You are here
ഇനി സിനിമാദിനങ്ങൾ; അജ്യാൽ മേള ഇന്നുമുതൽ
ദോഹ: ഖത്തറിന് ഇനി സിനിമാദിനങ്ങൾ. ഏഴാമത് അജ്യാൽ ചലച്ചിത്രമേള ഇന്ന് തുടങ്ങും. 23 വരെ കതാറ കള്‍ച്ചറല്‍ വില്ലേജിലാണ് മേള. ‘ഫൈൻഡ് ഫിലിം, ഫൈൻഡ് ലൈഫ്’ അഥവാ ‘സിനിമയും ജീവിതവും കണ്ടെത്തൂ’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള. പൊതു പ്രദർശനങ്ങൾക്കായി ഇത്തവണ കൂടുതൽ വേദികളുണ്ടാകും. എല്ലാ വർഷവും പ്രധാന വേദിയായ കതാറയിൽ മാത്രമായിരുന്നു ചിത്രങ്ങളുടെ പ്രദർശനം. എന്നാൽ, ഇത്തവണ പേൾ ഖത്തറിലെ നോവോ സിനിമാസ്, ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വോക്സ് സിനിമാസ് എന്നീ വേദികളിലും പൊതു പ്രദർശനം സംഘടിപ്പിക്കും. ഏഴാമത് അജ്യാൽ ചലച്ചിത്രമേളയിൽ 39 രാജ്യങ്ങളിൽ നിന്നായി 96 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തുന്നത്. പൊതുജനങ്ങള്‍ക്കായുള്ള ചലച്ചിത്ര പ്രദര്‍ശനം, അജ്യാല്‍ ജൂറികള്‍ക്കുള്ള പ്രദര്‍ശനം, സംവാദങ്ങള്‍, റെഡ് കാര്‍പറ്റ് ഇവൻറുകള്‍, എല്ലാ പ്രായക്കാര്ക്കുമായി കമ്യൂണിറ്റി പരിപാടികള്‍ എന്നിവയെല്ലാം മേളയിലുണ്ട്. അജ്യാല്‍ ക്രിയേറ്റിവിറ്റി ഹബും സജീവമാകും. ഫീച്ചര്‍ വിഭാഗത്തില്‍ 23ഉം ഹ്രസ്വ ചലച്ചിത്ര വിഭാഗത്തില്‍ 73ഉം ചിത്രങ്ങളുമുണ്ട്. അറബ് സിനിമാ ലോകത്ത് നിന്ന് 50 വനിതാ സംവിധായകരുടെയും നിര്‍മാതാക്കളുടേയും 56 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള 41 രാജ്യങ്ങളില്‍ നിന്നുള്ള 48 പേര് ഉൾപ്പെടെ 400 ജൂറി അംഗങ്ങളുണ്ട്. ഖത്തർ -ഇന്ത്യ സാംസ്കാരിക വര്ഷാഘോഷത്തിെൻറ ഭാഗമായി ഇത്തവണ മേളയിൽ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന പേരിൽ പ്രത്യേക വിഭാഗവുമുണ്ട്. പ്രശസ്ത ഇന്ത്യന്‍ സംവിധായകരുടെ സമകാലിക ഹ്രസ്വ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. മുംബൈ ഫിലിം അക്കാദമിയുടെ സഹകരണത്തോടെയാണിത്. മേളയിലെത്തുന്ന അതിഥികളില്‍ ഇന്ത്യയുടെ പ്രശസ്ത ആനിമേഷന്‍ സംവിധായികയും നിര്‍മാതാവും നടിയുമായ ഗീതാഞ്ജലി റാവുവും ഉണ്ട്.
ഡി.എഫ്.ഐയുടെ സാമ്പത്തിക പിന്തുണയില്‍ നിര്‍മിച്ച ഫലസ്തീനിയന്‍ സംവിധായകന് എലിയ സുലൈമാെൻറ ‘ഇറ്റ് മസ്റ്റ് ബി ഹെവന്‍’ ചിത്രമാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുക. മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ ഇത്തവണ 22 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡി.എഫ്.ഐയുടെ സഹനിര്മാണത്തിലുള്ള 19 ചിത്രങ്ങളുമുണ്ട്. ഖത്തരി ഫിലിം ഫണ്ടിെൻറ സഹകരണത്തില്‍ നിര്‍മിച്ച അഹ്മദ് അല്‍ ശരീഫിെൻറ ‘എന്‍ഡ് ഓഫ് ദ റോഡ്’, ഖുലൂദ് അല്‍ അലിയുടെ ‘ഫ്രാഗിലെ’ എന്നിവയുടെ പ്രഥമ പ്രദര്‍ശനവും മേളയിൽ നടക്കും.
നാളെ മുതൽ ‘കഥപറച്ചില്‍ പ്രദര്‍ശനം’
അജ്യാൽ ചലച്ചിത്രമേളയോടനുബന്ധിച്ച പ്രത്യേക ‘കഥപറച്ചില്‍ പ്രദര്‍ശനം’ കതാറ ബില്‍ഡിംഗ് 19 ഗാലറി ഒന്നില്‍ നാളെ മുതൽ നടക്കും. ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ വ്യത്യസ്ത ആശയങ്ങളോടെയുള്ളതാണ് പ്രദർശനം.
ഖത്തറിലെ മികവുറ്റ 19 പേരുടെ പ്രദര്‍ശനം കാണാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ട്. നാളെ മുതല്‍ 21 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെയും 22ന് ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശനം. സെറ്റ്അപ്, കാന്ഫ്രേൻറഷന്, റെസലൂഷന്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മാജിദ് അല്‍ റുമൈഹി, ഖുലൂദ് അല്‍ അലി, അബ്ദുല്‍ അസീസ് യൂസുഫ്, ശൈമ അല്‍ തമീമി, അന്‍ഫാല്‍ അല്‍ കന്ദാരി, നൂര്‍ അല്‍ നസർ, ഫാത്തിമ മൂസ, റോദ അഹ്മദ് ആൽ ഥാനി, ഇബ്രാഹിം അല്‍ ബകര്‍, മറിയ ഒവസ്യാന്നികോവ, അബ്റാര്‍ ജെനാഹി, ഹൈതം ശറഫ്, അലാ ബാത്ത, അമ്മാല്‍ അല്‍ ഖമാഷ്, മറിയം അല്‍ ഹുമൈദ്, അബീര്‍ അല്‍ കുവാരി, അശ്മ ഗയ്മദിന്, ഹയ്യാന്‍ ഉമര്‍, ബോത്യാന അല്‍ സമാന് തുടങ്ങിയ കലാകാരന്മാരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കഥപറച്ചിലെന്നാല് മനുഷ്യ സ്വഭാവത്തിെൻറ ഭാഗമാണെന്ന് ഫെസ്റ്റിവല്‍ ഡയറക്ടറും ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ഫത്മ ഹസന് അല്‍ റുമൈഹി പറഞ്ഞു.