Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ; ചെറിയ പെരുന്നാൾ ആഘോഷത്തിനൊരുക്കം

text_fields
bookmark_border
  • ഇന്ന് വൈകുന്നേരം ആറിന് ചന്ദ്ര ദർശന കമ്മിറ്റി ശവ്വാൽ മാസപ്പിറ നിരീക്ഷിക്കും
  • രാവിലെ 6.8 നാണ് ചെറിയ പെരുന്നാൾ നമസ്കാരം
വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ; ചെറിയ പെരുന്നാൾ ആഘോഷത്തിനൊരുക്കം
cancel

കുവൈത്ത് സിറ്റി: റമദാൻ വ്രതാനുഷ്ടാനത്തിന്റെ പുണ്യവുമായി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷത്തിനൊരുങ്ങുന്നു. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളില്ലാതെയാണ് ഈ പ്രാവശ്യത്തെ പെരുന്നാളെത്തുന്നത്. ഇന്ന് വൈകുന്നേരം ആറിന് ചന്ദ്ര ദർശന കമ്മിറ്റി ശവ്വാൽ മാസപ്പിറ നിരീക്ഷിക്കും.

മാസപ്പിറ ദൃശ്യമായാൽ വ്യാഴാഴ്ചയും, ഇല്ലങ്കിൽ വെള്ളിയാഴ്ചയുമാവും ചെറിയ പെരുന്നാൾ. രാവിലെ 6.8 നാണ് ചെറിയ പെരുന്നാൾ നമസ്ക്കാരം. മേഖലയിലെയും രാജ്യത്തെയും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഈദ് ഗാഹുകൾ ഉണ്ടാവില്ല. ജുമാ നമസ്കാരം നടക്കുന്ന എല്ലാ പള്ളികളിലും പെരുന്നാൾ നമസ്കാരത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

രാജ്യത്ത് പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പെരുന്നാൾ ആയാൽ 19,20,21,22 തിയതികളിലും വെള്ളിയാഴ്ച പെരുന്നാളെങ്കിൽ 19,20,21,22,23 തിയതികളിലും അവധി ലഭിക്കും. അതേസമയം രാജ്യം കടന്നു പോകുന്ന പ്രത്യേക സാഹചര്യത്തിൽ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം. ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന ഉത്തരുവുകൾ കൃത്യമായി പാലിക്കണം.

പെരുന്നാൾ അവധി ദിനങ്ങളിൽ പാട്ടുൽസവങ്ങൾ, വിവാഹങ്ങൾ, നാടകങ്ങൾ തുടങ്ങി ആളുകൾ കൂടുന്ന ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യ ഒത്തുചേരലുകളും ഒഴിവാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Believers in the throes of fasting; preparing for a small Eid celebration
Next Story