ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ളി​ൽ  ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ള 11, 12 തീ​യ​തി​ക​ളി​ൽ

09:41 AM
09/01/2019
ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

സാ​ൽ​മി​യ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ 60ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി 11, 12 തീ​യ​തി​ക​ളി​ൽ സാ​ൽ​മി​യ​യി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ സീ​നി​യ​ർ ബ്രാ​ഞ്ച്​ അ​ങ്ക​ണ​ത്തി​ലാ​ണ്​ പ​രി​പാ​ടി. ഒ​രു​വ​ർ​ഷം നീ​ളു​ന്ന ഡ​യ​മ​ണ്ട്​ ജൂ​ബി​ലി ആ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ലെ ആ​ദ്യ​ത്തേ​താ​ണ്​ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ള.

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ പു​റ​മെ അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, കാ​ന​ഡ, മ​ലേ​ഷ്യ, ജോ​ർ​ജി​യ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 40ലേ​റെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്. ക​രി​യ​ർ ഗു​രു ഡോ. ​പി.​ആ​ർ. വെ​ങ്കി​ട്ട​രാ​മ​ൻ മു​ഖ്യാ​തി​ഥി​യാ​വും. ക​രി​യ​ർ ഗൈ​ഡ​ൻ​സ്​ സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. എ​ട്ട്​, ഒ​മ്പ​ത്​, പ​ത്ത്​ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 9.30നും ​ഉ​ച്ച​ക്ക്​ ര​ണ്ടി​നും വൈ​കീ​ട്ട്​ 4.30നും ​ക​രി​യ​ർ ഗൈ​ഡ​ൻ​സ്​ ക്ലാ​സു​ണ്ടാ​വും. ശ​നി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​നും 11.30നും 2.30​നും 11, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സെ​മി​നാ​ർ ന​ട​ത്തു​ന്നു. ഡോ. ​പി.​ആ​ർ. വെ​ങ്കി​ട്ട​രാ​മ​ൻ സെ​മി​നാ​ർ ന​യി​ക്കും. www.icsk-kw.com/edufair എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി സെ​മി​നാ​റി​ൽ പ​െ​ങ്ക​ടു​ക്കാം.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നേ​ര​േ​ത്ത ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലെ എ​ട്ട്​, ഒ​മ്പ​ത്​, പ​ത്ത്​ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി അ​ഭി​രു​ചി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി 13,14, 15 തീ​യ​തി​ക​ളി​ൽ രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട്​ ​വ​രെ സീ​നി​യ​ർ ബ്രാ​ഞ്ചി​ൽ കൗ​ൺ​സ​ലി​ങ്​ സൗ​ക​ര്യ​മു​ണ്ടാ​വും. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ കൗ​ൺ​സ​ല​ർ​മാ​ർ സം​ബ​ന്ധി​ക്കും. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 8.30ന്​ ​ന​ട​ക്കു​ന്ന​ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ കു​വൈ​ത്തി​ലെ മ​ലേ​ഷ്യ​ൻ അം​ബാ​സ​ഡ​ർ ദ​ത്തോ മു​ഹ​മ്മ​ദ്​ അ​ലി വി​ശി​ഷ്​​ടാ​തി​ഥി​യാ​വും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സീ​നി​യ​ർ ബ്രാ​ഞ്ച്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ബി​നു​മോ​ൻ, ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ, സെ​ക്ര​ട്ട​റി അ​മീ​ർ മു​ഹ​മ്മ​ദ്​, വൈ​സ്​ ചെ​യ​ർ​മാ​ൻ വി​നു​കു​മാ​ർ, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാം ടി. ​കു​രു​വി​ള, ഡെ​പ്യൂ​ട്ടി വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ മി​നി സൂ​സ​ൻ രാ​ജേ​ഷ്​, പ്രോ​ജ​ക്​​ട്​ ഡ​യ​റ​ക്​​ട​ർ മി​നി ഷാ​ജി ജോ​സ​ഫ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Loading...
COMMENTS