തെരഞ്ഞെടുപ്പ് പ്രവർത്തനം കാര്യക്ഷമമാക്കും
text_fieldsദോഹ: പഞ്ചായത്ത് െതരെഞ്ഞടുപ്പോടനുബന്ധിച്ച് പ്രവാസ ലോകത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കൾചറൽ ഫോറം തിരുവമ്പാടി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മുക്കം മുനിസിപ്പാലിറ്റിയില്‍ അഞ്ചു യൂനിറ്റുകളും, കൊടിയത്തൂർ പഞ്ചായത്തില്‍ രണ്ട് യൂനിറ്റുകളും, കാരശ്ശേരി പഞ്ചായത്തില്‍ ഒരു യൂനിറ്റും വീതം രൂപവത്കരിച്ചു.
യൂനിറ്റ് രൂപവത്കരണങ്ങള്‍ക്ക് കൾചറൽ ഫോറം തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് യാസിര്‍ എം. അബ്ദുല്ല, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് പി., ജില്ല ജനറല്‍ സെക്രട്ടറി അഫ്സല് കെ., മണ്ഡലം ജനറല്‍ സെക്രട്ടറി ശാഹിദ് എം.എ., െതരഞ്ഞെടുപ്പ് ജനറല്‍ കണ്‍വീനർ ഷാനില്‍ എ.എം., സെക്രട്ടറിമാരായ തുഫൈല്‍, സുനീര്‍, ബാസിം എന്നിവര്‍ നേതൃത്വം നല്കി.
