Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാന് സഹായവുമായി ചൈന

ഇറാന് സഹായവുമായി ചൈന

text_fields
bookmark_border
ഇറാന് സഹായവുമായി ചൈന
cancel

ബെയ്ജിങ്: മേഖലയിലെ സംഘർഷങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ഇറാൻ, ലബനാൻ, മറ്റ് രണ്ട് പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവക്ക് മാനുഷിക സഹായം നൽകുമെന്ന് ചൈന. തദ്ദേശവാസികൾ നേരിടുന്ന ദുരിതം ലഘൂകരിക്കുന്നതിനായി ഇറാൻ, ജോർഡൻ, ലബനാൻ, ഇറാഖ് എന്നിവക്ക് അടിയന്തര മാനുഷിക സഹായം നൽകാൻ തീരുമാനിച്ചതായി വാർത്തസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു.

‘നിലവിലുള്ള സംഘർഷം ഇറാനിലെയും മറ്റ് പ്രാദേശിക രാജ്യങ്ങളിലെയും ജനങ്ങൾക്ക് കടുത്ത മാനുഷിക ദുരന്തങ്ങളാണ് വരുത്തിവെച്ചത്. പ്രബലമായ രാജ്യങ്ങളിലെ ആളുകളോട് ചൈനക്ക് ആഴമായ സഹതാപമുണ്ട്’ -ലിൻ പറഞ്ഞു. പ്രസ്തുത രാജ്യങ്ങൾക്ക് മാനുഷിക സഹായം നൽകുന്നത് ചൈന പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമേഷ്യയിലെ പ്രതിസന്ധി ഒരു വലിയ മാനുഷിക അടിയന്തരാവസ്ഥയായി മാറിയെന്നും, മേഖലയുടനീളം ഇതിനകം 25 ദശലക്ഷത്തോളം അഭയാർഥികളെയും ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെയും മടങ്ങിയെത്തിയവരെയും ഉൾക്കൊള്ളുന്നുവെന്നും യു.എൻ അഭയാർഥി ഏജൻസി അടുത്തിടെ പുറത്തുവിട്ടിരുന്നു.

ഇറാനിൽ നിരവധി സിവിലിയൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ലബനാനിൽ 800,000ത്തോളം ആളുകൾ കുടിയിറക്കപ്പെട്ടു. ജോർഡൻ, ഇറാഖ്, മറ്റ് രാജ്യങ്ങൾ എന്നിവയെയും ബാധിച്ചതായി ലിൻ പറഞ്ഞു. സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും പോരാട്ടം അവസാനിപ്പിക്കുന്നതിനും ചൈന എല്ലാ ശ്രമങ്ങളും തുടരും. മാനുഷിക പ്രതിസന്ധി കൂടുതൽ വ്യാപിക്കുന്നത് തടയുന്നതിനും ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranChinahumanitarian aidIsrael Iran War
News Summary - China Sends Humanitarian Aid To Iran, Iraq, Lebanon & Jordan
Next Story