You are here

വ്യാ​ജ ക​മ്പ​നി​യു​ടെ പേ​രി​ൽ മൂ​ന്നു​ ല​ക്ഷ​ത്തോ​ളം റി​യാ​ലി​െൻറ ത​ട്ടി​പ്പ്​

16:13 PM
11/09/2019
ബ്ര​ഹ്​​മാ​ന​ന്ദ്​
മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ബി​സി​ന​സ്​ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക പ​ര​ത്തി വീ​ണ്ടും വ​ണ്ടി​ച്ചെ​ക്ക്​ ത​ട്ടി​പ്പ്​ കേ​സ്. മൂ​ന്ന്​ ല​ക്ഷ​ത്തോ​ളം റി​യാ​ലി​​​െൻറ സാ​ധ​ന​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത ശേ​ഷം മ​ല​യാ​ളി ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ക​മ്പ​നി അ​ധി​കൃ​ത​ർ മു​ങ്ങി. മ​വേ​ല സൗ​ത്തി​ൽ ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​ന്​ സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മി​റാ​ജ്​ മ​സ്​​ക​ത്ത്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി അ​ധി​കൃ​ത​രാ​ണ്​ ത​ട്ടി​പ്പി​ന്​ പി​ന്നി​ൽ. 

ക​ണ്ണൂ​ർ പേ​രാ​വൂ​ർ സ്വ​ദേ​ശി ബ്ര​ഹ്​​മാ​ന​ന്ദ്​ പു​തി​യ പ​റ​മ്പ​ത്ത്​ ആ​ണ്​ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്​​ഥ​ൻ. ക​മ്പ​നി​ക്ക്​ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ​വ​രു​ടെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. വി​സി​റ്റി​ങ്​ വി​സ​യി​ൽ ഒ​മാ​നി​ൽ എ​ത്തി​യ​വ​രാ​ണ്​ ക​മ്പ​നി​യി​ലെ മ​റ്റു ജീ​വ​ന​ക്കാ​ർ. ബ്ര​ഹ്​​മാ​ന​ന്ദ്​ ഒ​ഴി​ച്ചു​ള്ള ജീ​വ​ന​ക്കാ​രെ​ല്ലാം ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ​യും ആ​ഗ​സ്​​റ്റ്​ ആ​ദ്യ വാ​ര​ത്തി​ലും പ​കു​തി​യോ​ടെ​യു​മാ​ണ്​ ഒ​മാ​നി​ൽ നി​ന്ന്​ ക​ട​ന്ന​ത്. ബ്ര​ഹ്​​മാ​ന​ന്ദ്​ ഒ​മാ​നി​ൽ നി​ന്ന്​ പു​റ​ത്തു​പോ​യ​താ​യി എ​മി​ഗ്രേ​ഷ​ൻ രേ​ഖ​ക​ളി​ൽ കാ​ണി​ക്കു​ന്നി​ല്ല. ഇ​യാ​ൾ ഒ​മാ​നി​ൽ ത​ന്നെ ഒ​ളി​വി​ലു​ള്ള​താ​യാ​ണ്​ ക​രു​തു​ന്ന​ത്. 

മു​ൻ കേ​സു​ക​ൾ​ക്ക്​ സ​മാ​ന​മാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടും പ്ര​വ​ർ​ത്തി​ക്കാ​ത്ത ക​മ്പ​നി​ക​ൾ ക​ണ്ടെ​ത്തി​യാ​ണ്​ ഇ​വി​ടെ​യും ത​ട്ടി​പ്പ്​ ആ​സൂ​ത്ര​ണം ചെ​യ്​​ത​ത്. 10​ വ​ർ​ഷം മു​മ്പാ​ണ്​ മി​റാ​ജ്​ മ​സ്​​ക​ത്ത്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.  ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ദു​ബൈ​യി​ൽ നി​ന്ന്​ ഒ​മാ​നി​ലെ​ത്തി​യ ബ്ര​ഹ്​​മാ​ന​ന്ദ്​ ക​മ്പ​നി​യി​ൽ മു​ത​ലി​റ​ക്കി​യ ശേ​ഷം ഒാ​ഫി​സ്​ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.  

ബ്ര​ഹ്​​മാ​ന​ന്ദി​ന്​ ക​മ്പ​നി​യി​ൽ 70 ശ​ത​മാ​ന​ത്തോ​ളം ഒാ​ഹ​രി​യാ​ണ്​ ഉ​ള്ള​തെ​ന്ന്​ ക​മേ​ഴ്​​സ്യ​ൽ ര​ജി​സ്​​ട്രേ​ഷ​ൻ രേ​ഖ​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യാ​ണ്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളി​ൽ നി​ന്ന്​ ഇ​വ​ർ സാ​ധ​ന​ങ്ങ​ൾ വ​ലി​യ അ​ള​വി​ൽ എ​ടു​ത്തു​ തു​ട​ങ്ങി​യ​ത്. ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ൽ​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ​സ്, പ​ഴം-​പ​ച്ച​ക്ക​റി, ചി​ക്ക​ൻ, ഫ​ർ​ണി​ച്ച​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളി​ൽ നി​ന്ന്​ ഇ​വ​ർ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ട്. 

സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യാ​യി ബ​ലി​പെ​രു​ന്നാ​ൾ ക​ഴി​ഞ്ഞു​ള്ള ആ​ദ്യ പ്ര​വൃ​ത്തി ദി​വ​സ​മാ​യ ആ​ഗ​സ്​​റ്റ്​ 18 തീ​യ​തി​യി​ട്ടു​ള്ള ചെ​ക്ക്​ ആ​ണ്​ ന​ൽ​കി​യ​ത്. ചെ​ക്കു​ക​ൾ മ​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ക​മ്പ​നി പൂ​ട്ടി എ​ല്ലാ​വ​രും മു​ങ്ങി​യ​താ​യി അ​റി​യു​ന്ന​ത്. താ​മ​സി​ച്ചി​രു​ന്ന ആ​ഡം​ബ​ര വി​ല്ല​ക​ളു​ടെ വാ​ട​ക​യും ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന ഹോ​ട്ട​ൽ, ട്രാ​വ​ൽ​സ്, ടെ​ലി​ഫോ​ൺ ബി​ൽ, റ​​െൻറ്​ എ ​കാ​ർ ക​മ്പ​നി തു​ട​ങ്ങി​യ​വ​ർ​ക്കും വ​ലി​യ തു​ക​യും  ന​ൽ​കാ​നു​ണ്ട്. 

പ​ഴം, പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ന വി​പ​ണ​ന രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​ത്ത്​​ഫു​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ അ​ഗ്രി​ക​ൾ​ച​റ​ൽ പ്രൊ​ഡ​ക്​​ട്​​സ്​ ക​മ്പ​നി​ക്ക്​ ന​ഷ്​​ട​മാ​യ​ത്​ 59,000 റി​യാ​ലാ​ണ്. ക​മ്പ​നി​ക​ളു​ടെ എ​ല്ലാ രേ​ഖ​ക​ൾ​ക്ക്​ ഒ​പ്പം സെ​ക്യൂ​രി​റ്റി ചെ​ക്ക്​ അ​ട​ക്ക​വും ന​ൽ​കി​യ​തി​നാ​ൽ ത​ട്ടി​പ്പ്​ സം​ശ​യി​ച്ചി​ല്ലെ​ന്ന്​ ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​റും മ​ല​യാ​ളി​യു​മാ​യ ശ്യാം ​ദീ​പ്​ പ​റ​ഞ്ഞു. ത​ങ്ങ​ളി​ൽ നി​ന്ന്​ വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ ഒ​മാ​​​െൻറ ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ൽ വി​റ്റ​ഴി​ക്കു​ക​യാ​ണ്​ ഇ​വ​ർ ചെ​യ്​​ത​ത്. മ​റ്റു​ ക​മ്പ​നി​ക​ളി​ൽ നി​ന്ന്​ വാ​ങ്ങി​യ ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ൽ​സ്​ അ​ട​ക്കം സാ​ധ​ന​ങ്ങ​ൾ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ത്തി​യ​താ​യു​മാ​ണ്​ ക​രു​തു​ന്ന​ത്.  ഇ​ന്ത്യ​ക്കാ​ർ​ക്ക്​ പു​റ​മെ പാ​കി​സ്​​താ​ൻ, ഫി​ലി​പ്പീ​ൻ​സ്​ സ്വ​ദേ​ശി​ക​ളും ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ട്. ക​മ്പ​നി​യു​ട​മ മ​ല​യാ​ളി​യാ​ണെ​ങ്കി​ലും ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ശൈ​ഖ്​ ഖാ​ദ​ർ ന​സീം ആ​ണ്​ ത​ട്ടി​പ്പി​​​െൻറ സൂ​ത്ര​ധാ​ര​ൻ. 

കാ​സ​ർ​കോ​ട്​ ഷി​രി​യ സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ, മ​ല​പ്പു​റം സ്വ​ദേ​ശി സു​ൽ​ത്താ​ൻ മു​ഹ​മ്മ​ദ്, തൃ​ശൂ​ർ സ്വ​ദേ​ശി ബി​നു, ക​ണ്ണൂ​ർ സ്വ​ദേ​ശി സു​ജി​ന എ​ന്നി​വ​രാ​ണ്​ സ്​​ഥാ​പ​ന​ത്തി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ. യു.​പി, മ​ഹാ​രാ​ഷ്​​ട്ര, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ജീ​വ​ന​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്നു. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രെ​യെ​ല്ലാം ഒ​രു​മി​ച്ചു​ ചേ​ർ​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ല​ട​ക്കം പ​രാ​തി ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ത​ങ്ങ​ളെ​ന്ന്​  ശ്യാം ​ദീ​പ്​ പ​റ​ഞ്ഞു.
Loading...
COMMENTS