Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്മാർട്ട് വാച്ചിന് പ്രവേശനമില്ല! അമിത് ഷായെ കാണാൻ ചെന്ന മന്ത്രി രമേശ് ചെന്നിത്തലക്ക് അപ്രതീക്ഷിത അനുഭവം

text_fields
bookmark_border
https://www.madhyamam.com/tags/amit-shah
cancel

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയ സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്മാർട്ട് അഴിച്ചുവെയ്പിച്ചു. കൂടിക്കാഴ്ചക്കായി അമിത് ഷാ ഇരിക്കുന്ന മുറിയിലേക്ക് കടക്കുന്നതിന് മുമ്പാണ് രമേശ് ചെന്നിത്തലയുടെ കൈയിലുണ്ടായിരുന്ന സ്മാർട്ട് വാച്ച് സുരക്ഷാ ഉദ്യോഗസ്ഥർ അഴിപ്പിച്ചുവെച്ചത്.

വാച്ച് അഴിപ്പിക്കുമെന്ന ധാരണയില്ലാതിരുന്നത് കൊണ്ടാണ്അണിഞ്ഞ് ചെന്നിത്തല അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് വന്നത്. കേരളത്തിൽ രണ്ടാം തവണ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയുടെ കന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

അതേസമയം, കൂടിക്കാഴ്ചയിൽ ഓപറേഷൻ തൂഫാന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ അമിത് ഷാ കേന്ദ്രത്തിന് മുമ്പെ കേരളം തുടക്കമിട്ടതിൽ അഭിനന്ദനമറിയിച്ചെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഇത് കൂടാതെ തീര സംരക്ഷണത്തിനുള്ള കേന്ദ്ര ഫണ്ടിൽ നിന്നുള്ള വിഹിതം നൽകാമെന്നും പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘നശാ മുക്ത് ഭാരത്’(ലഹരി മുക്ത ഭാരതം) പദ്ധതിയുടെ ഫണ്ടിൽ നിന്ന് കേരളത്തിന് സാമ്പത്തിക സഹായം നൽകാമെന്ന് അറിയിച്ചത്.

കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പദ്ധതി ഒന്നാണെന്നും കേരളം ആദ്യം തുടങ്ങിയെന്നും രമേശ് ചെന്നിത്തല തുടർന്നു. ഓപറേഷൻ തൂഫാന് ശേഷം 30-35 ശതമാനം കുറ്റകൃത്യങ്ങൾ കേരളത്തിൽ കുറഞ്ഞുവെന്ന് അറിയിച്ച​പ്പോൾ അതിനെ അമിത് ഷാ അഭിനന്ദിച്ചു. മൂന്ന് ഘട്ടമായാണ് ഇത് നടപ്പാക്കുന്നതെന്ന് അമിത് ഷായോട് പറഞ്ഞു.

പൊലീസ് നടത്തുന്ന തൂഫാൻ സ്ട്രൈക്, 30ലക്ഷം പൊതുജനങ്ങളുള്ള തൂഫാൻ വാരിയേഴ്സ്, ലഹരിക്കടിപ്പെട്ടവരുടെ പുനരധിവാസത്തിനുള്ള തൂഫാൻ കെയർ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അമിത് ഷായോട് പറഞ്ഞുവെന്ന് ചെന്നിത്തല വ്യക്തമാക്കി. വനിതാ പൊലീസുകാരുടെ എണ്ണം 30 ശതമാനമായി ഉയർത്താനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തെയും അമിത് ഷാ അഭിനന്ദിച്ചെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story