You are here

പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി  : ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും പ​ങ്കു​വെ​ച്ച്  പ്ര​വാ​സി ലോ​കം 

10:17 AM
14/12/2019

മ​ത്ര: മ​ത​ത്തി​െൻറ പേ​രി​ൽ രാ​ജ്യ​ത്ത് ര​ണ്ടാം വി​ഭ​ജ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന പൗ​ര​ത്വ നിയമഭേ​ദ​ഗ​തി വി​ഷ​യ​ത്തി​ൽ പ്ര​വാ​സ ലോ​ക​ത്തും വ്യാ​പ​ക ച​ര്‍ച്ച. ദി​വ​സ​ങ്ങ​ളാ​യി ആ​ളു​ക​ൾ കൂ​ടു​ന്നി​ട​ങ്ങ​ളി​ൽ വിഷയത്തിലെ ആ​കു​ല​ത​ക​ളും ആ​ശ​ങ്ക​ക​ളു​മാ​ണ് ചർച്ച. മ​ല​യാ​ളി​ക​ള്‍ക്കി​ട​യി​ലാ​ണ് ഏ​റെ സം​സാ​ര​വി​ഷ​യം.
മ​ല​യാ​ളി​ക​ൾ കൂ​ട്ട​മാ​യി ക​ഴി​യു​ന്ന മ​ത്ര സൂ​ഖി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ എ​ല്ലാ​വ​രും ബി​ല്ലി​നെ കു​റി​ച്ചാ​ണ് സം​സാ​രം. നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തി‍​െൻറ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​വു​ന്ന പ്ര​വാ​സി​ക​ളി​ല്‍ ബി​ല്‍ നി​യ​മ​മാ​വു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​വാ​നി​ട​യു​ള്ള അ​ന്യ​താ​ബോ​ധം അ​ല​ട്ടു​ക സ്വാ​ഭാ​വി​ക​മാ​ണ്.
അ​തോ​ടൊ​പ്പം പ്ര​വാ​സി നാ​ട്ടി​ല്‍ പോ​യി തി​രി​ച്ചു​വ​രു​ന്ന​തി​ന് 21 ദി​വ​സം മു​െ​മ്പ എ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍സി​ന് അ​പേ​ക്ഷി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ച്ച് യാ​ത്ര നി​ഷേ​ധി​ക്കു​മെ​ന്നു​ള്ള ചി​ല ഓ​ണ്‍ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ചാ​ര​ണം പ്ര​വാ​സി​ക​ളി​ല്‍ അ​ര​ക്ഷി​താ​വ​സ്ഥ സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ളെ പ​റ്റി വാ​ട്സ്​​ആ​പ്പു​ക​ളി​ലും മ​റ്റും പ്ര​ച​രി​ക്ക​പ്പെ​ടു​ന്ന​തി​​െൻറ ആ​കു​ല​ത​ക​ളോ​ടൊ​പ്പം വി​സ വി​വ​ര​ങ്ങ​ൾ​ക്ക് ഓ​ണ്‍ലൈ​നി​ല്‍ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന അ​റി​യി​പ്പി​നും പ്ര​ചാ​ര​മേ​റി​യ​തോ​ടെ ആ​ശ​ങ്ക​യേ​റി.
അ​തേ​സ​മ​യം, പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​വു​ന്ന​തി​ൽ ഭ​യ​മി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള​വ​രെ​യും കാ​ണാ​നാ​യി. അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളെ​പ്പോ​ലു​ള്ള സം​സ്ഥാ​ന​മ​ല്ല കേ​ര​ള​മെ​ന്നും, ഈ ​നി​യ​മം കേ​ര​ളീ​യ​രെ അ​ല​ട്ടേ​ണ്ടെ​ന്നു​മു​ള്ള അ​ഭി​പ്രാ​യ​മാ​ണ് മാ​ഹി സ്വ​ദേ​ശി ശ്രീ​ജി​ത്തി​നു​ള്ള​ത്. നാ​ട്ടി​ലെ സ​മാ​ധാ​നം ത​ക​ര്‍ക്കാ​നേ ഈ ​നി​യ​മം ഉ​പ​ക​രി​ക്കൂ​വെ​ന്ന് മ​ത്ര മും​താ​സ് പെ​ര്‍ഫ്യൂ​മി​ലെ ഷ​ഫീ​ര്‍ ഇ​രി​ക്കൂ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ഷ്​​ട്രീ​യ​വും സം​ഘ​ട​നാ​പ​ര​വു​മാ​യ വി​ഭാ​ഗീ​യ​ത ഒ​ഴി​വാ​ക്കി എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന്
ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി ഹാ​ഷി​ർ പ​റ​ഞ്ഞു. ബാ​ബ​രി മ​സ്ജി​ദ് വി​ധി വ​ന്ന​തോ​ടെ മ​ത ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കി വോ​ട്ട് നേ​ടാ​നു​ള്ള അ​വ​സ​രം ന​ഷ്​​ട​പ്പ​ട്ട ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട​ത്തി‍​െൻറ മ​റ്റൊ​രു ത​ന്ത്ര​മാ​ണ് ബി​ല്ലി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പൊ​ന്നാ​നി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ലി പ​റ​ഞ്ഞു.
അ​നാ​വ​ശ്യ ആ​ശ​ങ്ക​ക​ള​ല്ല പ​രി​ഹാ​ര​മെ​ന്നും നേ​രി​ടു​ക​യാ​ണ് വേ​ണ്ടെ​തെ​ന്നും ബ​ല​ദി​യ പാ​ര്‍ക്കി​ലെ ഷ​ഫീ​ഖ് എ​ട​ക്കാ​ടും പ്ര​തി​ക​രി​ച്ചു. രാ​ജ്യ​ത്തെ മ​ത നി​ര​പേ​ക്ഷ ക​ക്ഷി​ക​ളി​ല്‍ വി​ശ്വാ​സ​മ​ര്‍പ്പി​ച്ച്​ മു​ന്നേ​റ​ണ​മെ​ന്ന് ജെം​സ് സ്​​റ്റോ​ണ്‍ സെ​യി​ല്‍സ് എ​ക്സി​ക്യൂ​ട്ടി​വ് അ​ഫ്താ​ബ് പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​തി​ഷേ​ധി​ച്ചു 
മ​സ്ക​ത്ത്: പു​തി​യ ദേ​ശീ​യ പൗ​ര​ത്വ ബി​ൽ പാ​സാ​ക്കി​യ​തി​ൽ  മ​സ്‌​ക​ത്തി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ ‘ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം’ പ്ര​തി​ഷേ​ധി​ച്ചു. രാ​ജ്യ​ത്തെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന്​ ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ട്ട് ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കു​ക എ​ന്ന പ​ഴ​യ കൊ​ളോ​ണി​യ​ൽ ത​ന്ത്രം പു​തു​താ​യി ന​ട​പ്പാ​ക്കു​ക​യാ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് സ​മൂ​ഹ​ത്തി​ലെ വി​വി​ധ​വി​ഭാ​ഗം ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു ന​ട​ത്തി​യ ച​ർ​ച്ച അ​ഭി​പ്രാ​യ​പ്പെ​ട്ടു.  ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ഈ ​ശ്ര​മം ചെ​റു​ത്തു തോ​ൽ​പി​ക്കാ​ൻ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ന​ട​ത്താ​ൻ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ രാ​ഷ്​​ട്രീ​യ അ​ഭി​പ്രാ​യ​ഭി​ന്ന​ത മ​റ​ന്ന്​ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ടു. 
ഷി​ലി​ൻ പൊ​യ്യാ​റ ന​യി​ച്ച ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ൻ​റ് ക​ബീ​ർ യൂ​സ​ഫ്, ഷാ​ലി​മാ​ർ, ത​ൻ​വീ​ർ, മു​സ്ത​ഫ പി.​വി., അ​ബ്​​ദു​ള്ള, മു​ഹ​മ്മ​ദ്‌, പ്ര​സാ​ദ്, മെ​ർ​വി​ൻ ക​രു​നാ​ഗ​പ്പി​ള്ളി, റാ​ലി​ഷ്, ഇ​ഖ്ബാ​ൽ, ഷെ​ഫീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Loading...
COMMENTS