ​ച്ച​ക​ൾ സു​സ്ഥി​ര​മാ​ക്കു​ന്ന​തി​നും സ​മാ​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള സൗ​ദി​യു​ടെ പ​ങ്കി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ന്റെ​യും ‘മ​ക്ക സം​യു​ക്ത പ്ര​തി​രോ​ധ ക​രാ​ർ’ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​ടെ​യും തെഹ്റാ​ൻ സ​ന്ദ​ർ​ശ​ന​മെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​ല​വി​ലെ പ്ര​തി​സ​ന്ധി​യി​ലെ ക​ക്ഷി​ക​ൾ ക്കി​ട​യി​ലെ സം​ഘ​ർ​ഷം കു​റ​യ്ക്കു​ന്ന​തി​നും രാ​ഷ്ട്രീ​യ-​ന​യ​ത​ന്ത്ര പ​രി​ഹാ​ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​വും കൂ​ടി​യാ​ണി​ത്.

ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഫ​ല​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി, സം​ഘ​ർ​ഷ​ങ്ങ​ൾ അ​യ​വു​വ​രു​ത്തു​ന്ന​തി​നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യെ​യും സ്ഥി​ര​ത​യെ​യും ബാ​ധി​ക്കു​ന്ന സൈ​നി​ക നീ​ക്ക​ങ്ങ​ളി​ൽ നി​ന്ന് മാ​റി ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന പ്രാ​യോ​ഗി​ക ചു​വ​ടു​വെ​യ്പ്പു​ക​ളാ​ക്കി മാ​റ്റേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം സൗ​ദി ഊ​ന്നി​പ്പ​റ​ഞ്ഞി​രു​ന്നു.

തെഹ്റാ​ൻ യോ​ഗ​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ളോ​ടും മ​ധ്യ​സ്ഥ​താ ശ്ര​മ​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നും അ​ഭി​പ്രാ​യ​ങ്ങ​ൾ ത​മ്മി​ൽ അ​ടു​പ്പി​ക്കു​ന്ന​തി​നു​മാ​യി ഖ​ത്ത​റും പാ​കി​സ്താ​നും ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ പ​രി​ശ്ര​മ​ങ്ങ​ളോ​ടും പോ​സി​റ്റീ​വാ​യും ഗൗ​ര​വ​ത്തോ​ടെ​യും പ്ര​തി​ക​രി​ക്കാ​ൻ പ്ര​തി​സ​ന്ധി​യി​ലെ ക​ക്ഷി​ക​ളോ​ട് സൗ​ദി ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iran, ‘Makkah Pact’ agree to continue talks to strengthen peace and security at regional level
Next Story