You are here

കളിയാരാധകർക്കായി വലിയ വിമാനങ്ങളൊരുക്കി ഖത്തർ എയർവേസ്

10:12 AM
05/12/2019
Qatar-Airway
ദോ​ഹ: അ​റേ​ബ്യ​ന്‍ ഗ​ള്‍ഫ് ക​പ്പും ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പും കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​യി എ​ല്ലാ​മൊ​രു​ക്കി ഖ​ത്ത​ർ എ​യ​ർ​വേ​​സ്. നി​ല​വി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ്​ ക​പ്പി​നും  ഉ​ട​നെ ആ​രം​ഭി​ക്കു​ന്ന ഫി​ഫ ക്ല​ബ്​ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നു​മാ​യാ​ണി​ത്. ഡി​സം​ബ​റി​ൽ ഫു​ട്ബാ​ള്‍ ആ​രാ​ധ​ക​ര്‍ക്ക് പു​തി​യ ആ​സ്വാ​ദ​നാ​നു​ഭ​വം തീ​ര്‍ക്കു​ക​യാ​ണ്​ ഖ​ത്ത​ര്‍ എ​യ​ർ​വേ​​സ്. അ​റേ​ബ്യ​ന്‍ ഗ​ള്‍ഫ് ക​പ്പി​​െൻറ സെ​മി​ഫൈ​ന​ല്‍ ഇ​ന്നാ​ണ്. 
സെ​മി​ഫൈ​ന​ലി​നും ഫൈ​ന​ലി​നും കു​വൈ​ത്തി​ലും ഒ​മാ​നി​ലും​നി​ന്ന്​ നൂ​റു​ക​ണ​ക്കി​ന്​ ക​ളി​ക്ക​മ്പ​ക്കാ​രാ​ണ്​ എ​ത്തു​ക. കൂ​ടു​ത​ല്‍ പേ​രെ ഉ​ള്‍ക്കൊ​ള്ളു​ന്ന വ​ലി​യ വി​മാ​ന​ങ്ങ​ളാ​ണ് ഖ​ത്ത​ര്‍ എ​യ​ർ​വേ​​സ്​ സ​ര്‍വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മൊ​ണ്ടേ​റേ​യി​ലും റി​യോ ​െഡ ​ജ​നീ​റോ​യി​ല്‍നി​ന്നു​മു​ള്ള ഫു​ട്​​ബാ​ള്‍ ആ​രാ​ധ​ക​ര്‍ക്ക് ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ല്‍ ത​ങ്ങ​ളു​ടെ ടീ​മി​​െൻറ പ്ര​ക​ട​നം നേ​രി​ല്‍ കാ​ണാ​ന്‍ പ്ര​ത്യേ​ക ചാ​ര്‍ട്ട​ര്‍ വി​മാ​ന​ങ്ങ​ളു​മു​ണ്ട്.ഫു​ട്​​ബാ​ളി​നു​ പു​റ​മേ ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ ടൂ​റി​സം കൗ​ണ്‍സി​ലും ഉ​രീ​ദു​വും ഖ​ത്ത​ര്‍ എ​യ​ര്‍വേ​സു​മാ​യി ചേ​ര്‍ന്ന് ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളും ശൈ​ത്യ​കാ​ല​ത്ത് ഖ​ത്ത​റി​ല്‍ അ​ര​ങ്ങേ​റും. 
ഡി​​സം​​ബ​​ർ 11 മു​ത​ൽ 21 വ​രെ​യാ​ണ്​ ഫി​ഫ ക്ല​ബ്​ ലോ​ക​ക​പ്പ്. നി​​ല​​വി​​ലെ ഫോ​​ർ​​മാ​​റ്റി​​ൽ​ത​​ന്നെ ഏ​​ഴു ടീ​​മു​ക​​ളാ​ണ്​ മാ​​റ്റു​​ര​​ക്കു​​ക. ഉ​​ദ്ഘാ​​ട​​ന​മ​​ത്സ​​ര​​ത്തി​​ൽ ഖ​​ത്ത​​റി​​ലെ അ​​ൽ സ​​ദ്ദും ഒ.​എ​​ഫ്.​സി ​ചാ​​മ്പ്യ​​ൻ​​സ്​ ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​യ ഹൈ​​ൻ​​ഗെ​​നും ഏ​​റ്റു​​മു​​ട്ടു​ം. ഇ​​തു​​വ​​രെ​ മൂ​​ന്ന​ു ടീ​​മു​​ക​​ളാ​​ണ് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. ജാ​സിം ബി​ൻ ഹ​മ​ദ്​ സ്​​റ്റേ​ഡി​യം, ഖ​ലീ​ഫ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യം, എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്​​റ്റേ​ഡി​യം എ​ന്നി​വ​യാ​ണ്​ ​േവ​ദി. 2022 ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നാ​യു​ള്ള മൂ​ന്നാ​മ​ത്തെ സ്​​റ്റേ​ഡി​യ​മാ​ണ്​ എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്​​റ്റേ​ഡി​യം. ഡി​സം​ബ​ർ 18ന്​ ​ഖ​ത്ത​ർ ദേ​ശീ​യ​ദി​ന​ത്തി​ൽ ക്ല​ബ്​ ലോ​ക​ക​പ്പി​​െൻറ സെ​മി ഫൈ​ന​ൽ ഇ​വി​ടെ ന​ട​ത്തി​യാ​ണ്​​ സ്​​റ്റേ​ഡി​യം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക.  യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ർ​പൂ​ൾ മ​ത്സ​ര​മാ​ണ്​ അ​ന്ന്​ ഇ​വി​ടെ ന​ട​ക്കു​ക. 
ജൂ​ണി​ൽ ന​ട​ന്ന യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ടം നേ​ടി​യ​തോ​ടെ ക്ല​ബ്​ ലോ​ക​ക​പ്പി​​െൻറ സെ​മി​ഫൈ​ന​ലി​ലേ​ക്ക്​ ബൈ ​ആ​യി​ട്ടാ​ണ്​ ലി​വ​ർ​പൂ​ൾ പ്ര​വേ​ശി​ച്ച​ത്. ലി​വ​ർ​പൂ​ളി​​െൻറ ഖ​ത്ത​റി​ലെ എ​തി​രാ​ളി​ക​ളെ പി​ന്നീ​ട്​ അ​റി​യാം. 
ടൂ​ർ​ണ​മ​െൻറ്​ ഔ​ദ്യോ​ഗി​ക ലോ​ഗോ ഫി​ഫ നേ​ര​ത്തേ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഖ​ത്ത​റി​െൻറ പൗ​രാ​ണി​ക വ്യ​വ​സാ​യ മേ​ഖ​ല​യാ​യി​രു​ന്ന മു​ത്തി​നെ ഫു​ട്​​ബാ​ൾ രൂ​പ​ത്തി​ൽ ആ​ലേ​ഖ​നം ചെ​യ്ത​താ​ണ് ലോ​ഗോ. 
Loading...
COMMENTS