Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിനെതിരെ...

സി.പി.എമ്മിനെതിരെ കടുത്ത വിമർശനവുമായി പി. ജയരാജന്റെ മകൻ ജയിൻ രാജ്: ‘ഏഴയലത്ത്‌ അടുപ്പിക്കാൻ പറ്റാത്തവരാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്‌.. ഉള്ളത് പറയാൻ ഒരാളെയും ഭയക്കേണ്ടതില്ല..’

text_fields
bookmark_border
സി.പി.എമ്മിനെതിരെ കടുത്ത വിമർശനവുമായി പി. ജയരാജന്റെ മകൻ ജയിൻ രാജ്: ‘ഏഴയലത്ത്‌ അടുപ്പിക്കാൻ പറ്റാത്തവരാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്‌.. ഉള്ളത് പറയാൻ ഒരാളെയും ഭയക്കേണ്ടതില്ല..’
cancel

കണ്ണൂർ: ഏഴയലത്ത്‌ അടുപ്പിക്കാൻ പറ്റാത്തവർ ഒക്കെയാണ്‌ ഇപ്പോൾ പാർട്ടി​യെ നിയന്ത്രിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്റെ മകൻ ജയിൻ രാജ്. പി.കെ. ശശിയുടെ വിമതകൂട്ടായ്മയും പുറത്താക്കലും സംബന്ധിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ജയിൻ രാജിന്റെ വിമർശനം.

പാലക്കാട്‌ പി.കെ. ശശിയെ അന്ന് നടപടി എടുത്ത്‌ പുറത്താക്കിയിരുന്നേൽ ഇന്ന് ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. ഇതിനുതാഴെ ‘സ്തുതി പാടുന്ന അർഹത ഇല്ലാത്തവരെ അടിത്തറ തൊട്ട് തലപ്പത്ത് വരെ കയറ്റി വെക്കുന്ന പ്രവണത നിർത്തിയില്ലെങ്കിൽ ഇതിലും വലുത് അനുഭവിക്കേണ്ടിവരും.... പല ബ്രാഞ്ചുകളിൽ പോലും ഒരിക്കലും മെമ്പർഷിപ്പിൽ വരാൻ അർഹതയില്ലാത്തവരെ കാണാം. ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ എന്ന് പറഞ്ഞത് പോലെ പാർട്ടിയുടെ ഏഴയലത്ത് അടുപ്പിക്കാൻ പറ്റാത്തവർ പല ലോക്കലുകളും നിയന്ത്രിക്കുന്നു’ എന്ന് പാർട്ടി പ്രവർത്തകൻ കമന്റ് ചെയ്തപ്പോഴായിരുന്നു ജയിൻരാജിന്റെ പ്രതികരണം.

‘യുവജന സംഘടനയെ വിമർശിച്ചതിന്റെ പേരിൽ പിണറായിലെ ഒരു സഖാവിനെതിരെ (ആ സഖാവ്‌ ഇപ്പോൾ ജീവനോടെ ഇല്ല) പാനൂരിലെ ഒരു നേതാവ്‌ ഫൈക്ക്‌ അക്കൗണ്ടിൽ നിന്നാണെന്ന് കരുതി കമന്റിട്ടത്‌ സ്വന്തം അക്കൗണ്ടിൽ നിന്നായിരുന്നു.. നീയാരാടാ *@$&& എന്നാണ്‌ ചോദിച്ചത്‌.. പൊല്ലാപ്പായി, വിവാദമായി.. യുവജന നേതാവിനെതിരെ ഒരു നടപടിയുമില്ല.. ഏഴയലത്ത്‌ അടുപ്പിക്കാൻ പറ്റാത്തവർ ഒക്കെയാണ്‌ ഇപ്പോൾ നിയന്ത്രിക്കുന്നത്‌’ -ജയിൻ രാജ് പറഞ്ഞു.


ഇതിനെതിരെ ‘സി.പി.എം സൗത്ത് എലങ്കോട്‘ എന്ന ഫേസ്ബുക്ക് പേജിൽനിന്ന് പ്രതികരണം വന്നപ്പോൾ ‘ഉള്ളതല്ലേ.. ഇല്ലാത്തത്‌ ഒന്നുമല്ലല്ലോ..അത്‌ പറയാൻ ഒരാളെയും ഭയക്കേണ്ടതില്ല..’ എന്നായിരുന്നു ജയിനിന്റെ മറുപടി. ‘വായ തുറക്കാത്തവരെ മാത്രമാണ് ബ്രാഞ്ചിൽ ഉൾപ്പെടുത്തുക. കേരള മുഖ്യമന്ത്രിയുടെ പേര് പോലും ശരിയാവണ്ണം പറയാൻ അറിയാത്ത ഒട്ടേറെ പേര് ബ്രാഞ്ചിൽ കാണാൻ സാധിക്കും. അവർ തലയാട്ടാൻ മാത്രമുള്ള ഉപകരണം..’ തുടങ്ങി പാർട്ടി നേതൃത്വത്തിനും പ്രവർത്തകർക്കും എതിരെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. മുമ്പും പാർട്ടി നേതൃത്വവുമായുള്ള വിയോജിപ്പ് ജയിൻരാജ് സമൂഹമാധ്യമങ്ങളിലൂടെ തുറന്നെഴുതിയിരുന്നു.


