‘സി.പി.എം ഓഫിസ് ശശിക്ക് അനാശാസ്യ കേന്ദ്രം, അവിടെ കാണാൻ പറ്റാത്തത് കണ്ട മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭർത്താവ് ജീവനൊടുക്കി’ -കടുത്ത ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ നേതാവ്
text_fieldsപാലക്കാട്: സി.പി.എം ജില്ല നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് വിമത കൺവെൻഷൻ വിളിച്ചുചേർത്തതിന് പുറത്താക്കിയ പി.കെ. ശശിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ നേതാവ്. സി.പി.എം ഓഫിസ് പി.കെ. ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നുവെന്നും അവിടെ വെച്ച് കാണാൻ പറ്റാത്തത് നേരിൽ കണ്ട മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭർത്താവ് ഒരു തുണ്ട് കയറിൽ ജീവനൊടുക്കിയെന്നും ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
‘ശശിക്ക് പാർട്ടി ഓഫിസും അനാശ്യാസത്തിനുള്ള കേന്ദ്രമായിരുന്നെന്ന് ഞാൻ പറയേണ്ടല്ലോ. ആ പാർട്ടി ഓഫിസിൽ വെച്ച് കാണാൻ പറ്റാത്തത് നേരിൽ കണ്ട് ഹൃദയം പൊട്ടി ഒരുതുണ്ട് കയറിൽ ജീവൻ വെടിഞ്ഞു ഒരു പാവം മനുഷ്യൻ. വേറെ ആരുമല്ല മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭർത്താവ് പരലോകത്തിരുന്ന് പൊട്ടി ചിരിക്കുന്നുണ്ടാവണം ഇന്ന്… അതെ ഓഫിസിൽ വെച്ച് നീ മാനത്തിന് വില പറഞ്ഞപ്പോൾ മുഖത്ത് കാർക്കിച്ച് തുപ്പി പടിയടങ്ങിയ ഒരതിജീവിതയുടെ ശാപവാക്കുകൾ നിന്നെ ഇനിയും പിന്തുടരും….’ -റിയാസുദ്ദീൻ കുറിപ്പിൽ പറഞ്ഞു.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ‘ശശി നടത്തിയ അഴിമതി, അധാർമ്മിക പ്രവർത്തനങ്ങൾ എല്ലാം നിങ്ങളുടെ എല്ലാം അറിവൊടും അനുവാദത്തോടും ആയിരുന്നു അല്ലേ? പാർട്ടിയിൽ ഉണ്ടെങ്കിൽ എല്ലാത്തിനും കൂട്ട് നിൽക്കും, എന്നല്ലേ പറഞ്ഞു വരുന്നുന്നത്?’ എന്ന് ഒരാൾ കമന്റിൽ ചോദിക്കുന്നു.
‘ഇന്നലെ വരെ അയാൾ പുണ്യാളനും വാഴ്ത്തപെട്ടവനും തീവ്രതകുറഞ്ഞവനും ആയിരുന്നു. പുറത്ത് പോയപ്പോൾ കൊള്ളാത്തവൻ. അയാളെ ന്യായീകരിക്കാൻ സംസ്ഥാന വനിതാ നേതാക്കൾ ഉൾപ്പെടെ എന്ത് ആവേശം ആയിരുന്നു. അയാൾക്ക് സർട്ടിഫിക്കറ്റും കൊടുത്ത് കെ.ടി.ഡി.സി ചെയർമാനും ആക്കി’ എന്നായിരുന്നു ഒരുകമന്റ്. ‘അപ്പോൾ താൻ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ആയിരുന്നു അല്ലേ ഇയാളെ തന്റെ നേതാവ് ആകാൻ ഉണ്ടായിരുന്ന യോഗ്യതകൾ.. ഇത് പോലെ ഒക്കെ തന്നെ ആയിരിക്കില്ലേ ഇനി ബാക്കി ഉള്ള നേതാക്കളും.. എന്താല്ലേ’ എന്ന് മറ്റൊരാൾ ചോദിക്കുന്നു.
