ജിദ്ദയിൽ ‘ഭൂമി മലയാളം’ പരിപാടിയുടെ സൗദിതല ഉദ്​ഘാടനം

08:31 AM
08/11/2018
ഭൂമി മലയാളം പരിപാടിയുടെ സൗദിതല ഉദ്‌ഘാടനം മാധ്യമ പ്രവർത്തകൻ മുസാഫിർ നിർവഹിക്കുന്നു
ജിദ്ദ: മലയാള ഭാഷയുടെ സൗന്ദര്യവും സമ്പന്നമായ സംസ്​കാരവും ഉൾകൊണ്ട്​ മാതൃഭാഷയെ അഭിമാനത്തോടെ മുറുകെ പിടിക്കണമെന്ന്​ ‘ഭൂമി മലയാളം’ പരിപാടിയുടെ ഭാഗമായി ജിദ്ദ ന​േവാദയ സംഘടിപ്പിച്ച സാംസ്​കാരികസമ്മേളനം അഭിപ്രായപ്പെട്ടു. ഭാഷാപോഷണത്തിന്​ കേരള സർക്കർ സംഘടിപ്പിക്കുന്ന ‘ഭൂമി മലയാളം’ പരിപാടിയുടെ സൗദി തല ഉദ്​ഘാടനത്തിൽ ജിദ്ദയിലെ സാംസ്​കാരികമേഖലയിലെ പ്രമുഖർ പ​െങ്കടുത്തു. 
മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം മുസാഫിർ ഉദ്​ഘാടനം ചെയ്​തു. എഴുത്തുകാരൻ ഗോപി നെടുങ്ങാടി മുഖ്യപ്രഭാഷണം നടത്തി. 
ഗൾഫ്​ മാധ്യമം ബ്യൂ​േറാ ചീഫ്​ പി. ഷംസുദ്ദീൻ, ന​േവാദയ മുഖ്യ രക്ഷാധികാരി വി.കെ റഊഫ്, ഒ.​െഎ.സി. സി പ്രതിനിധി സക്കീർ ഹുസൈൻ, കെ.എം.സി.സി പ്രതിനിധി അബൂബക്കർ അരിമ്പ്ര, തനിമ പ്രതിനിധി അനീസ്​, പ്രവാസി സാംസ്​കാരിക വേദി പ്രതിനിധി ഇസ്മയിൽ കല്ലായി, നൗഷാദ്, വിലാസ് അടൂർ, നജുമുദ്ദീൻ, എൻജി. മുഹമ്മദ് ഇഖ്ബാൽ, അഡ്വ. ഷംസുദ്ദീൻ, ജുമൈല അബു തുടങ്ങിയവര്‍ സംസാരിച്ചു. ഭൂമി മലയാളം പ്രതിജ്ഞ കിസ്മത്ത് മമ്പാട് സദസ്സിന് ചൊല്ലിക്കൊടുത്തു. 
ഗായകൻ മിർസ ഷെരീഫ് ഗാനങ്ങളവതരിപ്പിച്ചു. മൻസൂർ തിരുവനന്തപുരം, ആശ ഷിജു, അര്‍ഷിയ സമീര്‍, അമിഖ സമീര്‍, രൈഹന്‍ വീരാന്‍ തുടങ്ങിയവർ  മലയാള കവിതകൾ ആലപിച്ചു.    
സുധാരാജു ചിട്ടപ്പെടുത്തിയ മോഹിനിയാട്ടത്തിൽ അനന്യ മോഹൻ, അനുഗ്രഹ അജയ്, സംവൃതാ ലക്ഷ്മണൻ, ദേവിക മധു എന്നിവർ പ​െങ്കടുത്തു. 
നവോദയ പ്രസിഡൻറ് ഷിബു തിരുവനതപുരം അധ്യക്ഷത വഹിച്ചു. ആക്ടിങ്​ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും റഫീക്ക് പത്തനാപുരം നന്ദിയും പറഞ്ഞു.
 
Loading...
COMMENTS