You are here

െഎ.സി.ബി.എ​ഫ് തെരഞ്ഞെടുപ്പ്​ ഇന്ന്​, െഎ.സി.സി, െഎ.എ​സ്​.സി ​നാളെ

10:07 AM
10/01/2019

ദോ​ഹ: ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് കീ​ഴി​ലു​ള്ള ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി ബെ​ന​വ​ല​ൻറ്​ ഫോ​റം (ഐ ​സി ബി ​എ​ഫ്), ഇ​ന്ത്യ​ന്‍ ക​ള്‍ച്ച​റ​ല്‍ സെ​ൻറ​ര്‍ (ഐ ​സി സി), ​ഇ​ന്ത്യ​ന്‍ സ്പോ​ര്‍ട്സ് സെ​ൻറ​ര്‍ (ഐ ​എ​സ് സി) എ​ന്നീ സംഘടനകളുടെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 10, 11 തീ​യ്യ​തി​ക​ളി​ൽ നടക്കും. ഇന്ന്​ ​വൈ​കീ​ട്ട് അ​ഞ്ചു മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ ഐ ​സി സി ​പ​രി​സ​ര​ത്താ​ണ് ഐ ​സി ബി ​എ​ഫ് തെര​ഞ്ഞെ​ടു​പ്പ്. നാളെ ​ഇ​തേ സ്ഥ​ല​ത്ത് ഐ ​സി സി ​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. 
വിവിധ സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുന്ന പ്രമുഖമലയാളികൾ മ​ത്സ​ര രം​ഗ​ത്തുണ്ട്​. ഐ ​സി ബി ​എ​ഫ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മൽസരിക്കുന്ന പി ​എ​ന്‍ ബാ​ബു​രാ​ജ് നി​ല​വി​ൽ ​ൈവസ്​പ്രസിഡൻറാണ്​. സം​സ്കൃ​തി, ഐസിസി, ​സ്​കിൽസ്​ ഡെവലപ്​മ​​െൻറ്​ സ​​െൻറർ എന്നിവയിൽ നേതൃപരമായ പങ്കുവഹിക്കുന്നുണ്ട്​ അദ്ദേഹം. നേ​ര​ത്തെ ഐ ​സി ബി ​എ​ഫ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ക്ലാ​ര​ന്‍സ് എ​ല​വ​ത്തി​ങ്ക​ല്‍ ജോ​സ​ഫും പ്ര​സി​ഡ​ൻറ്​ സ്ഥാ​നാർത്ഥിയാണ്​. മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് കെ ​എം സി ​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻറ്​ ജാ​ഫ​ര്‍ ത​യ്യി​ല്‍, അ​ല്‍മു​ഫ്ത റെ​ന്‍ഡ് എ ​കാ​ര്‍ ജ​ന​റ​ല്‍മാ​നേ​ജ​രാ​യ സി​യാ​ദ് ഉ​സ്്മാ​ന്‍, നി​ല​വി​ലെ ഐ ​സി സി ​ജ​ന​റ​ല്‍സെ​ക്ര​ട്ട​റി  ജൂ​ട്ടാ​സ് പോ​ള്‍ തു​ട​ങ്ങി​യ​വ​ർ മ​ത്സ​രി​ക്കു​ന്നുണ്ട്​.  
അ​വി​നാ​ഷ് അ​ര​വി​ന്ദ് ഗെ​യ്ക്വാ​ദ് (മ​ഹാ​രാ​ഷ്​ട്ര), മ​ന്ദ വ​ര്‍സി​ല്‍ ബാ​ബു (ആ​ന്ധ്രാ​പ്ര​ദേ​ശ്), മു​ഹ​മ്മ​ദ് ബി​ലാ​ല്‍ ഖാ​ന്‍ (ബി​ഹാ​ര്‍), മു​ഹ​മ്മ​ദ് സാ​ഹി​ദ് ഖാ​ന്‍ (യു ​പി) എ​ന്നി​വ​രും വ​നി​താ പ്ര​തി​നി​ധി​ക​ളാ​യി ര​ജ​നി മൂ​ര്‍ത്തി വി​ശ്വ​നാ​ഥ​ന്‍ (ആ​ന്ധ്ര),  ഹി​ന കൗ​സ​ര്‍ (യു ​പി) എ​ന്നി​വ​രും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. 
