Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു പ്രണയകവിത

text_fields
bookmark_border
ഒരു പ്രണയകവിത
cancel

പർദ്ധയ്ക്കുള്ളിലകപെട്ട രണ്ടു മിഴകൾക്കുള്ളിൽ പാതിയിൽ മുറിഞ്ഞുപോയ സ്വപ്നങ്ങളുറങ്ങുന്നു!

ഒരിക്കൽ !

കവി പവിത്രൻ തീക്കുനിയൊരാൾ ചില്ലക്ഷരങ്ങൾ കൊരുത്തൊരു പർദ്ധയെന്നൊരു കവിതയെഴുതിയപ്പോൾ ആരുമറിയാതെ പർദ്ധയ്ക്കുള്ളിൽ കിടന്നവളുടെയുള്ളം പിടഞ്ഞതാണ് !

ഒരു നാൾ ആത്മഹത്യ ചെയ്തുപോയൊരു സ്വപ്നങ്ങൾ വീണ്ടുമവളിൽ പുനർജനിക്കുകയാണെങ്കിൽ എന്നന്നേയ്ക്കുമായി അവളിലെ അതീതമായ മൗനത്തിൻ്റെ വാതിൽ തുറക്കപെടുന്നത് ഏറ്റവും സുന്ദരമായ ജീവിതത്തിലേയ്ക്കാവും !

ഉമ്മ കൊതിച്ചിരുന്ന ചുണ്ടുകൾ വിടരും വീണ്ടും പതിയെ പതിയെ !

കേട്ടിട്ടും കേൾക്കാത്ത പോലെ പോയ വാക്കുകൾ വസന്തത്തിൻ്റെ സുഗന്ധം പടർത്തും ഹൃദയത്തിൽ !

വിരലുകൾ ഗിറ്റാറിൽ പ്രണയഗാനം മീട്ടും!

പതിയെ.... പ്രണയത്തിൻ്റെ മുഖമൂടിയഴിച്ച് വയ്ക്കു ഒപ്പം പർദ്ധയുടെ ആവരണം അഴിഞ്ഞുലയും !

കരൾ സ്വപ്നങ്ങളുടെ കവിത രചിക്കും! ഹൃദയം നിറയെ.... പ്രണയത്തിൻ്റെ കവിത നിറഞ്ഞൊഴുകും !

നിതാന്തമായ, മൗനം ചിറകടിച്ചെങ്ങോട്ടോ....

അവളിൽനിന്നും പറന്നുപോവും പർദ്ധയുടെ ആഴങ്ങളിൽ നിന്നവൾ മെല്ലെ പുറത്തുവരുന്നു കുതിരവേഗത്തിൽ പായുന്ന കിനാവുകൾക്കുള്ളിൽ കിടന്നവൾ ജീവിതം ആടിതിമർക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A love poem
Next Story