സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

10:44 AM
07/10/2019
കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഇ​സ്മ​യി​ൽ വ​ള്ളി​യോ​ത്ത് സം​സാ​രി​ക്കു​ന്നു
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി. സം​സ്ഥാ​ന ക​മ്മി​റ്റി ‘സി.​എ​ച്ച് ; രാ​ഷ്​​ട്രീ​യ​വും നി​ല​പാ​ടു​ക​ളും (1927-1983) വി​ഷ​യ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സ​മ്മേ​ള​നം മു​ൻ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്  കെ.​ടി.​പി. അ​ബ്​​ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്ത് കെ.​എം.​സി.​സി. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.  ഇ​സ്മ​യി​ൽ വ​ള്ളി​യോ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ രാ​ഷ്​​ട്രീ​യ ജീ​വി​ത​വും നി​ല​പാ​ടു​ക​ളും, മു​സ്​​ലിം ലീ​ഗ് പാ​ർ​ട്ടി​യെ പൊ​തു​സ​മൂ​ഹം ഹൃ​ദ​യ​ത്തി​ലേ​റ്റി​യ വി​വി​ധ ച​രി​ത്ര സം​ഭ​വ​ങ്ങ​ളി​ലൂ​ടെ പ്ര​ഭാ​ഷ​ക​ൻ സ​ദ​സ്സി​നു വി​വ​രി​ച്ചു. 
ഒ.​ഐ.​സി.​സി. പ്ര​സി​ഡ​ൻ​റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, കു​വൈ​ത്ത് കെ.​എം.​സി.​സി.  വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ മു​ഹ​മ്മ​ദ് അ​സ്​​ലം കു​റ്റി​ക്കാ​ട്ടൂ​ർ, സു​ബൈ​ർ പാ​റ​ക്ക​ട​വ്, എ​ൻ.​കെ.​ഖാ​ലി​ദ് ഹാ​ജി, ഷ​ഹീ​ദ് പാ​ട്ടി​ല്ല​ത്ത്, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ ഷെ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, റ​സാ​ഖ് അ​യ്യൂ​ർ, തു​ട​ങ്ങി​യ​വ​രും സി.​എ​ച്ചി​നെ അ​നു​സ്മ​രി​ച്ചു. 
വി​വി​ധ ജി​ല്ല-​മ​ണ്ഡ​ലം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ​ജി.​മു​ഷ്താ​ഖ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
Loading...
COMMENTS