Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യു.എസ് സമിതി ശിപാർശക്കെതിരെ ഇന്ത്യ

text_fields
bookmark_border
ആർ.എസ്.എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യു.എസ് സമിതി ശിപാർശക്കെതിരെ ഇന്ത്യ
cancel

ന്യൂഡൽഹി: ആർ.എസ്.എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നുള്ള യു.എസ് മതസ്വാതന്ത്ര്യ കമീഷൻ ശിപാർശ തള്ളി ഇന്ത്യ. പ്രത്യേകം ആശങ്ക ഉളവാക്കുന്ന രാജ്യമായി ഇന്ത്യയെ ചിത്രീകരിച്ചത് പക്ഷപാതപരമാണെന്നും, ഏതാനും വർഷങ്ങളായി യു.എസ് കമീഷൻ ഇന്ത്യക്കെതിരെ സംശയകരമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.

ഇത്തരം തെറ്റായ വിവരങ്ങൾ ആവർത്തിക്കുന്നത് അവരുടെ തന്നെ വിശ്വാസ്യത ഇല്ലാതാക്കുകയാണ് ചെയ്യുകയെന്നും വക്താവ് പറഞ്ഞു. ആർ.എസ്.എസിനും റിസർച് ആൻഡ് അനാലിസിസ് വിങ്ങിനുമെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും കമീഷന്‍റെ റിപ്പോർട്ടിൽ ശിപാർശയുണ്ട്. ഇന്ത്യയെ തരംതിരിച്ച് വിമർശിക്കുന്നതിനുപകരം അമേരിക്കയിലെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചാണ് പറയേണ്ടതെന്ന് സർക്കാർ വ്യക്തമാക്കി.

ഇ​ന്ത്യ​യി​ൽ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന് ആ​ർ.​എ​സ്.​എ​സ് വി​ഘാ​തം സൃ​ഷ്‍ടി​ക്കു​ന്നു​വെ​ന്നും സം​ഘ​ട​ന​ക്കെ​തി​രെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​മേ​രി​ക്ക​യി​ലെ അ​ന്താ​രാ​ഷ്‍ട്ര മ​ത​സ്വാ​ത​ന്ത്ര്യ ക​മീ​ഷ​ൻ (യു.​എ​സ്.​സി.​ഐ.​ആ​ർ.​എ​ഫ്) ആവശ്യപ്പെട്ടിരുന്നു. ഉ​ത്ക​ണ്ഠ ഉ​ള​വാ​ക്കു​ന്ന രാ​ജ്യ​മെ​ന്ന് ഇ​ന്ത്യ​യെ വി​ശേ​ഷി​പ്പി​ച്ച ക​മീ​ഷ​ൻ, ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ റി​സ​ർ​ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വി​ങ്ങി​നും (റോ) ​ഉ​പ​രോ​ധം വേ​ണ​മെ​ന്നാ​ണ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​മാ​യി ന​ട​ത്തു​ന്ന ആ​യു​ധ വി​ൽ​പ​ന​യും വ്യാ​പാ​ര ന​യ​ങ്ങ​ളും മ​ത​സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വേ​ണ​മെ​ന്ന നി​ർ​ദേ​ശ​വും ക​മീ​ഷ​ന്റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഇ​ന്ത്യ​യി​ലെ മ​ത​സ്വാ​ത​ന്ത്ര്യം നി​ര​ന്ത​രം മോ​ശ​മാ​യി വ​രു​ക​യാ​ണെ​ന്നും, ഇ​ന്ത്യ​യി​ലെ ഭ​ര​ണ​കൂ​ടം ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഉ​ന്നം വെ​ക്കു​ക​യും ആ​രാ​ധ​നാ​സ്ഥ​ല​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടിൽ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India rebuts US panel report seeking sanctions on RSS
Next Story