ഹദീസ് അഡ്വാൻസ്ഡ് സ്​റ്റഡി കോഴ്സ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു 

08:18 AM
10/01/2019
റിയാദ്: സൗദി ഇന്ത്യൻ ഇസ്​ലാഹി സ​െൻറർ റിയാദ് ഘടകവും കോഴിക്കോ​െട്ട സ​െൻറർ ഫോർ ഇസ്​ലാമിക്​ ഗൈഡൻസും (സി.​െഎ.ജി) സംയുക്തമായി ആരംഭിച്ച ഹദീസ് അഡ്വാൻസ്ഡ് സ്​റ്റഡി കോഴ്‌സി​​െൻറ ഒന്നാം സെമസ്​റ്റർ പരീക്ഷാഫലം പ്രസിധീകരിച്ചു. 
സിദ്ദീഖ് വെളിയങ്കോട്​ ഫാക്കൽറ്റി ഡയറക്ടറായ ഹദീസ് കോഴ്സ് കഴിഞ്ഞ ആഗസ്​റ്റിൽ ഇസ്​ലാഹി സെനറർ ഓഡിറ്റോറിയത്തിലാണ്​ ആരംഭിച്ചത്. ആദ്യ സെമസ്​റ്ററിലെ സിലബസിനെ ആധാരമാക്കി നടത്തിയ എഴുത്തു പരീക്ഷയെയും കോഴ്സ് കാലയളവിൽ നടത്തിയ വർക്കുകളുടെയും അടിസ്ഥാനത്തിൽ ആണ് വിജയികളെ പ്രഖ്യാപിച്ചത്. 
സഫിയ തങ്കയത്തിൽ, യൂനുസ് പെരിയ തൊടിക, കെ. ഇഖ്ബാൽ എന്നിവർ യഥാക്രമം ആദ്യ മൂന്ന്​ സ്ഥാനങ്ങൾ നേടി. ഷാഹിദ മടപ്പള്ളി, നുസ്രത്ത്, നൗഷില, ഹബീബ് പുത്തലത്ത്, ഫസൽ റഹീം, ഷാഹിന, നൗഫിദ, നൗഷാദ് ബാബു എന്നിവർ ഡിസ്​റ്റിങ്ഷൻ നേടി. വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും ഫെബ്രവരിയിൽ നടക്കുമെന്ന്​ കോഒാഡിനേറ്റർമാരായ ശംസുദ്ദീൻ മദനി, സി.പി അഷ്‌റഫ് എന്നിവർ അറിയിച്ചു.
Loading...
COMMENTS