You are here

കടൽരാജാവ്​ ത്രികാന്ത്​ എത്തി

  • ഖ​ത്ത​ർ -ഇ​ന്ത്യ നാ​വി​കാ​ഭ്യാ​സ​ത്തി​ന്​ തു​ട​ക്കം

10:32 AM
18/11/2019
ഹ​മ​ദ്​ തു​റ​മു​ഖ​ത്ത്​ ന​ങ്കൂ​ര​മി​ട്ട ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഐ.​എ​ൻ.​എ​സ്​ ത്രി​കാ​ന്ത്​ യു​ദ്ധ​ക്ക​പ്പ​ൽ

ദോ​ഹ: ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ അ​ഭി​മാ​ന​മാ​യ യു​ദ്ധ​ക്ക​പ്പ​ൽ ഐ.​എ​ൻ.​എ​സ്​ ത്രി​കാ​ന്ത്​ ആ​ദ്യ​മാ​യി  ദോ​ഹ​യി​ൽ. ഇ​നി ക​ട​ലി​ൽ ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ‘ക​ട​ലി​ര​മ്പ’​ത്തി​​െൻറ നാ​ളു​ക​ൾ. ‘സ​യീ​ർ അ​ൽ ബ​ഹ്​​ർ’  അ​ഥ​വാ ‘ക​ട​ലി​​െൻറ ഇ​ര​മ്പം’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന  നാ​വി​കാ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​നാ​യാ​ണ്​ മി​സൈ​ൽ​വാ​ഹ​ക യു​ദ്ധ​ക്ക​പ്പ​ൽ ഹ​മ​ദ്​ തു​റ​മു​ഖ​ത്ത്​ ക​ഴി​ഞ്ഞ ദി​വ​സം  എ​ത്തി​യ​ത്. ഖ​ത്ത​രി അ​മീ​രി നാ​വി​ക സേ​ന​യും ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യും ത​മ്മി​ലു​ള്ള ​നാ​വി​കാ​ഭ്യാ​സം ഉ​ൾ​ക്ക​ട​ലി​ലാ​ണ്​ ന​ട​ക്കു​ക. ന​വം​ബ​ർ 17 മു​ത​ൽ 25 വ​രെ​യാ​ണ്​ ത്രി​കാ​ന്ത്​ ദോ​ഹ​യി​ൽ ഉ​ണ്ടാ​വു​ക. തു​റ​മു​ഖ​ത്ത്​  ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന ക​പ്പ​ലി​ൽ ന​വം​ബ​ർ 19 വ​രെ വി​വി​ധ ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കും. സെ​മി​നാ​ർ,  കൂ​ടി​ക്കാ​ഴ്​​ച​ക​ൾ, ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, കാ​യി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യാ​ണ്​ ഈ ​ദി​വ​സ​ങ്ങ​ളി​ൽ.  മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങി​യ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം ക​പ്പ​ൽ സ​ന്ദ​ർ​ശി​ക്കാം. തു​ട​ർ​ന്ന്​ ന​വം​ബ​ർ 24  വ​രെ ക​ട​ലി​ൽ ഇ​രു​സേ​ന​ക​ളു​ടെ​യും അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. 30 ഓ​ഫി​സ​ർ​മാ​രും 220 നാ​വി​ക​രു​മ​ട​ങ്ങി​യ ക​പ്പ​ൽ മും​ബൈ​യി​ൽ നി​ന്നാ​ണ്​ ദോ​ഹ  തു​റ​മു​ഖ​ത്തെ​ത്തി​യ​ത്. ക​ട​ലി​​െൻറ ഉ​പ​രി​ത​ല​ത്തി​ലു​ള്ള അ​ഭ്യാ​സം, വ്യോ​മ അ​ഭ്യാ​സ​ങ്ങ​ൾ, ഭീ​ക​ര​വി​രു​ദ്ധ നി​രീ​ക്ഷ​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​വ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ഐ.​എ​ൻ.​എ​സ് ത്രി​കാ​ന്തും പ​ട്രോ​ള്‍ എ​യ​ര്‍ക്രാ​ഫ്റ്റ് പി8 ​ഐ​യു​മാ​ണ് വി​വി​ധ പ്ര​തി​രോ​ധ  പ്ര​ക​ട​ന​ങ്ങ​ള്‍,  വ്യോ​മ പ്ര​തി​രോ​ധം, ക​ട​ല്‍ ഗ​താ​ഗ​ത നി​രീ​ക്ഷ​ണം, ഭീ​ക​ര വി​രു​ദ്ധ മു​ന്നേ​റ്റം  എ​ന്നി​വ​യു​ള്‍പ്പെ​ടെ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന ക​ട​ല്‍ഗ​താ​ഗ​ത പ​രി​ശീ​ല​ന​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഖ​ത്ത​രി അ​മീ​രി  നാ​വി​ക​സേ​ന​യി​ലെ 20ഓ​ളം നാ​വി​ക​രും പ്ര​ക​ട​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 

