Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീ​ർ​ഥാ​ട​ക​ർ​ക്ക്...

തീ​ർ​ഥാ​ട​ക​ർ​ക്ക് മ​ക്ക​യി​ൽ 24 മ​ണി​ക്കൂ​റും ആ​രോ​ഗ്യ സേ​വ​നം

text_fields
bookmark_border
official set for health care for the pilgrims in Mecca
cancel
camera_alt

മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​രോ​ഗ്യ സേ​വ​ന​ത്തി​നാ​യി നി​യോ​ഗി​ത​രാ​യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ

മ​ക്ക: തീ​ർ​ഥാ​ട​ക​ർ​ക്ക് മ​ക്ക​യി​ൽ 24 മ​ണി​ക്കൂ​റും ആ​രോ​ഗ്യ​സേ​വ​നം ഒ​രു​ക്കി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക​മാ​യി മൂ​ന്ന് മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി സെ​ന്റ​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ മ​ക്ക ഹെ​ൽ​ത്ത് അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​റേ​റ്റ് മേ​ധാ​വി ഡോ. ​വെ​യ്ൽ മൊ​തൈ​ർ അ​റി​യി​ച്ചു. ഹ​റ​മി​ലെ കി​ങ് ഫ​ഹ​ദ് വി​ക​സ​ന ഭാ​ഗ​ത്തെ ഒ​ന്നാം നി​ല​യി​ലും സ​ഫ ഗേ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന സൗ​ദി പോ​ർ​ട്ടി​ക്കോ​യി​ലും അ​ജി​യാ​ദ് പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​​ന്റെ ഒ​ന്നാം നി​ല​യി​ലു​മാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി മൂ​ന്ന് മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി സെ​ന്റ​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

റ​മ​ദാ​നി​ൽ മ​ക്ക​യി​ലും മ​ദീ​ന​യി​ലും പ​ള്ളി​ക​ളി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് പ്രാ​ഥ​മി​ക പ​രി​ച​ര​ണം, ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ഹെ​ൽ​ത്ത് ജ​ന​റ​ൽ അ​തോ​റി​റ്റി എ​ല്ലാ​വ​ർ​ഷ​വും ന​ൽ​കു​ന്ന​താ​ണ്. റ​മ​ദാ​​ന്റെ മു​ന്നോ​ടി​യാ​യി മ​ന്ത്രാ​ല​യ​ത്തി​​ന്റെ ഇ​ത്ത​രം സീ​സ​ണ​ൽ സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ എ​ല്ലാ​വി​ധ ഒ​രു​ക്ക​വും ആ​ദ്യ​മേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. മ​സ്ജി​ദു​ൽ ഹ​റ​മി​ൽ ആ​റ് ടീ​മു​ക​ളാ​യി വി​ഭ​ജി​ച്ച് ആം​ബു​ല​ൻ​സ് സേ​വ​നം അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 170 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്.

മ​ക്ക​യി​ലും മ​ദീ​ന​യി​ലും തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ‘സ​വാ​ഹി​ദ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ക്ക ഹെ​ൽ​ത്ത് അ​ഫ​യേ​ഴ്‌​സ് വ​ള​ൻ​റി​യ​ർ ആ​ൻ​ഡ്​ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്‌​മെൻറ്​ ഡ​യ​റ​ക്ട​ർ മ​ഹാ​സെ​ൻ ഷു​ഐ​ബ് പ​റ​ഞ്ഞു. റ​മ​ദാ​നി​ൽ ഒ​രു ദി​വ​സം 200 മു​ത​ൽ 900വ​രെ ആ​ളു​ക​ൾ​ക്ക്​ ആ​രോ​ഗ്യ പ​രി​ച​ര​ണം ന​ൽ​കു​ന്നു​ണ്ടെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക്കാ​യി വി​വി​ധ ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​ദ്ധി​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahpilgrimsHealth careSaudi News
News Summary - 24-hour health care for pilgrims in Makkah
Next Story