പു​തി​യ അം​ബാ​സ​ഡ​ർ​മാ​ർ   സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

09:09 AM
10/10/2018

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​​​െൻറ പു​തി​യ അം​ബാ​സ​ഡ​ർ​മാ​രാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നി​യ​മി​ക്ക​പ്പെ​ട്ട​വ​ർ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്തു. 
ഹ​സ​ൻ മു​ഹ​മ്മ​ദ് സ​മാ​ൻ (ജ​പ്പാ​ൻ), ഇ​ബ്​​ദാ​ഹ് മ​ഖ്അ​ദ് അ​ൽ ദൂ​സ​രി (ബ​സ​റ കോ​ൺ​സു​ല​ർ ജ​ന​റ​ൽ), സ​ലാ​ഹ് ഹം​ദാ​ൻ അ​ൽ സെ​യ്ഫ് (ഹോ​േ​ങ്കാ​ങ് കോ​ൺ​സു​ല​ർ ജ​ന​റ​ൽ), മു​ഹ​മ്മ​ദ് ഫൈ​സ​ൽ അ​ൽ മു​തൈ​രി (മം​ഗോ​ളി​യ), അ​ബ്​​ദു​ല്ല അ​ലി അ​ൽ യ​ഹ്​​യ (അ​ർ​ജ​ൻ​റീ​ന), ഖ​ലീ​ഫ മു​ഹ​മ്മ​ദ് അ​ൽ ഖ​റാ​ഫി (ചൈ​ന​യി​ലെ കോ​ൺ​സു​ല​ർ ജ​ന​റ​ൽ), ഹ​മ​ദ് അ​ലി അ​ൽ ഹു​സൈം (ന്യൂ​യോ​ർ​ക്​ കോ​ൺ​സു​ല​ർ ജ​ന​റ​ൽ) എ​ന്നി​വ​രാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി നി​യ​മ​നം ഏ​റ്റെ​ടു​ത്ത​ത്.
 ഇ​ത​ര രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കി കു​വൈ​ത്തി​നെ ന​ല്ല നീ​തി​യി​ൽ പ്ര​തി​നി​ധാ​നം​ചെ​യ്യാ​ൻ പു​തി​യ അം​ബാ​സ​ഡ​ർ​മാ​ർ​ക്കും കോ​ൺ​സു​ല​ർ ജ​ന​റ​ൽ​മാ​ർ​ക്കും സാ​ധി​ക്ക​ട്ടെ​യെ​ന്ന് അ​മീ​ർ ആ​ശം​സി​ച്ചു. 
ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​മീ​രി ദീ​വാ​നി​യ മ​ന്ത്രി ശൈ​ഖ് അ​ലി അ​ൽ​ജ​ർ​റാ​ഹ് അ​സ്സ​ബാ​ഹ്, അ​മീ​രി ദീ​വാ​നി​യ സ​ഹ​മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ അ​ബ്​​ദു​ല്ല അ​സ്സ​ബാ​ഹ്, അ​മീ​റി​​​െൻറ പ്രോ​ട്ടോ​കോ​ൾ മേ​ധാ​വി ശൈ​ഖ് ഖാ​ലി​ദ് അ​ൽ അ​ബ്​​ദു​ല്ല എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.
 

Loading...
COMMENTS