ഇ​ന്ത്യ​ന്‍ ക​ള്‍ച്ച​റ​ല്‍ സെ​ൻറര്‍ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് നി​ല​വി​ലെ ഉ​പാ​ധ്യ​ക്ഷ​ന്‍ എ ​പി മ​ണി​ക​ണ്ഠ​നും മു​ന്‍ അ​ധ്യ​ക്ഷ​ന്‍ ഗി​രീ​ഷ്കു​മാ​റും ത​മ്മി​ലാ​ണ് മ​ത്സ​രം. തൃ​ശൂ​ര്‍, വ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡൻറും ഇ​ന്‍കാ​സ് ഖ​ത്ത​ര്‍ മു​ന്‍ ജ​ന​റ​ല്‍സെ​ക്ര​ട്ട​റി​യും ഭ​വ​ന്‍സ് സ്കൂ​ള്‍ മാ​നേ​ജിം​ഗ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻറു​മാ​ണ്​ മ​ണി​ക​ണ്ഠ​ന്‍. നേ​ര​ത്തെ വൈ​സ് പ്ര​സി​ഡ​ൻറ്​, പ്ര​സി​ഡ​ൻറ്​ പ​ദ​വി​ക​ള്‍ വ​ഹി​ച്ചയാളാണ്​ ഗി​രീ​ഷ്കു​മാ​ര്‍.  
നാ​ലം​ഗ ഐ ​സി സി ​മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് 5 പേ​രാ​ണ് മ​ത്സ​രത്തിനുള്ളത്​. നി​ല​വി​ലെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ം അ​ഡ്വ ജാ​ഫ​ര്‍ ഖാ​ന്‍, പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​ന്നു​ള്ള അ​ഞ്ജ​ന്‍ കു​മാ​ര്‍, ന​യ​ന വാ​ഗ് (മ​ഹാ​രാ​ഷ്ട്ര), വി​നോ​ദ് വി ​നാ​യ​ര്‍ (മ​ഹാ​രാ​ഷ്ട്ര), ഹി​നാ കൗ​സ​ര്‍ (ദ​ല്‍ഹി) എ​ന്നി​വ​രാ​ണിവർ. 
ജ​നു​വ​രി 11ന് ​ത​ന്നെയാണ്​ ഇ​ന്ത്യ​ന്‍ സ്പോ​ർട്​സ്​ സെ​ൻറ​ര്‍ മൂന്നം​ഗ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. സി​റ്റി എ​ക്സ്ചേ​ഞ്ച് സി ​ഇ ഒ​യും കാ​യി​ക സം​ഘാ​ട​ക​നു​മാ​യ ഷ​റ​ഫ് പി ​ഹ​മീ​ദ്, വീ ​സെ​ര്‍വ് ഗ്രൂ​പ്പ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ന്നി ആ​ൻറ​ണി, സ​ഫീ​ര്‍ റ​ഹ്​മാ​ന്‍ എ​ന്നി​വ​രാ​ണ് മലയാളി മ​ത്സ​രാ​ര്‍ത്ഥി​ക​ള്‍. ഐ ​സി സി ​മു​ന്‍പ്ര​സി​ഡ​ൻറ്​ മു​ഹ​മ്മ​ദ് ഹ​ബീ​ബു​ന്ന​ബി,  സി​മാ​ഓ സേ​വ്യ​ര്‍ സി​ല്‍വ, സി​യാ​വു​ല്‍ ഹ​ഖ് എ​ന്നി​വ​രും മൽസരിക്കുന്നു.
അതേ സമയം നി​ലാങ്​​ഷു​ഡെ സ്പോ​ർട്​സ്​ സെ​ൻറ​ര്‍ അ​ധ്യ​ക്ഷ​നായി തുടരും. നടപടിക്രമങ്ങൾ പാ​ലി​ച്ച ഒ​ര​പേ​ക്ഷ മാ​ത്ര​മേ ഇൗ സ്​ഥാനത്തേക്ക്​ ലഭിച്ചിട്ടുള്ളൂ എന്നതിനാലാണിത്​. അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി ആ​ഷി​ഖ് അ​ഹ്മ​ദ് കെ ​കെ (വോ​ളി​ഖ്), വ​നി​താ പ്ര​തി​നി​ധി​യാ​യി നി​ഷാ അ​ഗ​ർ​വാ​ൾ എ​ന്നി​വ​രെയും തെ​രെ​ഞ്ഞെ​ടു​ത്ത​ിട്ടുണ്ട്​. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുള്ള പ്രചവരണത്തിന്​ ഒടുവിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. 

Loading...
COMMENTS