You are here

ഇ​ബ്ര​യി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം

09:16 AM
09/11/2019
ഇ​​ബ്ര: മ​​ല​​യാ​​ളം മി​​ഷ​​െൻറ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കേ​​ര​​ള​​പ്പി​​റ​​വി ആ​​ഘോ​​ഷ​​വും എ​​ഴു​​ത്തു പ​​രീ​​ക്ഷ​​യും സം​​ഘ​​ടി​​പ്പി​​ച്ചു. ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ പ്ര​​വാ​​സി എ​​ഴു​​ത്തു​​കാ​​ര​​ൻ അ​​ഫ്സ​​ൽ ബ​​ഷീ​​ർ തൃ​​ക്കോ​​മ​​ല ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്തു. കു​​ട്ടി​​ക​​ളു​​ടെ വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ അ​​ര​​ങ്ങേ​​റി. 
നാ​​ലാം ക്ലാ​​സ്‌ വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് ക​​ട​​ങ്ക​​ഥ മ​​ത്സ​​ര​​വും  മു​​തി​​ർ​​ന്ന കു​​ട്ടി​​ക​​ൾ​​ക്ക് മ​​ല​​യാ​​ളം എ​​ഴു​​ത്തു പ​​രീ​​ക്ഷ​​യും ന​​ട​​ന്നു.  അ​​ധ്യാ​​പ​​ക​​രാ​​യ കെ.​​വി. ശ​​ങ്ക​​ര നാ​​രാ​​യ​​ണ​​ൻ, ജ​​യ സ​​ജി, ശ​​ബാ​​ന ഇ​​ർ​​ഫാ​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യി​​ൽ ന​​ന്ദ സ​​ജീ​​വ്, ദി​​വ്യ ബി​​ജു, എ​​ൽ​​സ ബെ​​ന്നി എ​​ന്നി​​വ​​ർ ആ​​ദ്യ മൂ​​ന്നു സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി. വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ സ്കൂ​​ൾ അ​​ധ്യാ​​പി​​ക​​യും കൗ​​ൺ​​സ​​ല​​റു​​മാ​​യ ടി.​​എ​​സ്. സിം​​ന വി​​ത​​ര​​ണം ചെ​​യ്​​​തു. വി​​ദ്യാ​​ർ​​ഥി​​ക​​ളും ര​​ക്ഷാ​​ക​​ർ​​ത്താ​​ക്ക​​ളും അ​​ട​​ക്കം നി​​ര​​വ​​ധി  ആ​​ളു​​ക​​ൾ സം​​ബ​​ന്ധി​​ച്ചു.
 
Loading...
COMMENTS