You are here

മു​സ്​​ലിം​ലീ​ഗ് നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം 

10:55 AM
20/02/2020
ക​ൾ​ച്ച​റ​ൽ ഫോ​റം തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്​​ലിം​ലീ​ഗ് നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​ം ന​ൽ​കി​യപ്പോൾ
ദോ​ഹ: ദോ​ഹ​യി​ൽ എ​ത്തി​യ  മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സി.​കെ. കാ​സിം എ​ന്നി​വ​ർ​ക്ക് ക​ൾ​ച​റ​ൽ ഫോ​റം തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ങ്ങ​ൾ വി​ജ​യി​ക്കാ​നു​ള്ള​താ​ണെ​ന്നും രാ​ജ്യ​ത്തെ മ​തേ​ത​ര  ചേ​രി​യും വി​ദ്യാ​ർ​ഥി​ക​ളും പൗ​ര​സ​മൂ​ഹ​വും ഒ​ന്നി​ച്ച് അ​ണി​നി​ര​ന്ന ഈ ​സ​മ​ര​ത്തി​െൻറ ഒ​ന്നാം ഘ​ട്ടം വി​ജ​യി​ച്ചു ക​ഴി​ഞ്ഞ​താ​യി  ക​ണ​ക്കാ​ക്കാ​മെ​ന്നും സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി  സ​ഹ​ക​രി​ച്ചു കൊ​ണ്ടാ​ണ് മു​സ്‌​ലിം ലീ​ഗ്  പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ലീ​ഗ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
മ​തേ​ത​ര​ത്വ​ത്തി​െൻറ​യും ജ​നാ​ധി​പ​ത്യ​ത്തി​െൻറ​യും സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി യോ​ജി​ച്ച പ്ര​വ​ർ​ത്ത​നം ഈ ​കാ​ല​ഘ​ട്ട​ത്തി​െൻറ  അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​ൾ​ച​റ​ൽ ഫോ​റം തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് യാ​സി​ർ എം. ​അ​ബ്​​ദു​ല്ലാ​ഹ് സൂ​ചി​പ്പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​എം. അ​ല​വി​ക്കു​ട്ടി , കോ​ഴി​ക്കോ​ട് ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. സ​ക്ക​രി​യ  എ​ന്നി​വ​ർ സം​സാ​രി​ച്ചു. 
കെ.​എം.​സി.​സി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ഇ.​എ. നാ​സ​ർ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. സി.​ഐ.​സി മ​ദീ​ന ഖ​ലീ​ഫ ഹാ​ളി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ക​ൾ​ച​റ​ൽ ഫോ​റം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബ്്ദു​ൽ പി. ​അ​സീ​സ്  സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ശാ​ഹി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.
Loading...
COMMENTS