എ​ന്തു​കൊ​ണ്ട്​ ക​ട​ൽ രാ​ജാ​വ്​
മൂ​ന്നു ത​ല​ക​ളു​ള്ള​ത്​ എ​ന്ന​ർ​​ഥ​മു​ള്ള സം​സ്​​കൃ​ത​വാ​ക്കാ​ണ്​ ‘ത്രി​കാ​ന്ത്’. ഒ​രു വി​ല്ലി​ൽ തൊ​ടു​ക്കു​ന്ന മൂ​ന്ന്​  മു​ന​ക​ളു​ള്ള അ​മ്പു​ക​ൾ, അ​ത്​ തെ​റ്റി​നെ​തി​രാ​യി പ്ര​യോ​ഗി​ക്കു​ന്നു​വെ​ന്ന്​ ഹി​ന്ദു ഐ​തി​ഹ്യ​ങ്ങ​ളി​ൽ പ​റ​യു​ന്നു.  
ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ​ക്കും ഭീ​ക​ര​വാ​ദി​ക​ൾ​ക്കു​മെ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ത്യ​ൻ നേ​വി​യു​ടെ ക​പ്പ​ലി​നും  അ​ങ്ങ​നെ​യാ​ണ്​ ത്രി​കാ​ന്ത്​​ എ​ന്ന പേ​ര്​ വ​ന്ന​ത്. 
മി​സൈ​ൽ വാ​ഹ​ക യു​ദ്ധ​ക്ക​പ്പ​ലാ​ണി​ത്. റ​ഷ്യ​ൻ നി​ർ​മി​ത​മാ​യ  ക​പ്പ​ൽ 2013 ജൂ​ൺ 29നാ​ണ്​ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. വാ​യു, ഉ​പ​രി​ത​ലം, സ​ബ്​​സ​ർ​ഫേ​സ്​  വ​ഴി​യു​ള്ള എ​ല്ലാ​ത​രം ഭീ​ഷ​ണി​ക​ളെ​യും അ​ക്ര​മ​ങ്ങ​ളെ​യും ത​ക​ർ​ക്കാ​നു​ള്ള ശേ​ഷി ക​പ്പ​ലി​നു​ണ്ട്. 
കി​ലോ​മീ​റ്റ​റു​ക​ൾ  ദൂ​ര​ത്തേ​ക്ക്​ അ​ക്ര​മം ന​ട​ത്താ​ൻ ശേ​ഷി​യു​ള്ള അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ, സെ​ൻ​സ​റു​ക​ൾ, റ​ഡാ​റു​ക​ൾ  തു​ട​ങ്ങി​യ​വ​യു​ണ്ട്. നാ​ല്​ ഗ്യാ​സ്​ ട​ർ​ബൈ​ൻ​ എ​ൻ​ജി​നു​ക​ളാ​ണു​ള്ള​ത്. 
മ​ണി​ക്കൂ​റി​ൽ 32 നോ​ട്ടി​ക്ക​ൽ മൈ​ലാ​ണ്​ വേ​ഗം. 124.8 മീ​റ്റ​റാ​ണ്​ ആ​കെ നീ​ളം. ക​പ്പ​ലി​​െൻറ 6.1 മീ​റ്റ​ർ ഭാ​ഗം​ ക​ട​ലി​​െൻറ അ​ടി​യി​ലാ​ണു​ള്ള​ത്. 3860 ട​ൺ ആ​ണ്​ ശേ​ഷി.

ഏ​റെ അ​ഭി​മാ​നം, സ​ന്തോ​ഷം –ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ
ദോ​ഹ: ഖ​ത്ത​ർ-​ഇ​ന്ത്യ ആ​ദ്യ സം​യു​ക്ത നാ​വി​കാ​ഭ്യാ​സം ദോ​ഹ​യി​ല്‍ ന​ട​ക്കു​ന്ന​തി​ൽ ഏ​റെ  അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി. ​കു​മ​ര​ൻ ഐ.​എ​ൻ.​എ​സ്​ ത്രി​കാ​ന്ത്​ യു​ദ്ധ​ക്ക​പ്പ​ലി​ൽ ന​ട​ത്തി​യ  വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും നാ​വി​ക സേ​ന​ക​ളു​ടെ ബ​ന്ധം  ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് സൈ​നി​കാ​ഭ്യാ​സം. സം​യു​ക്ത  വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​മീ​രി നാ​വി​ക സേ​ന​യി​ലെ ക്യൂ07 ​ക​മാ​ന്‍ഡി​ങ് ഓ​ഫി​സ​ര്‍ സ്​​റ്റാ​ഫ് മേ​ജ​ര്‍ ഗാ​നിം  അ​ല്‍ക​അ​ബി​യും പ​​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ന്‍ നേ​വി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷം  ഉ​ണ്ടെ​ന്നും ഭാ​വി​യി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യു​ദ്ധ​ക്ക​പ്പ​ലു​ക​ള്‍ വാ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് ത​ങ്ങ​ള്‍  ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  അ​ഞ്ച് ദി​വ​സം നീ​ളു​ന്ന നാ​വി​കാ​ഭ്യാ​സം മൂ​ന്നു ദി​വ​സം ഹ​മ​ദ് തു​റ​മു​ഖം കേ​ന്ദ്രീ​ക​രി​ച്ചും ര​ണ്ടു ദി​വ​സം  ക​ട​ലി​ലു​മാ​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഐ.​എ​ൻ.​എ​സ് ത്രി​കാ​ന്ത് ക​മാ​ന്‍ഡി​ങ് ഓ​ഫി​സ​ര്‍ ക്യാ​പ്റ്റ​ന്‍ വി​ഷാ​ല്‍ ബി​ഷ്നോ​യ്, ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ എം​ബ​സി ഡി​ഫ​ന്‍സ് അ​റ്റാ​ഷെ  ക്യാ​പ്റ്റ​ന്‍ ക​പി​ല്‍ കൗ​ഷി​ക് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
 

Loading...
COMMENTS