പ​ത്തു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ  നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ശി​പാ​ർ​ശ

09:32 AM
10/10/2018
കു​വൈ​ത്ത്​ സി​റ്റി: പ​ത്തു​വ​ർ​ഷ​ത്തി​ന്​ മു​ക​ളി​ൽ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ഗ​താ​ഗ​ത വ​കു​പ്പ്​ സ​ർ​ക്കാ​റി​ന്​ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചു. പ​രി​സ്ഥി​തി അ​തോ​റി​റ്റി​യു​ടെ പി​ന്തു​ണ​യോ​ടു​കൂ​ടി​യു​ള്ള ശി​പാ​ർ​ശ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ പ​രി​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം പാ​രി​സ്ഥി​തി​ക പ്ര​ശ്​​ന​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്. 
കാ​ർ​ബ​ൺ ഉ​ൾ​പ്പെ​ടെ അ​ന്ത​രീ​ക്ഷ മാ​ലി​ന്യം കു​റ​ക്കാ​നും ഇ​ത്ത​രം ന​ട​പ​ടി ഉ​പ​ക​രി​ക്കു​മെ​ന്ന്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി വി​ശ്വ​സി​ക്കു​ന്നു. ഏ​താ​നും വ​ർ​ഷം മു​മ്പും ഇ​ത്ത​രം ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്​​തി​ല്ല. രാ​ജ്യ​ത്തെ റോ​ഡു​ക​ൾ​ക്ക്​ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​തി​നേ​ക്കാ​ൾ അ​ധി​കം വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ നി​ര​ത്തി​ലു​ണ്ട്. ഇ​ത്​ കു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ പ​ല വ​ഴി​ക​ൾ തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​ദേ​ശി​ക​ൾ ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്​ ത​ട​യു​ന്ന തീ​രു​മാ​നം ഉ​ൾ​പ്പെ​ടെ അ​ധി​കൃ​ത​രു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​റ​ബ്​ വം​ശ​ജ​ര​ട​ക്കം കു​വൈ​ത്തി​ലു​ള്ള വി​ദേ​ശി​ക​ളെ ഒ​ന്നി​ല​ധി​കം​ കാ​റു​ക​ൾ ഉ​ട​മ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ശി​പാ​ർ​ശ ന​ൽ​കി​യ​ത്​ ഗ​താ​ഗ​ത വ​കു​പ്പ്​ നി​ശ്ച​യി​ച്ച പ​ഠ​ന സ​മി​തി​യാ​ണ്. 
രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ പ​രി​ഹ​രി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പ​ഠ​ന​സ​മി​തി​യെ നി​ശ്ച​യി​ച്ച​ത്. 20 ല​ക്ഷ​ത്തി​ന​ടു​ത്ത്​ വാ​ഹ​ന​ങ്ങ​ൾ രാ​ജ്യ​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. 16 ല​ക്ഷ​വും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ്. ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ച്ചു​വ​രു​ന്ന വാ​ഹ​ന​പ്പെ​രു​പ്പ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ൻ രാ​ജ്യ​ത്തെ നി​ര​ത്തു​ക​ൾ​ക്കു ക​ഴി​യു​ന്നി​ല്ല. പ്ര​തി​വ​ർ​ഷം 4.8 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​ത്. പ​ത്തു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ നീ​ക്കി​യാ​ൽ ത​ന്നെ വ​ലി​യൊ​രു ഭാ​ഗം ഒ​ഴി​വാ​കും. എ​ന്നാ​ൽ, ഇ​ത്ര ക​ടു​ത്ത തീ​രു​മാ​ന​ത്തി​ന്​ സ​ർ​ക്കാ​ർ ത​യാ​റാ​വു​മോ എ​ന്നാ​ണ്​ ഉ​റ്റു​നോ​ക്കു​ന്ന​ത്.
Loading...
COMMENTS