ഇന്നലെയാണ് പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് പി.കെ. ശശി വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തത്. സി.പി.എം ജില്ല നേതൃത്വത്തോട് അതൃപ്തിയുള്ള വിഭാഗത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘മാർക്സിസ്റ്റ് കൂട്ടായ്മ’ ചെയർമാനായി പി.കെ. ശശിയെയും കൺവീനറായി എം. സതീശിനെയും കൺവെൻഷൻ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ശശിയെ സി.പി.എം പുറത്താക്കുകയും ചെയ്തു. മഹാന്മാർ ഇരുന്ന പാർട്ടി ജില്ല സെക്രട്ടറിയുടെ കസേരയിൽ ഇപ്പോൾ ഇരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനാണെന്നായിരുന്നു സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ശശി ആരോപിച്ചത്. ‘ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതിയായി. അതിനെ ചോദ്യം ചെയ്തവരെ വേട്ടയാടി. കള്ളുകച്ചവടമല്ല, കള്ളിൽ സ്പിരിറ്റിൽ കലർത്തുന്നതാണ് പ്രശ്നം. ഈ ലോകത്ത് ഇങ്ങനെയൊരു ജില്ല സെക്രട്ടറി ഉണ്ടായിട്ടില്ല. സുരേഷ് ബാബുവിനെ കൊണ്ട് രക്ഷയില്ലാതെ മറ്റു പാർട്ടികളിൽ പോയവരുണ്ട്. അഞ്ചുവർഷംകൊണ്ട് ഇത്രയധികം പേരെ വിരോധികളാക്കി മാറ്റിയ മറ്റൊരു സെക്രട്ടറിയില്ല’ -അദ്ദേഹം പറഞ്ഞു.
കെ.സി. റിയാസുദ്ദീന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
തമ്പുരാൻ ഞെരടിയാൽ
ഞെട്ടറ്റു വീഴുന്ന
ചെമ്പക പൂവിലെ
പുഴുവല്ല വിപ്ലവം
ഇവിടൊക്കെ തന്നെയുണ്ട്
ഇപ്പോൾ ഒന്നിനും മറുപടി പറയാൻ
ഉള്ള
സമയമല്ല
ഇച്ചിരി തിരക്കുകൾ
ഉണ്ട്
പാർട്ടി ഏൽപ്പിച്ച ചുമതലകൾ
ഉണ്ട്
പിന്നെ നല്ലൊരു പുണ്യമാസമല്ലേ
വഴിയിൽ
നിന്ന് ഓരിയിടുന്ന
പേ പിടിച്ച പട്ടിയേ
തൊട്ടാൽ നാറ്റം പോവില്ല
അതിന്റെ കാര്യം
നാട്ടുകാര് നോക്കും
പിന്നെ ചൊറിച്ചിലിന്
ബെസ്റ്റ്
ഡിയോഡ്രം ആണ്
നീല നിറത്തിലുള്ള
ചെറിയ ഓയിൻമെന്റ്
കുലുക്കിലിയാട്ടോ
അവിടില്ലെങ്കിൽ അടുത്ത് നായാടിപ്പറയിലോ
അവിടെ രണ്ടിടത്തും ഇല്ലെങ്കിൽ
കോട്ടോപ്പാടം
പത്തങ്ങത്തോ കിട്ടും
അല്ലെങ്കിൽ മസ്കറ്റ് ഹോട്ടലിൽ
നിന്നും കിട്ടിയ
മരുന്ന്
ബാക്കി ഉണ്ടെങ്കിൽ
ഇച്ചിരി പുരട്ടിക്കോ
തൊലി പുറത്ത്
ഒരു സുഖമൊക്കെ കിട്ടും
പിന്നെ
താനായി
പുറത്ത് പോയതല്ല
