‘നുണ നിർമിതിയുടെ പരമ്പരയിൽ ഒടുവിലത്തേത്...’; ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സി.പി.എം കമ്മിറ്റികളെന്ന വാർത്തകൾ തള്ളി പി. ജയരാജൻ
text_fieldsപി. ജയരാജൻ
കണ്ണൂർ: ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ കമ്മിറ്റിയുമായി സി.പി.എം എന്ന മാധ്യമവാർത്തകൾ തള്ളി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. നുണ നിർമിതിയുടെ പരമ്പരയിൽ ഒടുവിലത്തേതാണ് ഇതെന്നും ഇങ്ങനെ ഒരു തീരുമാനവും സി.പി.എം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപവത്കരിക്കാനാണ് പാർട്ടി തീരുമാനമെന്നും മുതിര്‍ന്ന നേതാവ് പി. ജയരാജനാണ് സംസ്ഥാനതല ചുമതല നല്‍കിയിരിക്കുന്നതെന്നുമായിരുന്നു മാധ്യമ വാർത്തകൾ. രാജ്യത്തെ പ്രധാനപ്പെട്ട ഇടതുപക്ഷ പാർട്ടിയാണ് സി.പി.എം. ചുറ്റും നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ശരിയായ അർഥത്തിൽ മനസ്സിലാക്കാനും പ്രതികരിക്കാനും സി.പി.എം എക്കാലത്തും ശ്രമിക്കാറുണ്ട്. ഓരോ മേഖലയിലും എങ്ങനെയാണ് ഇടപെടേണ്ടത് എന്നും പാർട്ടിക്ക് ധാരണയുണ്ട്.
വിശ്വാസികൾ അണിനിരക്കേണ്ട ഇടമാണ് ആരാധനാലയം. അത്തരം ആരാധനാലയങ്ങളിൽ പിടിമുറുക്കാനുള്ള ശ്രമമാണ് വർത്തമാനകാലത്ത് വർഗീയശക്തികൾ ആസൂത്രിതമായി നടത്തുന്നത്. അതേക്കുറിച്ചൊക്കെ നിരന്തരം പ്രതികരിക്കുകയും എഴുതുകയും ചെയ്ത പാർട്ടി പ്രവർത്തകരാണ് താൻ. അത്തരം ഇടപെടലാണ് ഈ നുണ നിർമാതാക്കളെ അലോസരപ്പെടുത്തുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
വിശ്വാസികളാണ് ക്ഷേത്രത്തിന്‍റെ കാര്യം നോക്കേണ്ടത് എന്നതിൽ തങ്ങൾക്ക് യാതൊരു സംശയവുമില്ല. ആ വിശ്വാസികളെ വഴിതെറ്റിക്കാനുള്ള രാഷ്ട്രീയ നീക്കം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ആർ.എസ്.എസ് നടത്തുന്നത്. അങ്ങനെ സ്വന്തം സംഘടന താൽപര്യങ്ങൾക്കുവേണ്ടി ക്ഷേത്രങ്ങൾ കൈയടക്കി ദുരുപയോഗം ചെയ്യുക മാത്രമല്ല, അയോധ്യയിൽ രാമന്‍റെ പേരിൽ ക്ഷേത്രം ഉണ്ടാക്കി കൊടുംകൊള്ള നടത്തുകയും ചെയ്ത പാരമ്പര്യമാണ് ആർ.എസ്.എസിന്റേത്. ആ സംഘപരിവാർ ശക്തികളാണ് കമ്യൂണിസ്റ്റുകാർക്കെതിരെ ഇത്തരം കള്ളങ്ങൾ ഉൽപാദിപ്പിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ഷേത്ര കമ്മിറ്റികളിലെ ആര്‍.എസ്.എസ് സാന്നിധ്യത്തെ കൃത്യമായി ഉപയോഗിച്ചെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. പാർട്ടി കേന്ദ്ര കമിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;
ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ കമ്മിറ്റിയുമായി സിപിഐഎം;പി ജയരാജന് സംസ്ഥാനതല ചുമതല... എന്ന നിലയിൽ ഒരു വാർത്ത ഏതായാലും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതായി കാണുന്നു.
