ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ല​ക്ഷ്യ​മി​ട്ട്​ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ

19:33 PM
14/12/2019

കു​വൈ​ത്ത്​ സി​റ്റി: ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ വ്യാ​പ​ക​മാ​യി ഗ​താ​ഗ​ത നി​യ​മം ലം​ഘി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ ല​ക്ഷ്യ​മി​ട്ട്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ത്യേ​ക പ​രി​ശോ​ധ​നാ കാ​മ്പ​യി​ന്​ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പ​ല​ച​ര​ക്കു​ക​ളും ബൈ​ക്കി​ൽ വീ​ടു​ക​ളി​ൽ കൊ​ണ്ടു​പോ​യി കൊ​ടു​ക്കു​ന്ന​വ​രാ​ണ്​ ഗ​താ​ഗ​ത നി​യ​മം പാ​ലി​ക്കു​ന്ന​തി​ൽ നി​സ്സം​ഗ​ത പു​ല​ർ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്. ഹെ​ൽ​മ​റ്റ്​ ധ​രി​ക്കാ​ത്ത​വ​രെ​യും ലൈ​സ​ൻ​സ്​ ഇ​ല്ലാ​ത്ത​വ​രെ​യും റെ​ഡ്​ സി​ഗ്​​ന​ൽ ലം​ഘി​ക്കു​ന്ന​വ​രെ​യു​മാ​ണ്​ കാ​ര്യ​മാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തും. ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ട്രാ​ക്ക്​ തെ​റ്റി​ക്കു​ന്ന​ത്​ പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​വു​ന്നു. സി​ഗ്​​ന​ലി​ലും ഗ​താ​ഗ​ത കു​രു​ക്കി​ലും നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ കു​തി​ക്കു​ന്ന ബൈ​ക്കു​ക​ൾ ഉ​ര​സി​യു​ണ്ടാ​വു​ന്ന ചെ​റി​യ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. ഡെ​ലി​വ​റി ബോ​യ്​​സ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്​ സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ല​ഭ്യ​മ​ല്ല. അ​തേ​സ​മ​യം, രാ​ജ്യ​ത്ത്​ ബൈ​ക്ക്​ അ​പ​ക​ട​ങ്ങ​ൾ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബൈ​ക്ക​പ​ക​ടം മു​ൻ​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച്​ കൂ​ടു​ത​ൽ​ത​ന്നെ​യെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പൊ​തു​വെ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രു​ടെ ​ശ​മ്പ​ളം ആ​ക​ർ​ഷ​ക​മ​ല്ല. ന​ല്ല സ​ർ​വി​സി​ന്​ ഉ​പ​ഭോ​ക്ത​ക്ക​ൾ ന​ൽ​കു​ന്ന ക​മീ​ഷ​നാ​ണ്​ ആ​ശ്വാ​സം. ഭ​ക്ഷ​ണം ചൂ​ടോ​ടെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത്​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ തൃ​പ്​​തി വ​ർ​ധി​പ്പി​ക്കും. തൃ​പ്​​ത​ര​ല്ലാ​ത്ത ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​പ്ലി​ക്കേ​ഷ​നി​ൽ റേ​റ്റി​ങ്​ താ​ഴ്​​ത്തും. ഇ​തൊ​ക്കെ​യാ​ണ്​ വേ​ഗ​പ്പാ​ച്ചി​ലി​ന്​ കാ​ര​ണം.

രാ​ജ്യ​ത്ത്​ ചൂ​ടോ​ടെ ഭ​ക്ഷ​ണം വീ​ട്ടി​ലും ഒാ​ഫി​സി​ലും എ​ത്തി​ച്ചു​ന​ൽ​കു​ന്ന റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ ശൃം​ഖ​ല അ​ടു​ത്തി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. വെ​ബ്​​സൈ​റ്റ്​ വ​ഴി​യും മൊ​ബൈ​ൽ ഫോ​ൺ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ഒാ​ർ​ഡ​ർ ചെ​യ്യാം. ഏ​റ്റ​വും സ​മ​യ​ബ​ന്ധി​ത​മാ​ണ്​ ത​ങ്ങ​ളു​ടെ ജോ​ലി​യെ​ന്നും സാ​ധ​നം എ​ത്തി​ക്കു​ന്ന​തി​ൽ ഒ​ര​ൽ​പം വൈ​കി​യാ​ൽ ജോ​ലി​ത​ന്നെ ന​ഷ്​​ട​പ്പെ​ടു​മെ​ന്നു​മാ​ണ്​ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ ബ്ലോ​ക്ക്​ ന​മ്പ​റും സ്​​ട്രീ​റ്റ്​ ന​മ്പ​റും തെ​റ്റി​ച്ച്​ പ​റ​ഞ്ഞ്​ പ​ല​പ്പോ​ഴും സ​മ​യം പാ​ഴാ​വാ​റു​ണ്ട്. ഇ​തും ഒാ​ട്ട​പ്പാ​ച്ചി​ലി​ന്​ വേ​ഗ​ത​യേ​റ്റു​ന്ന​താ​യി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Loading...
COMMENTS