സ്വ​പ്​​ന​നേ​ട്ട​ത്തി​ലേ​ക്ക്​  കൈ​യെ​ത്തും ദൂ​ര​ത്ത്​ ദി​ലീ​ഫ്​

  • ഏ​റ്റ​വും നീ​ളം കൂ​ടി​യ ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്തു​പ്ര​തി

08:35 AM
21/02/2020
ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത്​ പ്ര​തി​ കാണുന്നവർ. ഇൻസെറ്റിൽ ദിലീഫ്​
മ​നാ​മ: ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്തു​പ്ര​തി​യെ​ന്ന സ്വ​പ്​​ന നേ​ട്ട​ത്തി​ന്​ കൈ​യെ​ത്തും ദൂ​ര​ത്ത്​ എ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്​ കോ​ഴി​ക്കോ​ട്​ മു​ക്കം സ്വ​ദേ​ശി എം. ​ദി​ലീ​ഫ്. 1000 മീ​റ്റ​ർ നീ​ള​മു​ള്ള ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്തു പ്ര​തി​യാ​ണ്​ കാ​ർ​ട്ടൂ​ണി​സ്​​റ്റ്​ കൂ​ടി​യാ​യ ദി​ലീ​ഫി​​െൻറ ല​ക്ഷ്യം. ഇൗ​ജി​പ്​​തു​കാ​ര​നാ​യ മു​ഹ​മ്മ​ദ്​ സാ​ദി​​െൻറ പേ​രി​ലാ​ണ്​ ഇ​പ്പോ​ൾ ഗി​ന്ന​സ്​ ലോ​ക ​െറ​േ​ക്കാ​ഡു​ള്ള​ത്. 700 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്തു​പ്ര​തി. ദി​ലീ​ഫ്​ ഇ​തി​ന​കം 700 മീ​റ്റ​ർ നീ​ള​ത്തി​ൽ കൈ​യെ​ഴു​ത്തു​പ്ര​തി പൂ​ർ​ത്തി​യാ​ക്കി​ക​ഴി​ഞ്ഞു. ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​​െൻറ ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത്​ പ്ര​തി​യും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ട​ര വ​ർ​ഷം കൊ​ണ്ടാ​ണ്​ ദി​ലീ​ഫ്​ 1400 പേ​ജ്​ കൈ​യെ​ഴു​ത്തു​പ്ര​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​നി ആ​റ്​ മാ​സം കൊ​ണ്ട്​ 300 മീ​റ്റ​ർ കൂ​ടി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​യു​ന്നു. ​ക​ന​മു​ള്ള െഎ​വ​റി കാ​ർ​ഡി​ൽ കാ​ലി​ഗ്രാ​ഫി പേ​ന ഉ​പ​യോ​ഗി​ച്ചാ​ണ്​ എ​ഴു​ത്ത്. 400ഒാ​ളം പേ​ന​ക​ളാ​ണ്​ ഇ​തി​ന്​ ഉ​പ​യോ​ഗി​ച്ച​ത്. ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വ​ത്തി​ലും തി​രു​വ​ന​ന്ത​പു​രം പ്ര​സ്​ ക്ല​ബി​ലും ഇ​തി​ന്​ മു​മ്പ്​ ഇൗ ​കൈ​യെ​ഴു​ത്തു​പ്ര​തി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച്​ എ​ട്ടി​ന്​ റി​യാ​ദി​ലും ​പ്ര​ദ​ർ​ശ​ന​മു​ണ്ട്. 
ഏ​ഴു​​ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലൂ​ടെ​യും സ​ഞ്ച​രി​ക്കു​ന്ന ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത്​ പ്ര​തി എ​ന്ന​താ​ണ്​ ദി​ലീ​ഫി​​െൻറ ല​ക്ഷ്യം. മ​തി​ലു​ക​ളി​ല്ലാ​തെ മ​നു​ഷ്യ​നെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന സാ​ഹോ​ദ​ര്യ​ത്തി​​െൻറ​യും സ​മ​ത്വ​ത്തി​​​െൻറ​യും സ​ന്ദേ​ശ​മാ​ണ്​ ഖു​ർ​ആ​ൻ ന​ൽ​കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ഇൗ ​സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​ണ്​ ദി​ലീ​ഫ്. പ്ര​ശ​​സ്​​ത​രു​ടെ കാ​രി​ക്കേ​ച്ച​ർ വ​ര​ച്ചും ശ്ര​ദ്ധ​നേ​ടി​യി​ട്ടു​ണ്ട്​ 20 വ​ർ​ഷ​മാ​യി ഇൗ ​രം​ഗ​ത്തു​ള്ള ദി​ലീ​ഫ്. സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ, എ.​പി.​ജെ അ​ബ്​​ദു​ൽ​ക​ലാം, മ​റ​ഡോ​ണ തു​ട​ങ്ങി​യ​വ​രു​ടെ​യെ​ല്ലാം കാ​രി​ക്കേ​ച്ച​ർ ശ്ര​ദ്ധ നേ​ടി. നൂ​റോ​ളം ചി​ത്ര​കാ​ര​ൻ​മാ​രു​മാ​യി ചേ​ർ​ന്ന്​ ‘ദി​ലീ​ഫ്​ ആ​ർ​ട്ട്​ ഗാ​ല​റി’​എ​ന്ന സ്​​ഥാ​പ​ന​വും ഇ​ദ്ദേ​ഹം ന​ട​ത്തു​ന്നു​ണ്ട്. കോ​ഴി​ക്കോ​ടും കൊ​ച്ചി​യും ഉ​ൾ​പ്പെ​ടെ 13 സ്​​ഥ​ല​ങ്ങ​ളി​ൽ ഇ​തി​​െൻറ ശാ​ഖ​ക​ളു​ണ്ട്.
Loading...
COMMENTS