സൗദിയില്‍ പുതിയ അഴിമതി വിരുദ്ധ കമീഷന്‍

08:33 AM
14/12/2019
സൽമാൻ രാജാവ്​
ജി​ദ്ദ: അ​ഴി​മ​തി​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച്​ സൗ​ദി അ​റേ​ബ്യ. ഭ​ര​ണ ഉ​ദ്യോ​ഗ​സ്​​ഥ ത​ല​ത്തി​ലെ അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കാ​നാ​ണ്​ പു​തി​യ നീ​ക്കം. ഇ​തി​​െൻറ ഭാ​ഗ​മാ​യി അ​ഴി​മ​തി​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പു​തി​യ ക​മീ​ഷ​ന്‍ നി​ല​വി​ല്‍ വ​ന്നു. രാ​ജ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ​യാ​ണ്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍മാ​ന്‍ രാ​ജാ​വ്​ പു​തി​യ ക​മീ​ഷ​നെ നി​യ​മി​ച്ച​ത്. നി​ല​വി​ല്‍ അ​ഴി​മ​തി വി​രു​ദ്ധ ന​ട​പ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന മൂ​ന്നു സ​ർ​ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ളെ ത​മ്മി​ല്‍ ല​യി​പ്പി​ച്ചാ​ണ് പു​തി​യ ക​മീ​ഷ​ന്‍ നി​ല​വി​ല്‍വ​ന്ന​ത്. 
സ​ര്‍ക്കാ​ര്‍, സി​വി​ൽ, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലെ അ​ഴി​മ​തി ത​ട​യു​ക ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ക​മീ​ഷ​ന്‍. ക​ണ്‍ട്രോ​ള്‍ ആ​ൻ​ഡ്​ ആ​ൻ​റി ക​റ​പ്ഷ​ന്‍ ക​മീ​ഷ​ന്‍ എ​ന്ന പേ​രി​ലാ​ണ് പു​തി​യ ഏ​ജ​ന്‍സി. ഇ​തോ​ടെ, ക​ണ്‍ട്രോ​ള്‍ ആ​ൻ​ഡ്​​ ഇ​ന്‍വെ​സ്​​റ്റി​ഗേ​ഷ​ന്‍ ബോ​ര്‍ഡ്, അ​ഡ്മി​നി​സ്​​ട്രേ​റ്റി​വ് ഇ​ന്‍വെ​സ്​​റ്റി​ഗേ​ഷ​ന്‍ എ​ന്നീ ഏ​ജ​ന്‍സി​ക​ള്‍ ഇ​ല്ലാ​താ​യി. പു​തി​യ ഏ​ജ​ന്‍സി​യു​ടെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തു​വ​രെ താ​ല്‍ക്കാ​ലി​ക അ​ധ്യ​ക്ഷ​സ്ഥാ​നം ദേ​ശീ​യ അ​ഴി​മ​തി​വി​രു​ദ്ധ ക​മീ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ വ​ഹി​ക്കും. അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ക​മീ​ഷ​ന് കീ​ഴി​ല്‍ ക്രി​മി​ന​ല്‍ ഇ​ന്‍വെ​സ്​​റ്റി​ഗേ​ഷ​ന്‍ ആ​ൻ​ഡ്​​ പ്രോ​സി​ക്യൂ​ഷ​ന്‍ യൂ​നി​റ്റും രൂ​പ​വ​ത്​​ക​രി​ക്കും. 
രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ അ​ഴി​മ​തി​ക്കേ​സു​ക​ളു​ടെ​യും വി​ചാ​ര​ണ റി​യാ​ദി​ലെ പ്ര​ത്യേ​ക കോ​ട​തി​ക്കാ​യി​രി​ക്കും. സ​ര്‍ക്കാ​ര്‍ സ​ര്‍വി​സി​ല്‍ പ്ര​വേ​ശി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​രു​മാ​നം സ്വ​ന്തം വ​രു​മാ​ന​ത്തി​നും മ​റ്റു വ​രു​മാ​ന സ്രോ​ത​സ്സു​ക​ള്‍ക്കും നി​ര​ക്കാ​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യാ​ല്‍ ക​മീ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഈ ​ഘ​ട്ട​ത്തി​ല്‍ ധ​ന​സ​മ്പാ​ദ​നം നി​യ​മാ​നു​സൃ​ത​മാ​ണെ​ന്ന് തെ​ളി​യി​ക്കേ​ണ്ട ബാ​ധ്യ​ത ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കും. അ​ല്ലാ​ത്ത പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​ക്ക​പ്പെ​ടും.
അ​ഴി​മ​തി​ക്കെ​തി​രെ കി​രീ​ടാ​വ​കാ​ശി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ  2017ൽ ​ന​ട​ത്തി​യ പ്ര​ത്യേ​ക ഒാ​പ​റേ​ഷ​ൻ ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. 
അ​ഴി​മ​തി​യു​ടെ പേ​രി​ൽ ഭ​ര​ണ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വ​ൻ​സ്രാ​വു​ക​ളെ പി​ടി​ച്ച്​ ത​ട​ങ്ക​ലി​ലാ​ക്കി കു​റ്റം ഏ​റ്റു​പ​റ​യി​പ്പി​ക്കു​ക​യും പൊ​തു​മു​ത​ൽ രാ​ജ്യ​ത്തി​​െൻറ അ​ക്കൗ​ണ്ടി​ലേ​ക്ക്​ തി​രി​ച്ച​ട​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.
Loading...
COMMENTS