ചുരുക്കത്തിൽ
ഒരു തരം ചവിട്ടി പുറത്താക്കലാണ് നടന്നത്
വീര പരിവേഷമൊന്നും വേണ്ട
പച്ചക്ക് പറഞ്ഞാൽ
കാശ് കട്ടത്തിനാണ്
ആരുടെ എന്നല്ലേ
കുറെ ഉണ്ട്
പാവം
ചെത്തു തൊഴിലാളികളുടെ
ഇന്നത്തെ 2 Cr മാർക്കറ്റ് വില വരുന്ന മണ്ണാർക്കാട്ടെ കണ്ണായ സ്ഥലത്തെ ഭൂമി ,
പാർട്ടി ഓഫീസ് മെയിന്റനൻസ്
ഫണ്ടിൽ നിന്നും
15 ലക്ഷം, സഹകരണ ബാങ്കിലെ
വഴിവിട്ട നിയമനങ്ങൾ വഴി പിന്നെയും
കോടികൾ…
പിന്നെ യൂണിവേഴ്സൽ കോളേജിൽ നിന്നും
കണക്കില്ലാത്ത ക്യാഷ്
നടപടി വരുന്നത് വരെ വീട്ടിലേക്കുള്ള
അരിമുതൽ
ഐക്കൂറയും, ആവോലിയും വരെ
പ്രമുഖ സഹകരണ സ്ഥാപനത്തിന്റെ
കണ്ടിജൻസ് ഫണ്ടിൽ
മുസലി പവർ മുതൽ എന്തിന്
അണ്ടിപ്പരിപ്പും
ബദാമും വരെ കാറിൽ സ്റ്റോക്ക് ചെയ്തു തിന്നാൻ അതിനും
ആ ബാങ്കിന്റെ
പണം
ചുരുക്കത്തിൽ നയാ പൈസ ചിലവാക്കാതെ
നല്ല ഫുഡ്,
വില കൂടിയ സ്കോച്ച്,
പിന്നെ ‘നാരിയൽ കാ പാനി ‘
എന്ത് ബഹുരസ കേളി ജീവിതം ആരുന്നു.
എല്ലാം ഒറ്റ ദിവസം കൊണ്ടല്ലേ
ദാസാ
ഇല്ലാതായത്
നല്ല വിഷമം കാണും
പുലഭ്യം
പുലയാട്ടിനു വഴി മാറും
ഇനി ഒരു കാര്യം
ശശിക്ക് പാർട്ടി ഓഫീസും
അനാശ്യാസത്തിനുള്ള കേന്ദ്രമായിരുന്നെന്ന്
ഞാൻ പറയേണ്ടല്ലോ
ആ പാർട്ടി ഓഫിസിൽ വെച്ച് കാണാൻ പറ്റാത്തത് നേരിൽ കണ്ട്
ഹൃദയം പൊട്ടി ഒരു തുണ്ട് കയറിൽ ജീവൻ വെടിഞ്ഞു ഒരു പാവം മനുഷ്യൻ
വേറെ ആരുമല്ല മുൻ
ഏരിയ കമ്മിറ്റി അംഗത്തിന്റെ
ഭർത്താവ്
പരലോകത്തിരുന്ന്
പൊട്ടി ചിരിക്കുന്നുണ്ടാവണം ഇന്ന്…
അതെ ഓഫീസിൽ വെച്ച് നീ മാനത്തിന് വില പറഞ്ഞപ്പോൾ മുഖത്ത് കാർക്കിച്ച് തുപ്പി പടിയടങ്ങിയ
ഒരതിജീവിതയുടെ ശാപ വാക്കുകൾ നിന്നെ ഇനിയും
പിന്തുടരും….
എന്നാൽ ഞങ്ങൾക്ക് അത് അങ്ങിനല്ല
സംഘടന പ്രവർത്തനത്തിൽ
വീട് കഴിഞ്ഞാൽ ചിലപ്പോൾ അതിനേക്കാൾ ആത്മബന്ധവും,
അടുപ്പവും
ഉള്ള വൈകാരികമായ ഒരിടമാണത്
ഞങ്ങളുടെ
ജീവിതത്തിന്റെ തന്നെ ഒരു ഭാഗം
അതിപ്പോൾ യൂത്ത് സെന്റർ ആവുമ്പോൾ ഇത്തിരി അടുപ്പം
കൂടും
ഇനി ഒരിക്കൽ കൂടെ നിന്റെ പേപിടിച്ച നാവ് കൊണ്ട്
മോനെ ആ പേര് നീ പറഞ്ഞാൽ
ജില്ലയിലെ യുവജന പ്രസ്ഥാനത്തിന്റെ ചൂടും ചൂരും നീ അറിയും
തീരുമാനിച്ചാൽ തെരുവിൽ വെച്ച് തന്നെ….
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

