കുവൈത്തിൽ 350 ഓൺലൈൻ മാധ്യമങ്ങൾക്ക് ലൈസൻസ് നൽകി

10:32 AM
07/10/2019
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് 350 ഓ​ൺ‌​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ ലൈ​സ​ൻ​സ് സ​മ്പാ​ദി​ച്ച​താ​യി വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഓ​ൺ‌​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ ലൈ​സ​ൻ​സ് സ​മ്പാ​ദി​ച്ചി​രി​ക്ക​ണ​മെ​ന്ന നി​യ​മം 2016ൽ ​ആ​ണ് നി​ല​വി​ൽ വ​ന്ന​ത്. വെ​ബ്സൈ​റ്റി​നു ലൈ​സ​ൻ​സ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഉ​ട​മ​യും മാ​നേ​ജ​റും വേ​ണം. 
ര​ണ്ടു പേ​രും സ്വ​ദേ​ശി​ക​ളു​മാ​യി​രി​ക്ക​ണം. ലൈ​സ​ൻ​സി ആ​യ മാ​നേ​ജ​ർ വേ​റൊ​രു വെ​ബ്സൈ​റ്റ് ന​ട​ത്താ​ൻ പാ​ടി​ല്ല. അ​തേ​സ​മ​യം, ഉ​ട​മ​ക്ക്​ വേ​റെ വെ​ബ്സൈ​റ്റി​െൻറ​യും ഉ​ട​മ​യാ​കാം. ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് 500 ദീ​നാ​ർ ബാ​ങ്ക് ഗാ​ര​ൻ​റി​യും ആ​വ​ശ്യ​മാ​ണ്. വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ, പ​ത്ര​ങ്ങ​ളു​ടെ​യും ചാ​ന​ലു​ക​ളു​ടെ​യും വെ​ബ്സൈ​റ്റു​ക​ൾ എ​ന്നി​വ​യെ​ല്ലാം ലൈ​സ​ൻ​സ് സ​മ്പാ​ദി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നു മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ല​ക്ട്രോ​ണി​ക് പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ല​വി അ​ൽ സു​ബൈ‌​ഇ പ​റ​ഞ്ഞു.
ഇൗ​യി​ടെ 17 പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ലൈ​സ​ന്‍സ് നീ​ക്കം ചെ​യ്ത​താ​യി ജേ​ണ​ലി​സം പ​ബ്ലി​ക്കേ​ഷ​ന്‍ പ്രി​ൻ​റ് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നീ​ക്കം ചെ​യ്തി​രു​ന്നു. 
പ​ത്രം, മാ​സി​ക, ആ​ഴ്ച​പ്പ​തി​പ്പ്  തു​ട​ങ്ങി​യ​വ​യു​ടെ ലൈ​സ​ന്‍സാ​ണ് അ​ധി​കൃ​ത​ര്‍ നീ​ക്കം ചെ​യ്ത​ത്. ദ​ലാ​ൽ,  കു​വൈ​ത്ത് ഒ​ട്ടോ, സ​വാ​ലേ​ഫ്, ഒ​സ്‌​ട്ടോ​റ, യ​ക്താ, അ​ല്‍ മ​ജാ​ല​സ്, വ​സീ​ത് അ​ല്‍ ജ​ഹ്‌​റ, ഇ​ലാ​ന​ക്, അ​ല്‍ ഇം​തി​യാ​സ്, നു​ജൂം, ഉ​മ്മ​ത്തി, അ​റ​ബ്, ജു​ഫൈ​ന, ക​ലാം, ബു​ര്‍ഗാ​ന്‍, റു​മൂ​സ്, സ​ഫാ​ക​ത്ത് തു​ട​ങ്ങി​യ മാ​സി​ക​ക​ള്‍ക്കും പ​ത്ര​ങ്ങ​ള്‍ക്കു​മാ​ണ് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. കാ​ര​ണ​ങ്ങ​ള്‍ കാ​ണി​ക്കാ​തെ ആ​റു മാ​സ​ത്തോ​ളം പ്ര​സി​ദ്ധീ​ക​ര​ണം നി​ർ​ത്തി​വെ​ച്ച​തി​നാ​ലാ​ണ്  ലൈ​സ​ന്‍സ് റ​ദ്ദു​ചെ​യ്ത​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Loading...
COMMENTS