നുണ നിർമ്മിതിയുടെ പരമ്പരയിൽ ഒടുവിലത്തെതാണ് ഇത്.
രാജ്യത്തെ പ്രധാനപ്പെട്ട ഇടതുപക്ഷ പാർട്ടിയാണ് സിപിഐഎം. ചുറ്റും നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനും പ്രതികരിക്കാനും സിപിഐഎം എക്കാലത്തും ശ്രമിക്കാറുണ്ട്. ഓരോ മേഖലയിലും എങ്ങനെയാണ് ഇടപെടേണ്ടത് എന്നും പാർട്ടിക്ക് ധാരണയുണ്ട്.
വിശ്വാസികൾ അണിനിരക്കേണ്ട ഇടമാണ് ആരാധനാലയം. അത്തരം ആരാധനാലയങ്ങളിൽ പിടിമുറുക്കാനുള്ള ശ്രമമാണ് വർത്തമാനകാലത്ത് വർഗീയശക്തികൾ ആസൂത്രിതമായി നടത്തുന്നത്.അതേക്കുറിച്ചൊക്കെ നിരന്തരം പ്രതികരിക്കുകയും എഴുതുകയും ചെയ്ത പാർട്ടി പ്രവർത്തകരാണ് ഞാൻ.
അത്തരം ഇടപെടലാണ് ഈ നുണ നിർമ്മാതാക്കളെ അലോസരപ്പെടുത്തുന്നത്.
അതുകൊണ്ടാണ് വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ അവർ വ്യാപൃതരാകുന്നത്.
വിശ്വാസികളാണ് ക്ഷേത്രത്തിൻറെ കാര്യം നോക്കേണ്ടത് എന്നതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല.ആ വിശ്വാസികളെ വഴിതെറ്റിക്കാനുള്ള രാഷ്ട്രീയ നീക്കം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ആർഎസ്എസ് നടത്തുന്നത്.അങ്ങനെ സ്വന്തം സംഘടന താത്പര്യങ്ങൾക്കുവേണ്ടി ക്ഷേത്രങ്ങൾ കയ്യടക്കി ദുരുപയോഗം ചെയ്യുക മാത്രമല്ല അയോധ്യയിൽ രാമൻറെ പേരിൽ ക്ഷേത്രം ഉണ്ടാക്കി കൊടും കൊള്ള നടത്തുകയും ചെയ്ത പാരമ്പര്യമാണ് ആർഎസ്എസിന്റെത്.
ആ സംഘപരിവാർ ശക്തികളാണ് കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഇത്തരം കള്ളങ്ങൾ ഉത്പാദിപ്പിക്കുന്നത്.
ഇങ്ങനെയൊരു വ്യാജവാർത്ത വന്നപ്പോൾ പലരും വിളിച്ച് അന്വേഷിക്കുകയുണ്ടായി. പല മാധ്യമങ്ങളിലും ഒരുപോലെ വാർത്തകൾ വന്നപ്പോൾ ചിലരൊക്കെ അത് വിശ്വസിക്കുന്ന നിലയും ഉണ്ടായി. അങ്ങനെയുള്ളവരുടെ ചില ശ്രദ്ധേയമായ പ്രതികരണങ്ങളും ലഭിക്കുകയുണ്ടായി. ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ക്രമക്കേടുകളും അരാജക പ്രവണതകളും മോഷണവും ഒക്കെ ചൂണ്ടിക്കാട്ടിയുള്ള സന്ദേശങ്ങളാണ് വന്നത്. അവിടങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ ഇടപെടണം എന്ന് ആവശ്യം പോലും ചിലർ ഉന്നയിക്കുകയുണ്ടായി.
ഇവിടെ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്.
ഈ വാർത്തകളിൽ വന്നതുപോലുള്ള ഒരു തീരുമാനം സിപിഐഎം എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

