സൗ​ദി​യി​ൽ ടൂ​റി​സ്​​റ്റു​ക​ള്‍ക്ക് ഒ​രു ല​ക്ഷം  റി​യാ​ല്‍വ​രെ ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ

08:54 AM
10/10/2019
ജി​ദ്ദ: ടൂ​റി​സ്​​റ്റ്​ വി​സ​യി​ല്‍ സൗ​ദി​യി​ലെ​ത്തു​ന്ന​വ​ര്‍ക്ക് ഒ​രു ല​ക്ഷം റി​യാ​ല്‍വ​രെ ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 
വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്ക് സൗ​ദി​യി​ലെ എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലും ചി​കി​ത്സ തേ​ടാ​വു​ന്ന​താ​ണ്. 
കൗ​ണ്‍സി​ല്‍ ഓ​ഫ് കോ​ഓ​പ​റേ​റ്റി​വ് ഹെ​ല്‍ത്ത് ഇ​ന്‍ഷു​റ​ന്‍സ് അ​റി​യി​ച്ച​താ​ണ് ഇ​ത്. ചി​കി​ത്സ​ക്ക് പു​റ​മെ, മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ല​യ​ക്കു​ന്ന​തി​നും, മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കു​ന്ന​തി​നും ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ ല​ഭി​ക്കും. 
ഒ​രു ല​ക്ഷം റി​യാ​ല്‍ വ​രെ​യു​ള്ള ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ​യാ​ണ് ടൂ​റി​സ്​​റ്റ്​ വി​സ​ക​ളി​ലെ​ത്തു​ന്ന​വ​ര്‍ക്ക് ല​ഭി​ക്കു​ക. ഇ​തി​നാ​യി 140 റി​യാ​ല്‍ ടൂ​റി​സ്​​റ്റു​ക​ള്‍ വി​സ ഫീ​സാ​യ 300 റി​യാ​ലി​ന് പു​റ​മെ അ​ട​ക്കു​ന്നു​ണ്ട്. വി​വി​ധ രോ​ഗ​ങ്ങ​ള്‍ക്കു​ള്ള ചി​കി​ത്സ​ക്ക് പു​റ​മെ, വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സ, അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ലെ ഡ​യാ​ലി​സി​സ്, സ​മ​യ​മെ​ത്തു​ന്ന​തി​ന് മു​മ്പ് ജ​നി​ക്കു​ന്ന ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ചി​കി​ത്സ, ആം​ബു​ല​ന്‍സ് സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ക്കും ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ ല​ഭി​ക്കും. ഗ​ര്‍ഭ, പ്ര​സ​വ പ​രി​ച​ര​ണ​ത്തി​നും ചി​കി​ത്സ​ക്കും 5000 റി​യാ​ല്‍ വ​രെ​യാ​ണ് പ​രി​ര​ക്ഷ.  
മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ല​യ​ക്കു​ന്ന​തി​ന് 10,000 റി​യാ​ല്‍ വ​രെ​യും, മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കു​ന്ന കു​ടും​ബാം​ഗ​ത്തി​ന് 5000 റി​യാ​ല്‍ വ​രെ​യും ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചി​കി​ത്സ തേ​ടു​ന്ന​ത് ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലാ​ണെ​ങ്കി​ല്‍ പ​ണ​മൊ​ന്നും അ​ട​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍, മ​റ്റു 
ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് ചി​കി​ത്സ തേ​ടേ​ണ്ടി വ​ന്നാ​ല്‍, പോ​ളി​സി വ്യ​വ​സ്ഥ​ക​ള്‍ക്ക​നു​സൃ​ത​മാ​യി ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​ക​ളി​ല്‍നി​ന്ന് ന​ഷ്​​ട​പ​രി​ഹാ​ര​വും ല​ഭി​ക്കും.
Loading...
COMMENTS