നവോദയ കുടുംബസംഗമം

09:33 AM
07/06/2018

ജിദ്ദ: ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് യൂണിറ്റി​​െൻറ കീഴിൽ നവോദയ കുടുംബവേദിയുടെ യൂണിറ്റ് രൂപവത്​കരണവും, കുടുംബ സംഗമവും നടന്നു.  നവോദയ രക്ഷാധികാരി  വി.കെ റഊഫ് ഉദ്ഘാടനം ചെയ്തു.
 യൂസുഫ് മേലാറ്റൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശറഫിയ്യ ഏരിയ രക്ഷാധികാരി കിസ്മത്ത് മമ്പാട്, കടുബ വേദി കൺവീനർ മുസാഫർ പാണക്കാട്, വനിത കൺവീനർ ജുമൈല അബു, ജനറൽ സെക്രട്ടറി ശ്രീകമാർ മാവേലിക്കര, സലീം ഒറ്റപ്പാലം, അർഷദ് ഫറോക്ക് എന്നിവർ സംസാരിച്ചു. 
പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഉമ്മർ (കൺവീനർ) നൗഫൽ (ജോ. കൺ.), സുശീല ജോസഫ് (വനിത കൺ.), സാബിറ റസാഖ് (ജോ: വനിതാ കൺ.) എന്നിവരാണ്​ ഭാരവാഹികൾ. യൂണിറ്റ് സെക്രട്ടറി  അനസ് ബാവ സ്വാഗതവും, സുശീല ജോസഫ് നന്ദിയും പറഞ്ഞു.

Loading...
COMMENTS