ജി.​കെ.​പി.​എ സാ​ൽ​മി​യ ഇ​ഫ്​​താർ

10:20 AM
07/06/2018

സാ​ൽ​മി​യ: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ സാ​ൽ​മി​യ ഏ​രി​യ പ്ര​തീ​ക്ഷ കു​വൈ​ത്ത്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ​യി​ലെ ഹാ​ർ​മ​ണി ഹാ​ളി​ൽ വ​നി​താ പ്ര​സി​ഡ​ൻ​റ്​ വ​ന​ജ രാ​ജ​​​െൻറ നേ​തൃ​ത്വ​ത്തി​ൽ നാ​ലു​മ​ണി മു​ത​ൽ‌ നോ​ർ​ക്ക/ ക്ഷേ​മ​നി​ധി / അം​ഗ​ത്വ ര​ജി​സ്​​ട്രേ​ഷ​നും ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ജി​നു ഫി​ലി​പ് സ്വാ​ഗ​ത​വും സ​ജി​മോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ജി.​കെ.​പി.​എ സാ​ൽ​മി​യ ഏ​രി​യ ക​ൺ​വീ​ന​ർ പ്ര​മോ​ദ് ആ​ർ. കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ പ്രേം​സ​ൻ കാ​യം​കു​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ, കോ​ർ ചെ​യ​ർ​മാ​ൻ മു​ബാ​റ​ക് കാ​മ്പ്ര​ത്ത്‌, പ്ര​തീ​ക്ഷ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം മി​നി കൃ​ഷ്ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ബ്​​ദു​ല്ല​ത്തീ​ഫ്‌ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. പ്ര​തീ​ക്ഷ ര​ക്ഷാ​ധി​കാ​രി പി.​എ​ൻ. നാ​യ​ർ, പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഷീ​ദ്‌ സാ​സ്‌, എം.​എ. സ​ലീം, ഷ​ഫാ​സ്‌ അ​ഹ്​​മ​ദ്, രാ​ധാ​കൃ​ഷ്ണ​ൻ പി​ള്ള, ഗി​രി​ജ വി​ജ​യ​ൻ, സാ​ലി​ഹ്‌ എ​റ​ണാ‌​കു​ളം‌‌ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. 

Loading...
COMMENTS