സൗ​ദി അ​രാം​കോ ഓ​ഹ​രി വി​ല്‍പ​ന: ബാ​ങ്കു​ക​ള്‍ ത​യാ​ർ

09:01 AM
14/11/2019
ദ​മ്മാം: സൗ​ദി അ​രാം​കോ​യു​ടെ ഓ​ഹ​രി വി​ല്‍പ​ന​ക്കു മു​ന്നോ​ടി​യാ​യി ബാ​ങ്കു​ക​ള്‍ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും  പൂ​ര്‍ത്തി​യാ​ക്കി. അ​ടു​ത്ത ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് ഓ​ഹ​രി വി​ല്‍പ​ന തു​ട​ങ്ങു​ക. ഓ​ഹ​രി​യു​ടെ ഏ​ക​ദേ​ശ മൂ​ല്യ​വും അ​ന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​രാം​കോ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 
ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ സൗ​ദി അ​രാം​കോ ന​വം​ബ​ർ 17നാ​ണ്​ ഓ​ഹ​രി വി​ല്‍പ​ന തു​ട​ങ്ങു​ക. ഡി​സം​ബ​ര്‍ നാ​ലു വ​രെ വ്യ​ക്തി​ക​ള്‍ക്കും നി​ക്ഷേ​പ​ക​ര്‍ക്കും ഓ​ഹ​രി സ്വ​ന്ത​മാ​ക്കാം. അ​ന്തി​മ ഓ​ഹ​രി വി​ല ഡി​സം​ബ​ര്‍ അ​ഞ്ചി​നു മാ​ത്ര​മേ പ്ര​ഖ്യാ​പി​ക്കൂ. ഓ​ഹ​രി വി​ല്‍പ​ന സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ അ​രാം​കോ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഒ​രാ​ള്‍ കു​റ​ഞ്ഞ​ത് പ​ത്ത് ഓ​ഹ​രി​ക​ളെ​ടു​ക്ക​ണം. 
പ​ര​മാ​വ​ധി എ​ത്ര വേ​ണ​മെ​ങ്കി​ലും സ്വ​ന്ത​മാ​ക്കാം. ഡി​സം​ബ​ര്‍ അ​ഞ്ചി​നാ​ണ് അ​രാം​കോ ഓ​ഹ​രി​യു​ടെ അ​ന്തി​മ മൂ​ല്യം പ്ര​ഖ്യാ​പി​ക്കു​ക. ആ​ദ്യം ആ​ഭ്യ​ന്ത​ര വി​പ​ണി​യാ​യ ത​ദ​വ്വു​ലി​ലാ​ണ് അ​രാം​കോ ലി​സ്​​റ്റ്​ ചെ​യ്യു​ന്ന​ത്. ആ​ദ്യ ആ​റു മാ​സ​ത്തേ​ക്ക് അ​രാം​കോ​യു​ടെ പൂ​ജ്യം ദ​ശാം​ശം അ​ഞ്ചു ശ​ത​മാ​നം ഓ​ഹ​രി മാ​ത്ര​മാ​ണ് വി​പ​ണി​യി​ലെ​ത്തു​ക എ​ന്നാ​ണ് ക​മ്പ​നി ന​ല്‍കു​ന്ന സൂ​ച​ന. ‍ഡി​സം​ബ​ര്‍ നാ​ലു വ​രെ ഓ​ഹ​രി സ്വ​ന്ത​മാ​ക്കി​യ​വ​ര്‍ക്ക് ഡി​സം​ബ​ര്‍ അ​ഞ്ചി​ന് ഓ​ഹ​രി മൂ​ല്യം പ്ര​ഖ്യാ​പി​ച്ച​ശേ​ഷം കൂ​ടു​ത​ല്‍ ഓ​ഹ​രി വാ​ങ്ങാ​ന്‍ സാ​ധി​ക്കി​ല്ല. ആ​കെ വി​ല്‍ക്കു​ന്ന അ​ഞ്ചു ശ​ത​മാ​നം ഓ​ഹ​രി​യി​ല്‍ ര​ണ്ടു ശ​ത​മാ​ന​ത്തി​​െൻറ മൂ​ല്യം 30 മു​ത​ല്‍ 40 ബി​ല്യ​ണ്‍ വ​രെ എ​ത്തു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം.
Loading...
COMMENTS