You are here

ആഗോള സമുദ്ര ഗതാഗത മേഖലയിൽ ഖത്തറിന് വൻകുതിപ്പ്

10:48 AM
20/02/2020
ദോ​ഹ: ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ഗ​ണ്യ​മാ​യ നി​ക്ഷേ​പം ന​ട​ത്തു​ക വ​ഴി ആ​ഗോ​ള സ​മു​ദ്ര​മേ​ഖ​ല​യി​ൽ മു​ൻ‌​നി​ര​യി​ലെ​ത്താ​ൻ ഖ​ത്ത​റി​ന് ക​ഴി​ഞ്ഞു​വെ​ന്ന് ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ജാ​സിം ബി​ൻ സെ​യ്ഫ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സു​ലൈ​തി പ​റ​ഞ്ഞു. ആ​ഗോ​ള പ​ട്ടി​ക​യി​ൽ നി​ര​വ​ധി ഉ​യ​ർ​ന്ന റാ​ങ്കു​ക​ൾ വാ​രി​ക്കൂ​ട്ടു​ന്ന​തി​നൊ​പ്പം ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ നി​യ​മ​ങ്ങ​ളും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​ലും മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 
ഖ​ത്ത​ർ മാ​രി​ടൈം ആ​ൻ​ഡ് ലോ​ജി​സ്​​റ്റി​ക് ഉ​ച്ച​കോ​ടി​യി​ലെ ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ലോ​ക​ബാ​ങ്കി​െൻറ 2019ലെ  ​മ​ത്സ​ര റി​പ്പോ​ർ​ട്ട് പ്ര​കാ​രം തു​റ​മു​ഖ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ ഖ​ത്ത​ർ ആ​ഗോ​ള​ത​ല​ത്തി​ൽ 12ാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. തു​റ​മു​ഖ സേ​വ​ന സൂ​ചി​ക​യു​ടെ കാ​ര്യ​ക്ഷ​മ​ത​യി​ൽ നാ​ലു സ്ഥാ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ 15ാം സ്ഥാ​ന​ത്തെ​ത്തി​യ​താ​യും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 
ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ സ​ഹാ​യ സേ​വ​ന​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി വി​ക​സ​ന​ത്തി​നു​മാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യ നി​ക്ഷേ​പ​മാ​ണ് ന​ട​ത്തി​യ​ത്. ഈ ​നി​ക്ഷേ​പ​ങ്ങ​ൾ എ​ല്ലാ ത​ല​ങ്ങ​ളി​ലും സ​മു​ദ്ര ഗ​താ​ഗ​ത മേ​ഖ​ല​ക്ക്​ ശ്ര​ദ്ധേ​യ​മാ​യ വി​ക​സ​നം കൈ​വ​രി​ച്ച​താ​യും ഖ​ത്ത​റി​നെ ആ​ഗോ​ള സ​മു​ദ്ര​മേ​ഖ​ല​യു​ടെ ഭൂ​പ​ട​ത്തി​ൽ ഒ​രു പ്ര​മു​ഖ സ്ഥാ​ന​വും പ്ര​ശ​സ്തി​യും കൈ​വ​രി​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ചെ​യ്ത​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 
പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്്ദു​ൽ അ​സീ​സ് ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ഖ​ത്ത​ർ മാ​രി​ടൈം ആ​ൻ​ഡ് ലോ​ജി​സ്​​റ്റി​ക്സ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. ദ്വി​ദി​ന ഉ​ച്ച​കോ​ടി​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള സ​മു​ദ്ര, ലോ​ജി​സ്​​റ്റി​ക്, തു​റ​മു​ഖ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.
കാ​ര്യ​ക്ഷ​മ​മാ​യ ലോ​ജി​സ്​​റ്റി​ക് സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഖ​ത്ത​ർ അ​റ​ബ് ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തും ആ​ഗോ​ള​ത​ല​ത്തി​ൽ മു​പ്പ​താ​മ​തു​മാ​ണ് ഖ​ത്ത​റി​െൻറ സ്ഥാ​നം. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ അ​ന്താ​രാ​ഷ്​​ട്ര ക​യ​റ്റു​മ​തി സൂ​ചി​ക​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 26ൽ ​നി​ന്ന് ഒ​മ്പ​താം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്ന​താ​യും ഈ ​മേ​ഖ​ല​യി​ലെ സ​മു​ദ്ര വ്യാ​പാ​ര​ത്തി​െൻറ 27 ശ​ത​മാ​നം ഹ​മ​ദ് തു​റ​മു​ഖ​ത്താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​ര വി​നി​മ​യം ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന റു​വൈ​സ് തു​റ​മു​ഖം, കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ള​വി​ൽ സ്ഥി​ര​മാ​യ വ​ള​ർ​ച്ച നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
Loading...
COMMENTS