ബൃഹദ്​ വിനോദ -സാംസ്​കാരിക- സ്​പോർട്​സ്​ നഗരം ‘ഖിദിയ’യുടെ നിർമാണം ഇൗ വർഷം തുടങ്ങും

റിയാദ്​: സൗദിയിലെ ഏറ്റവും വലിയ വിനോദ സാംസ്​കാരിക സ്​പോർട്​സ് നഗരി ‘ഖിദിയ’യുടെ നിർമാണം ഇൗ വർഷം തുടങ്ങുമെന്ന്​ പദ്ധതി സി.ഇ.ഒ മൈക്ക്​ റൈനിങ്ങർ അറിയിച്ചു. കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ പ്രഖ്യാപിച്ച നിയോം സ്​മാർട്ട്​സിറ്റി, ചെങ്കടൽ പദ്ധതി എന്നിവക്ക്​ ശേഷം രാജ്യത്തെ മൂന്നാമത്തെ ബൃഹദ്​ പദ്ധതിയാണ്​ ‘ഖിദിയ’. റിയാദ്​ നഗരമധ്യത്തിൽ നിന്ന്​ 40 കിലോമീറ്ററകലെ വടക്കുഭാഗത്ത്​ നിർമിക്കുന്ന ഇൗ പ്രത്യേക നഗരത്തി​​​െൻറ ശിലാസ്ഥാപനം കഴിഞ്ഞ വർഷം ഏപ്രിൽ 28ന്​ സൽമാൻ രാജാവ്​ നിർവഹിച്ചിരുന്നു. ​
പദ്ധതി യാഥാർഥ്യമായാൽ ലോകത്തെ തന്നെ ഏറ്റവും വലിയ വിനോദ, സ്​പോർട്​സ്​ നഗരമായി ഖിദിയ ആഗോള സാംസ്​കാരിക വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെടുമെന്നും മൈക്ക്​ റൈനിങ്ങർ ട്വീറ്ററിൽ കുറിച്ചു. നാം ആ യാഥാർഥ്യത്തിലേക്ക്​ വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര, ജി.സി.സി, അന്തർദേശീയ തലത്തിലുള്ള സന്ദർശകരെയും വിനോദ സഞ്ചാരികളെയുമാണ്​ പദ്ധതി ലക്ഷ്യം വെക്കുന്നത്​. 334 ചതുരശ്ര കിലോമീറ്റർ വലുപ്പവുമായി ലോകത്തെ ഏറ്റവും വലിയ എൻറർടൈൻമ​​െൻറ്​ സിറ്റിയായി 2030ൽ ഖിദിയ പൂർത്തിയാകു​േമ്പാൾ മറികടക്കുന്നത്​ 110 ചതുരശ്ര കിലോമീറ്റർ മാത്രം വലിപ്പമുള്ള ​ഫ്ലോറിഡയിലെ വാൾട്ട്​ ഡിസ്​നി വേൾഡി​നെയാണെന്നും മൈക്ക്​ റൈനിങ്ങർ അറബ്​ ന്യൂസിന്​ നൽകിയ അഭിമുഖത്തിലും വ്യക്​തമാക്കി. രാജ്യാന്തര സന്ദർശകരെയാണ്​ ഖിദിയ കൂടുതലായി പ്രതീക്ഷിക്കുന്നത്​. ആദ്യ ഘട്ടം 2022ൽ പൂർത്തീകരിക്കും. നിർമാണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട്​ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുള്ള സഫാരി പാർക്ക്​, അമ്യൂസ്​മ​​െൻറ്​ പാർക്ക്​, കാറോട്ട വിനോദ പദ്ധതികൾ, സിനിമ ശാലകൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മറ്റ്​ വിനോദ പദ്ധതികൾ എന്നിവ ഖിദിയ നഗരത്തിലുണ്ടാവും. ഇൗ പദ്ധതി പ്രത്യക്ഷത്തിലും പരോക്ഷമായും ആയിരക്കണക്കിന്​ തൊഴിലവസരങ്ങൾ സൃഷ്​ടിക്കും. നിർമാണ മേഖലക്കും അനുബന്ധ രംഗങ്ങൾക്കും ഉണർവ്​ നൽകും. റിയൽ എസ്​റ്റേറ്റ്​ മേഖലയിലും വലിയ ചലനമുണ്ടാക്കും. വിഷൻ 2030​ ​​െൻറ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്​ വിനോദ വ്യവസായ വികസനം. 
