രാ​ജി​വെ​ച്ച്​ ഒ​രു​മാ​സം; പു​തി​യ കുവൈത്ത്​ മ​ന്ത്രി​സ​ഭ ഇൗ​യാ​ഴ്​​ച

09:05 AM
14/12/2019
(file photo)
കു​വൈ​ത്ത്​ സി​റ്റി: ശൈ​ഖ് ജാ​ബി​ര്‍ അ​ല്‍ മു​ബാ​റ​ക് അ​സ്വ​ബാ​ഹി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ചി​ട്ട്​ ഒ​രു​മാ​സ​മാ​യി. ന​വം​ബ​ർ 14നാ​ണ്​ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച​ത്. 
എ​ന്നാ​ൽ, പു​തി​യ മ​ന്ത്രി​സ​ഭ ഇ​തു​വ​രെ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യാ​യി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്വ​ബാ​ഹ്​ ചു​മ​ത​ല​യേ​റ്റു​വെ​ങ്കി​ലും മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളു​ടെ അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​വാ​ത്ത​തി​നാ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. നി​ർ​ണാ​യ​ക​മാ​യ ഘ​ട്ട​ത്തി​ലൂ​ടെ രാ​ജ്യം ക​ട​ന്നു​പോ​വു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ര്യ​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി ന​ല്ല മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന താ​ൽ​പ​ര്യ​ത്തി​ലാ​ണ്​ സ​മ​യം വൈ​കു​ന്ന​ത്. 
ഇൗ ​ആ​ഴ്​​ച​ത​ന്നെ മ​ന്ത്രി​മാ​രു​ടെ അ​മീ​റി​​െൻറ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. അ​ടു​ത്ത പാ​ർ​ല​മ​െൻറ്​ സെ​ഷ​ൻ ഡി​സം​ബ​ർ 24ന്​ ​ആ​രം​ഭി​ക്കു​മെ​ന്ന്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ​ഗാ​നിം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്​ മു​​മ്പാ​യി മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കും. 
അ​തി​നി​ടെ, മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​ര​ണം വൈ​കു​ന്ന​തി​നെ​തി​രെ പാ​ർ​ല​മ​െൻറം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 
പ്ര​ധാ​ന വ​കു​പ്പു​ക​ളി​ൽ ആ​രൊ​ക്കെ​യെ​ന്ന്​ ഏ​ക​ദേ​ശം ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. 
ശൈ​ഖ്​ അ​ബ്​​ദു​ല്ല അ​ൽ ന​വാ​ഫ്​ അ​സ്വ​ബാ​ഹ്​ പ്ര​തി​രോ​ധ മ​ന്ത്രി​യും ശൈ​ഖ്​ അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്വ​ബാ​ഹ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ശൈ​ഖ്​ താ​മി​ർ അ​ലി അ​സ്വ​ബാ​ഹ്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ആ​യി വ​രും. 
താ​രി​ഖ്​ അ​ൽ മ​സ്​​റം വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി​യാ​യും പാ​ർ​ല​മ​െൻറ്​ അം​ഗ​മാ​യ റാ​കാ​ൻ അ​ൽ നി​സ്​​ഫ്​ വാ​ണി​ജ്യ മ​ന്ത്രി​യാ​യും നി​യ​മി​ക്ക​പ്പെ​​ടും. 
മ​റ്റൊ​രു എം.​പി​യാ​യ മു​ഹ​മ്മ​ദ്​ അ​ൽ ജ​ബ്​​രി മ​ന്ത്രി​സ്ഥാ​നം നി​ല​നി​ർ​ത്തി​യേ​ക്കും. ഇ​സ്​​ലാ​മി​ക്​ കോ​ൺ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ മൂ​വ്​​മ​െൻറ്​ പ്ര​തി​നി​ധി​യാ​യ മു​ഹ​മ്മ​ദ്​ അ​ൽ ദ​ലാ​ൽ എം.​പി​യും മ​ന്ത്രി​യാ​വു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. 
നി​ല​വി​ലെ മ​ന്ത്രി​മാ​രി​ൽ അ​ന​സ്​ അ​ൽ സാ​ലി​ഹ്, മ​ർ​യം അ​ഖീ​ൽ, ഡോ. ​ഹാ​മി​ദ്​ അ​ൽ ആ​സി​മി, ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്, ഫ​ഹ​ദ്​ അ​ൽ ശു​ആ​ല, ഡോ. ​ഖാ​ലി​ദ്​ അ​ൽ ഫാ​ദി​ൽ, ഡോ. ​ഫ​ഹ​ദ്​ അ​ൽ അ​ഫാ​സി, സ​അ​ദ്​ അ​ൽ ഖ​ർ​റാ​സ്​ എ​ന്നി​വ​ർ മ​ന്ത്രി​സ​ഭ​യി​ൽ തു​ട​ർ​ന്നേ​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. 
 
Loading...
COMMENTS