അതിനി​ടെ, സി.​പി.​എം പാലക്കാട് ജി​ല്ല സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ളാണ് സി.​പി.​എം വി​മ​ത ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത മു​ൻ എം.​എ​ൽ.​എ പി.​കെ. ശ​ശി ഉന്നയിച്ചത്. ‘‘മ​ഹാ​ന്മാ​ർ ഇ​രു​ന്ന പാ​ർ​ട്ടി ജി​ല്ല സെ​ക്ര​ട്ട​റി​യു​ടെ ക​സേ​ര​യി​ൽ ഇ​പ്പോ​ൾ ഇ​രി​ക്കു​ന്ന​ത് സ്പി​രി​റ്റ് ക​ച്ച​വ​ട​ക്കാ​ര​നാ​ണ്. ആ​ത്മാ​ഭി​മാ​ന​മു​ള്ള വി​പ്ല​വ​കാ​രി​ക​ളു​ടെ ക​ൺ​വെ​ൻ​ഷ​നാ​ണി​ത്. ഏ​ഴ് ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ഒ​പ്പ​മു​ണ്ട്. ​അ​ന്ത​രി​ച്ച നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ എ​ല്ലാ സ​ഖാ​ക്ക​ളെ​യും ചേ​ർ​ത്തു​നി​ർ​ത്തി​യി​രു​ന്നു. ആ ​ക​രു​ത​ൽ പാ​ർ​ട്ടി​യി​ൽ ഇ​പ്പോ​ൾ ഇ​ല്ല. ആ​രും പാ​ർ​ട്ടി​ക്ക് പു​റ​ത്തു​വ​ന്ന​ത​ല്ലെ​ന്നും ഈ ​അ​വ​സ്ഥ ജി​ല്ല നേ​തൃ​ത്വം ഉ​ണ്ടാ​ക്കി​യ​താ​ണ്. സി.​പി.​എ​മ്മി​ലെ അ​സം​തൃ​പ്ത​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഇ​ത്. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ത്ത് ഇ​രി​ക്കു​ന്ന​വ​ർ സ്പി​രി​റ്റ് കേ​സ് പ്ര​തി​യാ​യി. അ​തി​നെ ചോ​ദ്യം ചെ​യ്ത​വ​രെ വേ​ട്ട​യാ​ടി. ക​ള്ളു​ക​ച്ച​വ​ട​മ​ല്ല, ക​ള്ളി​ൽ സ്പി​രി​റ്റി​ൽ ക​ല​ർ​ത്തു​ന്ന​താ​ണ് പ്ര​ശ്നം. ഈ ​ലോ​ക​ത്ത് ഇ​ങ്ങ​നെ​യൊ​രു ജി​ല്ല സെ​ക്ര​ട്ട​റി ഉ​ണ്ടാ​യി​ട്ടി​ല്ല. സു​രേ​ഷ് ബാ​ബു​വി​നെ കൊ​ണ്ട് ര​ക്ഷ​യി​ല്ലാ​തെ മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ പോ​യ​വ​രു​ണ്ട്. അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് ഇ​ത്ര​യ​ധി​കം പേ​രെ വി​രോ​ധി​ക​ളാ​ക്കി മാ​റ്റി​യ മ​റ്റൊ​രു സെ​ക്ര​ട്ട​റി​യി​ല്ലെ’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി.​പി.​എം ജി​ല്ല നേ​തൃ​ത്വ​ത്തോ​ട് അ​തൃ​പ്തി​യു​ള്ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച ‘മാ​ർ​ക്സി​സ്റ്റ് കൂ​ട്ടാ​യ്മ’ ചെ​യ​ർ​മാ​നാ​യി പി.​കെ. ശ​ശി​യെ​യും ക​ൺ​വീ​ന​റാ​യി എം. ​സ​തീ​ശി​നെ​യും ക​ൺ​വെ​ൻ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. കൊ​ഴി​ഞ്ഞാ​മ്പാ​റ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും ചി​റ്റൂ​ർ ജ​ന​കീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​താ​വു​മാ​യ എം. ​സ​തീ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല​പ്പു​ള്ളി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ഹ​രി​ദാ​സ്, ശ്രീ​കൃ​ഷ്ണ​പു​രം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ. ഹ​രി​ദാ​സ്, വ​ട​ക്ക​ഞ്ചേ​രി മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി എ. ​ബാ​ല​ൻ, അ​ജി​ത് കു​മാ​ർ അ​മ്പ​ല​പ്പാ​റ, ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ വി​മ​ത നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. മ​ണ്ണാ​ർ​ക്കാ​ട്, ചി​റ്റൂ​ർ, കൊ​ഴി​ഞ്ഞാ​മ്പാ​റ, നെ​ന്മാ​റ, വ​ട​ക്ക​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ൺ​വെ​ൻ​ഷ​നെ​ത്തി​യ​ത്.

വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ പാ​ർ​ട്ടി​യി​ലേ​ക്ക് വ​ന്ന​യാ​ളാ​ണ് താ​നെ​ന്നും പു​റ​ത്താ​ക്കു​മ്പോ​ൾ ​വി​ഷ​മ​മു​ണ്ടാ​കു​മെ​ങ്കി​ലും പോ​രാ​ട്ടം തു​ട​രു​മെ​ന്നുമായിരുന്നു സി.​പി.​എ​മ്മി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നോ​ട് ശശിയുടെ പ്രതികരണം. ‘പു​റ​ത്താ​ക്ക​ൽ പ്ര​തീ​ക്ഷി​ച്ച​താ​ണ്. പു​റ​ത്താ​ക്കാ​നു​ള്ള സം​വി​ധാ​നം അ​വ​ർ​ക്കു​ണ്ട്. ഒ​രാ​ളെ പു​റ​ത്താ​ക്കി​യ​തു​കൊ​ണ്ട് അ​വ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​വി​ല്ല. ഈ ​പോ​രാ​ട്ടം തു​ട​രും. പ്ര​ശ്ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കും. ക​ള്ള​നും കാ​ട്ടു​ക​ള്ള​നു​മാ​യ​വ​നെ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ തു​റ​ന്നു​കാ​ണി​ക്കും. ​രാ​ഷ്ട്രീ​യ​ത്തി​ൽ സ്ഥി​ര​മാ​യ ബ​ന്ധു​വോ ശ​ത്രു​വോ ഇ​ല്ല. സ്ഥി​രം താ​ൽ​പ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​തെ്’ -ഇ.​എം.​എ​സി​നെ ഉ​ദ്ധ​രി​ച്ച് ശ​ശി പ​റ​ഞ്ഞു.

എന്നാൽ, പി.​കെ. ശ​ശി ഒ​ന്നി​നും കൊ​ള്ളാ​ത്ത ഒ​രു​ത്ത​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്​ വി​ഭ്രാ​ന്തി​യാ​ണെ​ന്നും സി.​പി.​എം പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു തുറന്നടിച്ചു. ‘‘ഇ​വ​ന്റെ​യൊ​ക്കെ വാ​ക്കു​ക​ൾ​ക്ക് എ​ന്തു വി​ല​യാ​ണ്?. പി.​കെ. ശ​ശി​യു​ടെ ആ​രോ​പ​ണ​ത്തി​ൽ എ​ന്തെ​ങ്കി​ലും ക​ഴ​മ്പു​ണ്ടെ​ങ്കി​ൽ താ​ൻ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ൽ വ​ന്ന കാ​ലം മു​ത​ലു​ള്ള ത​ന്റെ സ​മ്പ​ത്ത​ട​ക്കം പ​രി​ശോ​ധി​ക്കാം. ഒ​രു​ത​രി മ​ണ്ണി​ന്റെ വ​ലു​പ്പ​മോ വ​രു​മാ​ന​ത്തി​ൽ അ​ധി​ക​മാ​യി എ​ന്തെ​ങ്കി​ലും ഒ​രു​ത​രി​യോ ഉ​ണ്ടെ​ന്ന് തെ​ളി​യി​ച്ചാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാം. എ​ന്നാ​ൽ, ശ​ശി​യു​ടെ സ​മ്പ​ത്ത്​ ഇ​തു​പോ​ലെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​ൻ താ​ൻ വെ​ല്ലു​വി​ളി​ക്കു​ന്നു. ശ​ശി​യു​ടെ പൊ​തു​ജീ​വി​തം ആ​രം​ഭി​ച്ച കാ​ലം മു​ത​ൽ ഇ​ന്നേ ദി​വ​സം വ​രെ​യു​ള്ള സ​മ്പ​ത്ത് പ​രി​ശോ​ധി​ക്ക​ണം. പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ ശ​ശി​ പ​റ​യു​ന്ന​ത്​ ഇ​നി മു​ഖ വി​ല​ക്കെ​ടു​​ക്കേ​ണ്ട കാ​ര്യ​മു​ണ്ടോ?. ശ​ശി​യു​ടെ തീ​വ്ര​ത അ​ള​ന്ന​ത് എ.​കെ. ബാ​ല​നും പി.​കെ. ശ്രീ​മ​തി​യും ആ​ണെ​ന്നാ​ണ​ല്ലോ മാ​ധ്യ​മ​ങ്ങ​ൾ​ത​ന്നെ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. ഇ​നി കു​റ​ച്ചു​കാ​ലം വി.​ഡി. സ​തീ​ശ​ൻ ഇ​യാ​ളു​ടെ തീ​വ്ര​ത അ​ള​ക്ക​ട്ടെ’ -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P JayarajanCPMJain RajKerala News
News Summary - P. Jayarajan's son Jain Raj against CPM leaders
Next Story