ഉന്നത നിലവാരമുള്ള ആഭ്യന്തര, വിദേശ നിക്ഷേപാവസരങ്ങളാണ്​ ഇത്തരം പദ്ധതികളിലൂടെ ഉണ്ടാകുന്നത്​. രാജ്യത്തി​​​െൻറ സമ്പദ്​ രംഗത്തിനും ജനങ്ങളുടെ ജീവിത നിലവാരത്തിനും ഗുണകരമായ ഒരുപാട്​ മാറ്റങ്ങൾ ഇതിലുടെ സംജാതമാകും. നിലവിലെ സൗദിയിലെ ജനസംഖ്യാനുപാതവും ഇത്തരം വിനോദ വ്യവസായത്തി​​​െൻറ വളർച്ചക്ക്​ അനുഗുണമാണ്​. ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ടും 35 വയസിന്​ താഴെയുള്ളവരാണ്​. 
നിലവിലേയും ഭാവിയിലേയും ഇൗ സമൂഹത്തി​​​െൻറ വിനോദ, സാംസ്​കാരിക ആവശ്യങ്ങൾ നിവർത്തിക്കാൻ ഖിദിയ പോലുള്ള പദ്ധതികൾക്ക്​ കഴിയും. തൊഴിൽ, റിയൽ എസ്​റ്റേറ്റ്​ രംഗങ്ങളിൽ​ ഇതുണ്ടാക്കുന്ന പ്രയോജനം ലഘുവല്ല. ഏതാണ്ട്​ 57,000 തൊഴിലവസരങ്ങൾ സൃഷ്​ടിക്കപ്പെടും. 
രാജ്യം അനുഭവിക്കുന്ന തൊഴിൽരാഹിത്യത്തിന്​ ഒരു പരിധിവരെ ഇത്​ പരിഹാരം കാണും. അത്​ രാജ്യ വാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. ഖിദിയ നഗരത്തിൽ 2025 ഒാടെ 4,000 ഉം 2030ൽ 11,000 ഉം പാർപ്പിടങ്ങൾ വേണ്ടിവരും. ഇതാണ്​ റിയൽ എസ്​റ്റേറ്റ്​ മേഖലക്ക്​ നൽകുന്ന ഉൗർജ്ജം. അവധിക്കാലങ്ങളും വാരാന്ത്യ അവധിയും ചെലവഴിക്കുന്നതിന്​ ഖിദിയ നഗരത്തിൽ ഒരു രണ്ടാം വീട്​ സ്വന്തമാക്കുന്നതിലേക്ക്​ രാജ്യവാസികൾ സ്വയമേ നിർബന്ധിതരാകും. സാധാരണഗതിയിൽ  ഒാരോ വർഷവും അവധിക്കാലം ചെലവഴിക്കാൻ സൗദി പൗരന്മാർ വിദേശങ്ങളിലേക്ക്​ പോയി ചെലവഴിക്കുന്നത്​ 30 ശത​േകാടി ഡോളറാണ്​. അതേസമയം രാജ്യത്തിനുള്ളിൽ തന്നെ വിനോദ സൗകര്യങ്ങളുണ്ടായാൽ പൗരന്മാരും നിലവിൽ രാജ്യത്തുള്ള മറ്റ്​ രാജ്യക്കാരും അവധിക്കാലങ്ങൾ ഇവിടെ തന്നെ ചെലവഴിക്കാൻ സന്നദ്ധരാവും. പുറത്തേക്കൊഴുകുന്ന പണം അങ്ങനെ രാജ്യത്തിനുള്ളിൽ തന്നെ വിനിമയം ചെയ്യപ്പെടുന്ന അവസ്ഥ സംജാതമാകും. മറ്റ്​ രാജ്യങ്ങളി​േലക്ക്​ പോകാതെ തന്നെ അവിടെയുള്ള വിനോദ സൗകര്യങ്ങൾ ഇവിടെ തന്നെ ആസ്വദിക്കാൻ കഴിയും. 
2030ൽ പദ്ധതി പൂർത്തിയാവു​േമ്പാൾ ഖിദിയ നഗരം പ്രതിവർഷം 17 ദശലക്ഷം സന്ദർശകരെ വിനോദ രംഗത്തും 12 ദശലക്ഷത്തെ ഷോപ്പിങ്​ മേഖലയിലും രണ്ട്​ ദശലക്ഷം ആളുകളെ ഹോസ്​പിറ്റാലിറ്റി സെക്​ടറിലും പ്രതീക്ഷിക്കുന്നുണ്ട്​. ഇത്​ യാഥാർഥ്യമായാൽ എണ്ണയിതര വരുമാന സ്രോതസുകളിലൊന്നെന്ന നിലയിൽ വിനോദ വ്യവസായം രാജ്യത്തി​​​െൻറ സാമ്പത്തിക ന​െട്ടല്ലിന്​ കരുത്തുപകരും. റിയാദ്​ നഗരം ലോകത്തെ ജീവിക്കാൻ കൊള്ളാവുന്ന ഏറ്റവും മികച്ച 100 നഗരങ്ങളിലൊന്നായി ഉയരുകയും ചെയ്യും. 
 

Loading...
COMMENTS