Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസർക്കാറിെൻറ മുഖംമൂടി...

സർക്കാറിെൻറ മുഖംമൂടി അഴിഞ്ഞുവീഴും

text_fields
bookmark_border
സർക്കാറിെൻറ മുഖംമൂടി അഴിഞ്ഞുവീഴും
cancel

തദ്ദേശ തെരഞ്ഞെടുപ്പിന്​ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രവാസികളെ വഞ്ചിച്ച കേരള സർക്കാറിന്​ എതിരെയുള്ള വിധിയെഴുത്താവണം ഇൗ തെരഞ്ഞെടുപ്പ്​. കോവിഡ്​ കാലത്ത്​ ഗൾഫ്​ നാടുകളിൽനിന്ന്​ നാടണഞ്ഞ ഒട്ടനവധി പ്രവാസികൾക്ക്​ മോഹന വാഗ്​ദാനങ്ങൾ നൽകി വഞ്ചിക്കുകയായിരുന്നു. നോർക്ക നൽകുമെന്നു​ പറഞ്ഞ 5000 രൂപ എല്ലാവർക്കും ലഭിച്ചിച്ചില്ല. ലോക കേരളസഭയുടെ പേരുപറഞ്ഞ്​ കോടികളുടെ ധൂർത്താണ്​ നടത്തിയത്​. സ്വന്തക്കാർക്കും ഇഷ്​ടക്കാർക്കും സ്ഥാനമാനങ്ങൾ നൽകി. അതേസമയം, യഥാർഥ പ്രവാസി പ്രശ്​നങ്ങളിൽനിന്ന്​ മുഖംതിരിക്കുകയാണ്​ സർക്കാർ ചെയ്​തത്​.

പ്രളയ ദുരിത കാലത്ത്​ വിദേശ മലയാളികളിൽനിന്ന്​ ഉൾപ്പെടെ ലഭിച്ച സഹായങ്ങൾ വകമാറ്റി ചെലവഴിച്ചു. അർഹരായവർക്ക്​ വീട്​ ഉൾപ്പെടെ ഒരു സഹായവും കൃത്യമായി ലഭിച്ചില്ല. മുഖ്യമന്ത്രിയുടെ ഒാഫിസ്​ കേന്ദ്രീകരിച്ച്​ നടക്കുന്ന ഉദ്യോഗസ്ഥരുടെ ക്രിമിനൽ ഗൂഢാലോചനയും അഴിമതിയും കേരളത്തിലെ സാധാരണക്കാർ മനസ്സിലാക്കി. വൻകിട കടലാസ്​ പദ്ധതികൾ പ്രഖ്യാപിച്ച്​ കൺസൽട്ടൻസികൾക്ക്​ കോടികളുടെ കമീഷനാണ്​ നൽകിയത്​.

രാഷ്​ട്രീയ കൊലപാതകം നടത്തിയ ക്രിമിനലുകളെ സംരക്ഷിക്കാൻ പൊതു ഖജനാവിലെ പണം ചെലവഴിച്ച സർക്കാർ സാധാരണക്കാരെയും നികുതിദായകരെയും വെല്ലുവിളിക്കുകയാണ്​. പരാജയ ഭീതിമൂലം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ്​ സർക്കാർ ശ്രമിക്കുന്നത്. എൽ.ഡി.എഫ്​ സർക്കാറിെൻറ മുഖംമൂടി അഴിഞ്ഞുവീഴുന്ന ജനവിധിയാകും ഇൗ തെരഞ്ഞെടുപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionelection
Next Story