ഇന്ത്യൻ ജനത നടത്തുന്നത് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം –നവയുഗം

11:01 AM
13/01/2020
ന​വ​യു​ഗം സാം​സ്​​കാ​രി​ക​വേ​ദി അ​ൽ​അ​ഹ്​​സ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം
അ​ൽ​അ​ഹ്​​സ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​നു​ള്ള സം​ഘ്​​പ​രി​വാ​ർ ശ്ര​മ​മാ​ണെ​ന്ന് ന​വ​യു​ഗം സാം​സ്​​കാ​രി​ക വേ​ദി അ​ൽ​അ​ഹ്​​സ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ ജ​ന​ത ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച പ​രി​പാ​ടി അ​ൽ അ​യ്‌​ല ഒാ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ ന​ട​ന്ന​ത്. അ​ൽ​അ​ഹ്​​സ ഇ​സ്​​ലാ​മി​ക്​ സ​െൻറ​ർ മ​ല​യാ​ളം മേ​ധാ​വി നാ​സ​ർ മ​ദ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ന​വ​യു​ഗം മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ഉ​ണ്ണി മാ​ധ​വം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​യു​ഗം മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സു​ശീ​ൽ കു​മാ​ർ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും ഏ​റ്റു​വാ​യി​ച്ച്​ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു. ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജി. ​ബെ​ൻ​സി മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ദാ​സ​ൻ രാ​ഘ​വ​ൻ, ഹ​നീ​ഫ മൂ​വാ​റ്റു​പു​ഴ, സൈ​ഫ് വേ​ള​മാ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി ഇ.​എ​സ്. റ​ഹിം തൊ​ളി​ക്കോ​ട് സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ര​തീ​ഷ് രാ​മ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സി​യാ​ദ്, അ​ബ്​​ദു​ൽ ക​ലാം, നാ​സ​ർ കൊ​ല്ലം, കി​ര​ൺ രാ​ജ്, മു​ഹ​മ്മ​ദ​ലി, അ​ഖി​ൽ അ​ര​വി​ന്ദ്, റ​ഷീ​ദ് കോ​ഴി​ക്കോ​ട്, സ​ജീ​ദ് തൊ​ളി​ക്കോ​ട്, സ​ലിം മ​ണ​നാ​ക്ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...
COMMENTS