ലോ​ക സ്‌​കോ​ളേ​ഴ്‌​സ് ക​പ്പി​ൽ മി​ക​വു​പു​ല​ർ​ത്തി  ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ 

08:00 AM
20/02/2020
ട്രോ​ഫി നേ​ടി​യ ഐ.​എ​സ്.​ബി വി​ദ്യാ​ർ​ഥി​ക​ൾ
മ​നാ​മ: സ​െൻറ്​ ക്രി​സ്​​റ്റ​ഫ​ർ സ്‌​കൂ​ളി​ൽ ന​ട​ന്ന ലോ​ക സ്‌​കോ​ളേ​ഴ്‌​സ് ക​പ്പി​​െൻറ ബ​ഹ്‌​റൈ​ൻ റൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ബാ​ല ശ്രീ​വ​ത്സ​വ് യെ​രാ​മി​ലി, ന​ന്ദി​ത ദി​ലീ​പ്, കാ​ർ​ത്തി​ക സു​രേ​ഷ് എ​ന്നി​വ​ർ മി​ക​ച്ച വി​ജ​യം നേ​ടി. സീ​നി​യ​ർ ഡി​വി​ഷ​നി​ൽ മൂ​ന്നു​ ട്രോ​ഫി​ക​ളും 24 സ്വ​ർ​ണ​വും ഏ​ഴു​ വെ​ള്ളി​യും നേ​ടി ടീം ​ഒ​മ്പ​താം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സ്‌​കോ​ളേ​ഴ്‌​സ് ക​പ്പി​​െൻറ ആ​ഗോ​ള റൗ​ണ്ടി​ലേ​ക്കും യോ​ഗ്യ​ത നേ​ടി. ന​ന്ദി​ത ദി​ലീ​പ് 10 സ്വ​ർ​ണ​വും ര​ണ്ടു​ വെ​ള്ളി​യും മി​ക​ച്ച സ്കോ​ള​ർ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചാം സ്ഥാ​ന​വും നേ​ടി.
ബാ​ല ശ്രീ​വ​ത്സ​വ് യെ​രാ​മി​ലി ഒ​മ്പ​തു​ സ്വ​ർ​ണ​വും മൂ​ന്നു​ വെ​ള്ളി​യും മി​ക​ച്ച സ്കോ​ള​ർ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച അ​ഞ്ചാം സ്ഥാ​ന​വും നേ​ടി. കാ​ർ​ത്തി​ക സു​രേ​ഷ് അ​ഞ്ചു​ സ്വ​ർ​ണ​വും ര​ണ്ടു​ വെ​ള്ളി​യും നേ​ടി.
ഗ്രൂ​പ് ച​ർ​ച്ച​യി​ലും സ​ഹ​ക​ര​ണ ര​ച​ന​യി​ലും സ്​​കൂ​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി. 12ല​ധി​കം സ്​​കൂ​ളു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ 750ല​ധി​കം സ്കോ​ള​ർ​മാ​രാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.
 
Loading...
COMMENTS