റോയൽ കാർഗോ കപ്പ് ടൂർണമെൻറ്​:  സെമി ഫൈനൽ വെള്ളിയാഴ്​ച 

08:30 AM
08/08/2018

ദമ്മാം: റോയൽ കാർഗോ കപ്പ്  ടൂർണമ​​െൻറിൽ  മാഡ്രിഡ് എഫ്​.സി, ഖാലിദിയ എഫ്​.സി, യുണൈറ്റഡ് എഫ്​.സി ഖോബാർ, റോയൽ ട്രാവൽസ് ബദർ എഫ്​.സി എന്നീ ടീമുകൾ സെമിയിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടന്ന ക്വോർട്ടർ മത്സരത്തിൽ ന്യൂലൈറ്റ് ടെക്‌നോ ബോൾട്ട് ഖാലിദിയ എഫ്​.സി യൂത്ത്‌ ക്ലബ്ബ് ഖോബാറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഹാട്രിക് ഗോൾ നേട്ടം കൈവരിച്ച മനാഫാണ് മത്സരത്തിലെ താരം. 
രണ്ടാം മത്സരത്തിൽ ​െഎ.എം.സി.ഒ അൽ ഖോബാറിനെ അറഫാ റെസ്​റ്റോറൻറ്​ മഡ്രിഡ്  എഫ്​.സി  ഒരു ഗോളിന് പരാജയപ്പെടുത്തി. മികച്ച മുന്നേറ്റം നടത്തിയ നാസർ  മാൻ ഓഫ് ദ മാച്ച് ആയി.  വെള്ളിയാഴ്ച നടന്ന ആദ്യകളിയിൽ  എതിരില്ലാത്ത അഞ്ച്​  ഗോളുകൾക്ക്​ എം.യു.എഫ.സിയെ  തോൽപിച്ച്​  യുണൈറ്റഡ് എഫ്​.സി  സെമിയിൽ കടന്നു.  അവസാന ക്വോർട്ടർ മത്സരത്തിൽ ന്യൂ എമ്പയർ റെസ്​റ്റോറൻറ്​  ഇ.എം.എഫ്​  റാക്കയെ മറുപടി ഇല്ലാത്ത മൂന്ന് ഗോളിന്​ തോൽപ്പിച്ച്​ റോയൽ ട്രാവൽസ് ബദർ എഫ്​.സി സെമിയിൽ കടന്നു. ഹസനാണ് കളിയിലെ  താരം.  വെള്ളിയാഴ്ചയാണ് സെമി പോരാട്ടങ്ങൾ. 
മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക്​ മലബാർ ഹോട്ടൽ പ്രതിനിധി ഷറഫു, ടെക്‌നോ ബോൾട്ട് തോമസ്, അബ്​ദുൽ ഹക്കീം , ഷാജി മതിലകം, ഉണ്ണി പൂച്ചെടി, ഡോ. അജി വർഗീസ് എന്നിവർ  സമ്മാനങ്ങൾ നൽകി. 

Loading...
COMMENTS