ഹമദ്​ രാജാവും ഇൗജിപ്​ത്​ പ്രസിഡൻറും കൂടിക്കാഴ്​ച നടത്തി

07:35 AM
09/11/2019
ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, അബ്​ദുൽ ഫത്താഹ്​ അൽസീസി
മനാമ: രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ ഇൗജിപ്​ത്​ സന്ദർശനത്തി​​െൻറ ഭാഗമായി ഇൗജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽസീസിയുമായി കൂടിക്കാഴ്​ച നടത്തി. ഉജ്ജ്വലമായ സ്വീകരണമാണ്​ ഹമദ്​ രാജാവിനും ഒപ്പമുള്ളവർക്കും​ ഇൗജിപ്​ത്​ ഗവൺമ​െൻറ്​ ഒരുക്കിയിരുന്നത്​. സ്വീകരണത്തിനും ഹൃദ്യമായ ആതിഥ്യത്തിനും ഹമദ്​ രാജാവ്​ പ്രസിഡൻറിനെ നന്ദി അറിയിച്ചു. ചരിത്രപരമായ ഇരുരാജ്യങ്ങളുടെയും അഗാധ ബന്ധത്തെ എടുത്തുപറഞ്ഞ ഹമദ് ​രാജാവ്​, മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഉഭയകക്ഷി സഹകരണവും ഏകോപനവും കൂടുതൽ ദൃഢപ്പെടുത്തുന്നതിലെ താൽപര്യവും മുന്നോട്ടു​െവച്ചു.
പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽസീസിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇൗജിപ്​തിലെ വികസന മുന്നേറ്റവ​ും വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും അഭിനന്ദനാർഹമാണ്​. ബഹ്​റൈന്​ പിന്തുണ നൽകുന്ന ഇൗജിപ്​തി​​െൻറ അചഞ്ചലമായ നിലപാടുകളും വികസനങ്ങൾക്ക്​ പതിറ്റാണ്ടുകളായി നൽകുന്ന പിന്തുണയും അവിസ്​മരണീയമാണ്​. അറബ്​ ദേശീയ സുരക്ഷയുടെ സംരക്ഷണത്തിനും അറബ്​ മേഖലയിലെ പ്രശ്​നങ്ങളെ തരണം ചെയ്യുന്നതിലും ഇൗജിപ്​തിന്​ ചരിത്രത്തിലെ മാർഗദീപത്തി​​െൻറ സ്ഥാനമാണ്​. 
കൂടാതെ പശ്ചിമേഷ്യയിലെ സമാധാനവും സുസ്ഥിരതയും വർധിപ്പിക്കുന്നതിലെ ഇൗജിപ്​തി​​െൻറ പ്രധാനപങ്കും അഭിനന്ദനാർഹമാണ്​.  ബന്ധപ്പെട്ട രാജ്യങ്ങളുടെ അഭിവൃദ്ധി  ഉറപ്പുവരുത്തുന്നതിനും  ഈജിപ്തി​​െൻറ ജല സുരക്ഷയെ സംരക്ഷിക്കുന്നതിനുമായി സാദ്​ അൽ നഹ്​ദ (ഡാം നവീകരണം) വിഷയം പരിഹരിക്കുന്നതി​​െൻറ പ്രാധാന്യത്തെയും ഹമദ്​ രാജാവ്​ എടുത്തുപറഞ്ഞു. 
ഹമദ്​ രാജാവി​​െൻറ സന്ദർശനത്തെ അഭിനന്ദിക്കുകയും രാജാവിന്​  അഭിവാദ്യങ്ങൾ നേരുകയും ചെയ്​ത പ്രസിഡൻറ്​ അബ്​​ദുൽ ഫത്താഹ്​, ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അന്തർലീനമായ ബന്ധത്തെ പരാമർശിച്ചു. ഉഭയകക്ഷി ബന്ധത്തെ ഉൗട്ടിയുറപ്പിക്കുന്നതിൽ ഹമദ്​ രാജാവ്​ മാർഗംതെളിക്കുന്നതായി പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ് ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും സഹോദരരായും സഹകരണത്തി​​െൻറ സവിശേഷ മാതൃകയായും മുന്നോട്ട്​ പോകുകയാണ്​. ദേശീയ പ്രശ്​നങ്ങൾ പരിഹരിക്കുന്നതിലെ രാജാവി​​െൻറ വിവേകപൂർണമായ നിലപാടുകളും അഭിനന്ദനാർഹമാണ്​. 
ഇരുരാജ്യങ്ങളുടെയും പരസ്​പര സഹകരണം, സമസ്​ത മേഖലകളിലെയും ബന്ധം, പൊതുവിഷയങ്ങൾ എന്നിവയും ഇരുവര​ും ചർച്ച ചെയ്​തു.  യമൻ സർക്കാറും സതേൺ ട്രാൻസിഷനൽ കൗൺസിലും തമ്മിലുള്ള റിയാദ് കരാറിനെ അവർ പ്രശംസിച്ചു. 
യമൻ പ്രതിസന്ധി പരിഹരിക്കുന്നതിനും യമനിലുടനീളം സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാൻ സൽമാൻ രാജാവും സൗദി കിരീടാവകാശിയും ​ നടത്തുന്ന പ്രവർത്തനങ്ങളെയും ഹമദ്​ രാജാവും ഇൗജിപ്​ത്​ പ്രസിഡൻറും അഭിനന്ദിച്ചു. നിർണായക കരാറി​​െൻറ  യാഥാർഥ്യത്തിന്​ ​യമൻ പ്രസിഡൻറ്​ അബ്​ദുർറബ്ബ്​ മൻസൂർ ഹാദിക്കും യു.എ.ഇ സർക്കാറിനും അവർ നന്ദി പറഞ്ഞു. യമ​​െൻറ സമാധാനത്തിനും ഹൂതികളുടെ വെല്ലുവിളികളെ ഇല്ലാതാക്കാനും ​ റിയാദ്​ കരാർ വഴിയൊരുക്കുമെന്നും ഇരുവര​ും  പ്രത്യാശ പ്രകടിപ്പിച്ചു. 
Loading...
COMMENTS