തിരഞ്ഞെടുപ്പിലെ പ്രതീക്ഷകളും ഓർമകളും
text_fieldsസുനിൽ തോമസ്, റാന്നി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഗ്രാമ, ബ്ലോക്ക്, ജില്ല, മുനിസിപ്പൽ, കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ബന്ധുക്കൾക്കും അടുപ്പക്കാർക്കും സ്വന്തക്കാർക്കും കൂട്ടുകാർക്കും ഒപ്പം പ്രവാസികൾക്കും ആവേശം നിറക്കുന്നതാണ്.
സാങ്കേതിക നൂതന വിദ്യകൾ പുരോഗമിച്ച രാജ്യത്ത് വോട്ട് ചെയ്യുവാൻ പ്രവാസികളെ തെല്ലകലത്തിൽ മാറ്റിനിർത്തുന്ന നിരാശാജനകമായ അവസ്ഥവിശേഷം ഇത്തവണയും നിലനിൽക്കുന്നു എന്നത് വിരോധാഭാസമാണ്.
പഞ്ചായത്തുകൾ കൂടുതൽ പ്രസക്തമായ രീതിയിൽ പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയിലേക്കാണ് നിലവിലെ സാഹചര്യം വിരൽ ചൂണ്ടുന്നത്.
സഞ്ചാരികളുടെ വർദ്ധിച്ചുവരുന്ന യാത്രാവിനോദ സഞ്ചാര താൽപര്യം ഗൗരവമായി പരിഗണിച്ചുകൊണ്ട് പ്രാദേശിക തലത്തിൽ ടൂറിസം കേന്ദ്രങ്ങൾ ഉയർന്നു വരേണ്ട പശ്ചാത്തലം മനസ്സിലാക്കി പദ്ധതികൾ ആവിഷ്കരിക്കാൻ അതാത് പ്രദേശത്തുള്ള ജനപ്രതിനിധികൾ ഉത്സാഹം കാണിക്കണം. അടുത്ത തിരഞ്ഞെടുപ്പിൽ എങ്കിലും പ്രവാസികൾ ടൂറിസ്റ്റുകൾ ആയി പരിഗണിക്കാതെ വോട്ടവകാശം ഉള്ള പൗരന്മാരുടെ അതേ നിലവാരത്തിൽ പ്രവാസ ലോകത്തും വോട്ട് ചെയ്യാൻ അവസരം ലഭ്യമാക്കണം.
ഡിജിറ്റൽ ഇന്ത്യ യുഗത്തിൽ സാങ്കേതിക പ്രശ്നങ്ങൾ നിരന്തരം പറഞ്ഞ് അവഗണിക്കാതെ ഇനി അടുത്തു വരുന്ന തെരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്കും വോട്ട് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് കാലം കടന്നുപോകുമ്പോൾ, ഓർമ്മകൾക്ക് ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. ഇണപ്രാവ് ചിഹ്നത്തിൽ സ്വതന്ത്രയായി മത്സരിച്ച നാട്ടുകാർ സ്നേഹപൂർവം ‘വക്കം മാവി’ എന്ന് വിളിക്കുന്ന കുടുംബനാഥയായ ഞങ്ങളുടെ സാറമ്മയെ മറക്കാനാകില്ല. ന്യൂജനറേഷൻകാരായ ഞങ്ങൾക്ക്, മൂന്നാം തലമുറക്ക്, പഴയകാല തെരഞ്ഞെടുപ്പുകൾ ഒരു അത്ഭുതലോകമാണ്.
അന്നത്തെ കാലത്ത്, ചുമരുകൾ തോറും നിറഞ്ഞുനിന്നിരുന്ന ഇണപ്രാവുകളുടെ ചിത്രങ്ങൾ, കാലമേറെ കഴിഞ്ഞിട്ടും, ആ മതിലുകളിലെ വരകളും, ആ ചിഹ്നവും ഞങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹളങ്ങൾക്കിടയിലും, 'വക്കം മാവി'യുടെ ഇണപ്രാവുകൾ മധുരമുള്ള ഓർമ്മകളായി മനസ്സിലേക്ക് ഓടിയെത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

