You are here

എ​​ല്ലാം ഒ​​രു കു​​ട​​ക്കീ​​ഴി​​ൽ; ഇ​ത്​ സൈ​​ലി​​യ മൊ​ത്ത ​മാ​​ർ​​ക്ക​​റ്റ്

  • 12000 ച​​​തു​​​ര​​​ശ്ര ​​മീ​​​റ്റ​​​ർ വി​​​സ്​​​​തൃ​​​തി​​​യു​​​ള്ള കൂ​​​റ്റ​​​ൻ മാ​​ർ​​ക്ക​​റ്റ്​ ഉ​​​ട​​​ൻ തു​​റ​​ക്കും

08:05 AM
17/08/2019
സൈ​​​ലി​​​യ​​യി​​ലെ മൊ​​ത്ത​​വി​​പ​​ണ​​ന മാ​​​ർ​​​ക്ക​​​റ്റ്

ദോ​​​ഹ: എ​​​ല്ലാ ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ളും ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള കൂ​​​റ്റ​​​ൻ മൊ​​ത്ത​​വി​​പ​​ണ​​ന മാ​​​ർ​​​ക്ക​​​റ്റ് സൈ​​​ലി​​യ​​​യി​​​ൽ ഉ​​​ട​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കും. മ​​​ത്സ്യം, കോ​​​ഴി ഉ​​​ൽ​​​പ​​​ന്ന​​ം, പ​​​ഴം, പ​​​ച്ച​​​ക്ക​​​റി ഉ​​​ൽ​​​പ​​​ന്നം, ഒ​​​ട്ട​​​കം-​​മാ​​ട്-​ആ​​​ട് എ​​​ന്നി​​​വ​​​ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​കം അ​​​റ​​​വു​ശാ​​​ല​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് സൈ​​​ലി​​​യ​​​യി​​​ലെ ഹോ​​​ൾ​​​സെ​​​യി​​​ൽ മാ​​ർ​​​ക്ക​​​റ്റ്.
ഈ ​​​വ​​​ർ​​​ഷം ആ​​​ദ്യ പാ​​​ദ​​​ത്തി​​​ൽ തു​​​റ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്ന​​​ത്. എ​​ന്നാ​​ൽ, സാ​​​ങ്കേ​​​തി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ കാ​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം നീ​​​ണ്ടു​​​പോ​​​വു​ക​യാ​യി​രു​ന്നു. അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ൾ​ക്ക് ശേ​ഷം ര​​​ണ്ട് മാ​​​സ​​​ത്തി​​​ന​​​കം മാ​​​ർ​​​ക്ക​​​റ്റ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന്​ മു​​നി​​​സി​​​പ്പാ​​​ലി​​​റ്റി പ​​​രി​​​സ്​​​​ഥി​​​തി മ​​​ന്ത്രാ​​​ല​​​യം വൃ​​​ത്ത​​​ങ്ങ​​​ൾ​ വ്യ​​​ക്ത​​​മാ​​​ക്കി. ഹോ​​​ൾ​​​സെ​​​യി​​​ൽ മാ​​​ർ​​​ക്ക​​​റ്റിെ​​​ൻ​​​റ നി​​​ർ​​​മാ​​ണ​​​ജോ​​​ലി​​​ക​​​ളെ​ല്ലാം അ​​​വ​​​സാ​​​നി​​​ച്ച​ു. 
അ​​​ൽ റ​​​യ്യാ​​​ൻ, അ​​​ബൂ​​​ഹ​​​മൂ​​​ർ, സൈ​​​ലി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക് ഏ​​​റെ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യി​​​രി​​​ക്കും പു​​​തി​​​യ ഹോ​​​ൾ​​​സെ​​​യി​​​ൽ മാ​​​ർ​​​ക്ക​​​റ്റ്. ആ​​​ധു​​​നി​​​ക രീ​​​തി​​​യി​​​ൽ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മാ​​​ർ​​​ക്ക​​​റ്റി​​​ൽ എ​​​ല്ലാ ഇ​​​ന​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പ​​​ഴം പ​​​ച്ച​​​ക്ക​​​റി മാ​​​ർ​​​ക്ക​​​റ്റും പൗ​​​ൾ​​​ട്രി ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രാ​​​ല​​​യ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. 
12,000 ച​​​തു​​​ര​​​ശ്ര​​​മീ​​​റ്റ​​​ർ വി​​​സ്​​​​തൃ​​​തി​​​യു​​​ള്ള മാ​​​ർ​​​ക്ക​​​റ്റ് ര​​​ണ്ട് നി​​​ല​​​ക​​​ളു​​​ൾ​​​പ്പെ​​​ടു​​​ന്ന മൂ​​​ന്ന് കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് പ്ര​​​വ​​​ർ​​ത്തി​​​ക്കു​​​ക. പ്ര​​​ധാ​​​ന കെ​​​ട്ടി​​​ട​​​ത്തി​​​ൽ പ​​​ഴം പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും മ​​​ത്സ്യ ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ളു​​​മാ​​​യി​​​രി​​​ക്കും. ഒ​​​രു കെ​​​ട്ടി​​​ടം അ​​​ഡ്മി​​​നി​​സ്​േ​​​ട്ര​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​നും മൂ​​​ന്നാ​​​മ​​​ത് കെ​​​ട്ടി​​​ടം ഒ​​​ട്ട​​​കം, മാ​​​ട്, ആ​​​ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ക്കു​​​ള്ള അ​​​റ​​​വു​ശാ​​​ല​​​ക​​​ൾ​​​ക്കു​​​മാ​​​യാ​ണ് നീ​​​ക്കി​​​വെ​​​ച്ച​ത്.

Loading...
COMMENTS